വയനാടിന് ആശ്വാസമേകി മോഹന്‍ലാല്‍, മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 25 ലക്ഷം
കൊച്ചി: മലയാള സിനിമാ മേഖലയില്‍ നിന്ന് വീണ്ടും വയനാടിനൊരു കൈത്താങ്ങ്. നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപയാണ് വയനാട്ടിലെ ദുതിരബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. നേരത്തെ മോഹന്‍ലാലിന്റെ വൈകാരികമായ സോഷ്യല്‍ മീഡിയ കുറിപ്പിന് പിന്നാലെ നിരവധി പേര്‍ വയനാട്ടിലേക്ക് ധനസഹായം നല്‍കുന്നില്ലേ എന്ന് ചോദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ 25 ലക്ഷം സംഭാവനയായി നല്‍കിയത്. 2018ലെ പ്രളയ കാലത്ത് അടക്കം മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. നേരത്തെ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ സംഭാവനകള്‍ നല്‍കിയിരുന്നു.

നേരത്തെ വയനാടിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തുടങ്ങിയ അക്ഷീണ പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.
നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാവുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാണിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. നേരത്തെ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷം രൂപയാണ് നല്‍കിയത്.
കമല്‍ഹാസന്‍ 25 ലക്ഷവും, സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷവും, രശ്മിക മന്ദാന പത്ത് ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ദുരന്തത്തില്‍ മുണ്ടക്കൈ അടക്കമുള്ള സ്ഥലങ്ങള്‍ തകര്‍ന്നിരിക്കുകയാണ്.
താരങ്ങളെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേരത്തെ അഞ്ച് കോടതി രൂപ പ്രഖ്യാപിച്ചിരുന്നു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ, ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേഷ് നിര്‍മല്‍ 25 ലക്ഷം, സിപിഎം തമിഴ്‌നാട്-ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ പത്ത് ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്.
കെടി ജലീല്‍ എംഎല്‍എ മകളുടെ വിവാഹ ചെലവിലേക്കായി കരുതി വെച്ച അഞ്ച് ലക്ഷം രൂപ, ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച പുരസ്‌കാര തുകയായ 2,20000 രൂപ, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40000 രൂപ എന്നിങ്ങനെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications