ജയിലറെ വീഴ്ത്തി ലിയോ, ഒന്നാമന്‍ രജനീകാന്ത് തന്നെ; വിജയിക്ക് ആ ചിത്രത്തെ തൊടാനായില്ല
തമിഴ്‌നാട്ടില്‍ ഈ വര്‍ഷം വമ്പന്‍ റിലീസുകള്‍ മികച്ച കളക്ഷനുകള്‍ ഉണ്ടാക്കിയ വര്‍ഷമാണ്. അതില്‍ ഏറ്റവും ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു വിജയ് നായകനായ ലിയോ. ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച പ്രകടനം തന്നെയാണ് ലിയോ കാഴ്ച്ചവെച്ചത്. അഡ്വാന്‍സ് ബുക്കിംഗുകള്‍ മുതല്‍ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം പ്രീ റിലീസിനോട് നീതി പുലര്‍ത്തുന്തായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.
ലിയോ ഏകദേശം ഇപ്പോള്‍ ബോക്‌സോഫീസ് തേരോട്ടം അവസാനിച്ചിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ഗ്രോസറായി മാറിയിരിക്കുകയാണ്. അതേസമയം ലിയോ ഇത്ര വലിയ നേട്ടങ്ങളുണ്ടാക്കിയത് സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടെയാണ്. ചിത്രത്തിന് ആദ്യ ദിനം 148.5 കോടിയാണ് ആഗോള തലത്തില്‍ ഓപ്പണിംഗ് ലഭിച്ചത്. ഈ വര്‍ഷം ജവാനും, പത്താനും കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓപ്പണിംഗാണിത്.

ചിത്രത്തിന്റെ ഒടിടി റിലീസ് അടുത്ത് വരികയാണ്. ഈ സമയത്താണ് ലൈഫ് ടൈം കളക്ഷന്‍ സംബന്ധിച്ച് ട്രേഡ് അനലിസ്റ്റുകള്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. രജനീകാന്തിന്റെ അവസാനം റിലീസായ ജയിലറിന്റെ റെക്കോര്‍ഡുകള്‍ ലിയോ തകര്‍ത്തിരിക്കുകയാണ്. ജയിലര്‍ ആഗോള തലത്തില്‍ നിന്ന് 610 കോടിയായിരുന്നു ആഗോള തലത്തില്‍ നേടിയത്. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഉയര്‍ന്ന ഗ്രോസറായിരുന്നു ഈ ചിത്രം.
്അതേസമയം ലിയോ 612 കോടിയാണ് ഇതുവരെ നേടിയത്. ചിത്രം റിലീസായതിന്റെ 28ാം ദിവസമാണ് ഈ നേട്ടം വിജയ് ചിത്രം സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസര്‍ ഇതോടെ വിജയിയുടെ പേരിലായിരിക്കുകയാണ്. എന്നാല്‍ വിജയ് ഇപ്പോഴും ഒരു രജനീകാന്ത് ചിത്രത്തിന് പിന്നിലാണ്. രജനീകാന്തിന്റെ 2.0 ആണ് ആ ചിത്രം.
ആഗോള തലത്തില്‍ 750 കോടിയിലേറെ ചിത്രം ഇപ്പോഴും വളരെ മുന്നിലാണ്. ഹിന്ദിയില്‍ അടക്കം ചിത്രം വന്‍ വിജയമായിരുന്നു. തമിഴ്‌നാട്ടിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ലിയോ. അതേസമയം തിയേറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിച്ചതിനാല്‍ ലിയോ 2.0യെ ഇനി മറികടക്കാനുള്ള സാധ്യതയുമില്ല.
അതേസമയം ഐമാക്‌സിലും ലിയോ മികവ് കാണിച്ചെന്നാണ് ഐമാക്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയേല്‍ ട്വീറ്റ് ചെയ്തത്. മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം ഐമാക്‌സില്‍ മികവ് കാണിച്ചത്. ഷാരൂഖ് ഖാന്റെ ജവാനും പഠാനുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ലിയോ ആഗോള തലത്തില്‍ തന്നെ രണ്ടാം സ്ഥാനത്താണ് ഉള്ളത്. എന്നാല്‍ ലിയോയേക്കാള്‍ കളക്ഷനില്‍ മുന്നില്‍ പഠാനും ജവാനുമാണ് ഉള്ളത്. ഇന്ത്യയില്‍ ആകെയുള്ള 26 ഐമാക്‌സ് സ്‌ക്രീനുകളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ലിയോ റിലീസ് ചെയ്തത്. അതാണ് കളക്ഷന്‍ കുറയാന്‍ കാരരണം. ജവാനും പഠാനും 26 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തിരുന്നു.












Click it and Unblock the Notifications