
ബ്രസീലിനെതിരെ വിജയഗോള്‍ നേടിയ വിന്‍സെന്റ് അബൂബക്കര്‍ മലപ്പുറത്ത് കളിച്ചോ? സത്യാവസ്ഥ ഇങ്ങനെ
ഖത്തര്‍: ലോകചാമ്പ്യന്‍മാരാകുമെന്ന് പ്രവചിക്കപ്പെടുന്ന ബ്രസീലിനെ ഇന്നലെ ഒരു കൊച്ചുടീം ഞെട്ടിച്ചിരുന്നു. കാമറൂണ്‍ ആ രാജ്യം ഇന്ന് ആവേശത്തില്‍ ആറാടുകയാണ്. അഞ്ച് വട്ടം ലോകചാമ്പ്യന്‍മാരായ ബ്രസീലിനെ ലോകകപ്പില്‍ മുട്ടുകുത്തിച്ചതിന് പിന്നില്‍ അവരുടെ നായകന്റെ മികവുമുണ്ട്. കാനറികളുടെ ചിറകരിഞ്ഞ വിന്‍സെന്റ് അബൂബക്കര്‍ ഇന്ന് കാമറൂണുകാരുടെ ഹീറോയാണ്.
പ്രീക്വാര്‍ട്ടറിലെത്താന്‍ സാധിച്ചില്ലെങ്കിലും അഭിമാനത്തോടെയാണ്് അവര്‍ മടങ്ങുന്നത്. പക്ഷേ വിജയഗോള്‍ നേടിയ വിന്‍സെന്റ് അബൂബക്കര്‍ കേരളത്തില്‍ വന്നിട്ടുണ്ടോ? മലപ്പുറത്ത് വന്ന് സെവന്‍സ് ഫുട്‌ബോളില്‍ കളിച്ചിട്ടുണ്ടോ? എന്താണ് ഇതിന്റെ സത്യാവസ്ഥയെന്ന് പരിശോധിക്കാം.....

മത്സരത്തിന്റെ അധികസമയത്താണ് കാമറൂണ്‍ നായകന്‍ വിന്‍സെന്റ് അബൂബക്കര്‍ ടീമിന്റെ വിജയഗോള്‍ നേടിയത്. കാമറൂണിന്റെയും ബ്രസീലിന്റെയും അവസാന ഗ്രൂപ്പ് ഘട്ട മത്സരമായിരുന്നു ഇത്. ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയെങ്കിലും ആഫ്രിക്കന്‍ ടീമിനോട് തോറ്റത് അവര്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യമായിരിക്കും. കടുത്ത പ്രതിരോധമാണ് ബ്രസീലിന്റെ ആക്രമണനിരയ്‌ക്കെതിരെ കാമറൂണ്‍ പുറത്തെടുത്തത്. അതുകൊണ്ട് മത്സരത്തില്‍ തളര്‍ന്നുപോയിരുന്നു.

5 ടീമുകള് മുന്നേറും, ലോകകപ്പ് ഫൈനല് ഫ്രാന്സും അര്ജന്റീനയും തമ്മില്; പ്രവചനവുമായി ജ്യോതിഷി
അതേസമയം കാമറൂണിന്റെ ഹീറോയായ വിന്‍സെന്റ് അബൂബക്കര്‍ കേരളത്തില്‍ വന്ന് കളിച്ചതാണെന്ന് വ്യാപക പ്രചാരണം ഇതിന് പിന്നാലെയുണ്ടായിരുന്നു. എന്താണ് ഇതിലെ സത്യാവസ്ഥയെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. അക്കാര്യമൊന്ന് പരിശോധിക്കാം. നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്തിരുന്നു. ആയിരം ബ്രസീലിന് അര അബു എന്നൊക്കെയുള്ള കമന്റുകളും ബ്രസീല്‍ വിരുദ്ധ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
പെരിന്തല്‍മണ്ണ, 2018 ഖാദറലി ടൂര്‍ണമെന്റില്‍ കളിക്കാന്‍ വന്ന അബൂബക്കറാണ് ബ്രസീലിനെതിരെ ഗോളടിച്ചതെന്നായിരുന്നു പ്രചാരണം. പ്രമുഖ സെവന്‍സ് ഫുട്‌ബോള്‍ ടീമായ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, തൃശൂര്‍ ജിംഖാന തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി വിന്‍സെന്റ് കളിച്ചുവെന്നാണ് പ്രചാരണം. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ക്ലബ്ബ് മാനേജര്‍ അഷ്‌റഫ് ബാവുക്ക ഈ വാദങ്ങള്‍ തള്ളുന്നു. വിന്‍സെന്റ് ഞങ്ങളുടെ ക്ലബ്ബില്‍ കളിച്ചിട്ടില്ല. ഇത് വ്യാജ വാര്‍ത്തയാണ്. ഇന്ത്യയില്‍ തന്നെ വരാത്ത കളിക്കാരനാണ് അബൂബക്കറെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ കണ്ട് സെവന്‍സ് ഫുട്‌ബോള്‍ മാനേജര്‍മാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരാള്‍ കേരളത്തില്‍ വന്നിട്ടില്ല. കേരളത്തില്‍ വരുന്നത് ലൈബീരിയ, ഐവറി കോസ്റ്റ്, എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളാണ്. കാമറൂണില്‍ നിന്ന് മുമ്പ് കളിക്കാര്‍ വന്നിരുന്നു. ഇപ്പോള്‍ കൂടുതലായി വരുന്നില്ല. നൈജീരിയില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ നിയന്ത്രണങ്ങളുണ്ട്. നേരത്തെ ഇവിടെ നിന്ന് ധാരാളം കളിക്കാര്‍ വന്നിരുന്നുവെന്നും അഷ്‌റഫ് പറഞ്ഞു.

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്, വൈറല്
അബൂബക്കര്‍ നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിന് വേണ്ടിയാണ് കളിക്കുന്നത്. യൂറോപ്പ്യന്‍ ക്ലബ്ബുകളായ ബെസിക്റ്റസ്, പോര്‍ട്ടോ, ലോറിയന്റ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 1992 ജനുവരി 22ന് കാമറൂണിലെ വടക്കന്‍ മേഖലയായ ഗറൗവയിലാണ് വിന്‍സെന്റ് ജനിച്ചത്. പ്രാദേശിക സ്‌കൗട്ടുകളാണ് അബൂബക്കറിന്റെ കഴിവുകള്‍ കണ്ടെത്തിയത്. പഠിക്കുന്ന കാലത്ത് ഗോള്‍കീപ്പറായിരുന്നു. എന്നാല്‍ പിന്നീട് സ്‌ട്രൈക്കറായി. 2006ല്‍ ഗരൗഡിയിലെ സ്‌പോര്‍ട്‌സ് ക്ലബില്‍ പ്രവേശനം കിട്ടി. ഫ്രഞ്ച് ക്ലബായ വലന്‍സിനെസ് പിന്നീട് അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നു.

ദേശീയ ടീമിനായി 96 കളിയില്‍ നിന്ന് 39 ഗോളുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. സിനദിന്‍ സിദാന് ശേഷം റെഡ് കാര്‍ഡ് കിട്ടുന്ന ആദ്യ താരം കൂടിയാണ് അബൂബക്കര്‍. ഈ ലോകകപ്പില്‍ ബ്രസീലിനെതിരെ ഗോള്‍ നേടുന്ന ആദ്യത്തെ കളിക്കാരനാണ് വിന്‍സെന്റ് അബൂബക്കര്‍. ബ്രസീല്‍ രണ്ടാം നിരയെ ആണ് കളത്തില്‍ ഇറക്കിയത്. പക്ഷേ എല്ലാം ക്ലബ് ഫുട്‌ബോളില്‍ അടക്കം മികവ് തെളിയിച്ചവരായിരുന്നു. മികച്ച അറ്റാക്കിംഗും ബ്രസീല്‍ നടത്തിയിരുന്നു. പക്ഷേ ഗംഭീര പ്രതിരോധമൊരുക്കിയാണ് കാമറൂണ്‍ ഇവരെ വരവേറ്റത്. ചാന്‍സ് കിട്ടിയപ്പോള്‍ ഗോളടിച്ച് ക്യാപ്റ്റന്‍ തന്നെ ടീമിന് വിജയമൊരുക്കുകയും ചെയ്തു.

Fact Check
വാദം
കാമറൂണ്‍ ക്യാപ്റ്റന്‍ വിന്‍സെന്റ് അബൂബക്കര്‍ മലപ്പുറത്ത് സെവന്‍സ് കളിച്ചെന്ന് പ്രചാരണം
നിജസ്ഥിതി
അബൂബക്കര്‍ ഇന്ത്യയില്‍ വന്നിട്ടേയില്ലെന്ന് ക്ലബിന്റെ ഉടമ തന്നെ അറിയിച്ചു, പ്രചാരണം വ്യാജമാണ്