Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് എല്‍വിഷ് യാദവ്? റേവ് പാര്‍ട്ടിയുടെ പേരില്‍ പോലീസിന്റെ കേസ്, ചെയ്തത് ഇക്കാര്യം

ന്യൂഡല്‍ഹി: ബിഗ് ബോസ് താരം എല്‍വിഷ് യാദവിനെതിരെ കേസ്. റേവ് പാര്‍ട്ടിയില്‍ പാമ്പിന്റെ വിഷം ഉപയോഗിച്ചതിനാണ് എല്‍വിഷ് അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റിക്രിയേഷന്‍ കാര്യങ്ങള്‍ക്കാണ് പാമ്പിന്‍ വിഷം ഉപയോഗിച്ചതെന്നാണ് വിശദീകരണം. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വെച്ചായിരുന്നു പാര്‍ട്ടി. നോയിഡ പോലീസാണ് കേസെടുത്തത്.

വന്യമൃഗ സംരക്ഷണ നിയമം അടക്കം ചുമത്തിയാണ് എല്‍വിഷിനെതിരെ പോലീസ് കേസെടുത്തിരക്കുന്നത്. എഫ്‌ഐആറില്‍ പേരുള്ള അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ ആരോപണങ്ങളെ എല്‍വിഷ് തള്ളിയിരിക്കുകയാണ്. യുപി പോലീസുമായി ഈ വിഷയത്തില്‍ പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

elvish-yadav

ആരാണ് എല്‍വിഷ് യാദവ്?

എല്‍വിഷ് യാദവ് പ്രശസ്തനായ ഇന്ത്യന്‍ യുട്യൂബറാണ്. അതുപോലെ മികച്ച ഗായകനുമാണ്. ഹരിയാനയിലെ ഗുരുഗ്രാം നിവാസിയാണ് അദ്ദേഹം. ബിഗ് ബോസ് ഒടിടിയുടെ രണ്ടാം സീസണില്‍ ജേതാവായതോടെയാണ് എല്‍വിഷ് യാദവ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായ പരിപാടിയുടെ ഈ സീസണിലാണ് എല്‍വിഷ് ജേതാവായത്.

2016ലാണ് എല്‍വിഷ് യുട്യൂബ് കരിയര്‍ ആരംഭിച്ചത്. ദ സോഷ്യല്‍ ഫാക്ടറിയെന്ന ചാനലും അദ്ദേഹത്തിനുണ്ടായിരുന്നു. ഫ്‌ളാഷ് ഫിക്ഷന്‍, കണ്‍സെപ്ച്വല്‍ ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവയായിരുന്നു ഇതിലെ പ്രധാന കണ്ടന്റുകള്‍. പിന്നീട് ഈ ചാനല്‍ എല്‍വിഷ് യാദവ് എന്ന പേരില്‍ അദ്ദേഹം റീബ്രാന്‍ഡ് ചെയ്തു.

2019ല്‍ താരം എല്‍വിഷ് യാദവ് വ്‌ളോഗ്‌സ് എന്ന മറ്റൊരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഇതില്‍ നിത്യേന വീഡിയോകള്‍ ഉണ്ടാവുമായിരുന്നു. സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനൊപ്പമിരുന്ന് സിനിമകളെ വിമര്‍ശിക്കുന്നതായിരുന്നു ഈ പരിപാടി. 2023ല്‍ എല്‍വിഷ് യാദവ് ഗെയിമിംഗ് എന്ന ഗെയിമിംഗിനായിട്ടുള്ള പ്രത്യേക യുട്യൂബ് ചാനലും അദ്ദേഹം ആരംഭിച്ചിരുന്നു.സ്വന്തമായി രണ്ട് ക്ലോത്തിംഗ് ബ്രാന്‍ഡുകളും എല്‍വിഷിനുണ്ട്. സിസ്റ്റം ക്ലോത്തിംഗ്, എല്‍ഗ്രോ വുമണ്‍ എന്നിവയാണിത്.

എല്‍വിഷ് യാദവ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയും അദ്ദേഹത്തിനുണ്ട്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാധ്യമാക്കുന്നതാണ് ഈ എന്‍ജിഒയുടെ പ്രധാന സേവനം. ഇത്തരം കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണവും ഈ എന്‍ജിഎ ലഭ്യമാക്കുന്നുണ്ട്. വ്യാഴാഴ്ച്ചയാണ് എല്‍വിഷ് യാദവും മറ്റ് അഞ്ച് പേരും ചേര്‍ന്ന് ഡല്‍ഹി-എന്‍സിആറില്‍ നടന്ന പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷവുമായി എത്തിയത്. മൃഗക്ഷേമ സാമൂഹിക പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള എന്‍ജിഒയാണ് റേവ് പാര്‍ട്ടി നടത്താനും, മൂര്‍ഖന്‍ പാമ്പിന്റെ വിഷം കൊണ്ടുവരാനും ആവശ്യപ്പെട്ടത്.

എല്‍വിഷ് യാദവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഇവര്‍ അദ്ദേഹത്തെ വിളിച്ചത്. രാഹുല്‍ എന്നയാളുടെ നമ്പറും എല്‍വിഷ് ഇവര്‍ക്ക് നല്‍കി. വിഷം എവിടെ വേണമെങ്കിലും എത്തിച്ച് നല്‍കാമെന്നായിരുന്നു ഇയാള്‍ ഇവരോട് പറഞ്ഞത്. സെക്ടര്‍ 51ലെ ബാന്‍ക്വെറ്റ് ഹളില്‍ വിഷവുമായി എന്‍ജിഒ ആവശ്യപ്പെട്ടത് പ്രകാരം ഇയാള്‍ എത്തുകയായിരുന്നു. നോയിഡ പോലീസ് ഇതേ വേദിയില്‍ ഡിഎഫ്ഒയുമായി എത്തിയിരുന്നു.

തുടര്‍ന്ന് സംഘാടകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് എല്‍വിഷ് ആരോപിച്ചു. ഇതില്‍ ഒരു ശതമാനം പങ്ക് തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എല്‍വിഷ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+