കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാക്ടീരിയ ആണെന്ന് സിംഗപ്പൂർ പോസ്റ്റ് മോർട്ടം വഴി കണ്ടെത്തിയോ? പ്രചാരണത്തിലെ സത്യമറിയാം

Google Oneindia Malayalam News

ദില്ലി: കൊവിഡുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയത് ആണ് കൊവിഡ് വൈറസ് അല്ലെന്നും മറിച്ച് ബാക്ടീരിയ ആണെന്നും പഠനത്തില്‍ കണ്ടെത്തി എന്നുളളത്. സിംഗപ്പൂര്‍ ആണ് ഇക്കാര്യം കണ്ടെത്തിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നത്.

കൊവിഡ് രോഗിയെ ലോകത്ത് തന്നെ ആദ്യമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത രാജ്യമായി സിംഗപ്പൂര്‍ മാറിയെന്നും പോസ്റ്റില്‍ പറയുന്നു. മാത്രമല്ല ഈ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്തിയത് കൊവിഡ് രോഗം ഉണ്ടാകുന്നത് വൈറസ് കാരണം അല്ലെന്നും ബാക്ടീരിയ മൂലമാണ് എന്നും അത് ആന്റിബയോടികുകള്‍ കഴിക്കുന്നതിലൂടെ പരിഹരിക്കാം എന്നുമാണ് പ്രചാരണം. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണിതും.

covid

Recommended Video

cmsvideo
Washington state to allow free p0t with vaccine

സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം ഈ പ്രചാരണം തള്ളി രംഗത്ത് വന്നിട്ടുണ്ട്. അത്തരത്തില്‍ കൊവിഡ് രോഗിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്താക്കുന്നു. സിംഗപ്പൂര്‍ കൊവിഡ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും കൊവിഡ് ചികിത്സാ പ്രൊട്ടോക്കോളില്‍ മാറ്റം നിര്‍ദേശിച്ചതായും പറയുന്ന സന്ദേശം പ്രചരിക്കുന്നതായി തങ്ങള്‍ക്ക് അറിവ് ലഭിച്ചെന്ന് സിംഗപ്പൂര്‍ ആരോഗ്യവകുപ്പ് പറയുന്നു. സിംഗപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ പേരിലാണ് ഈ പ്രചാരണം. എന്നാലത് സത്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തെ ഇതേ സന്ദേശം റഷ്യയുടെ പേരിലും പ്രചരിച്ചിരുന്നു.

Fact Check

വാദം

കൊവിഡ് വൈറസ് അല്ലെന്നും മറിച്ച് ബാക്ടീരിയ ആണെന്നും പഠനത്തില്‍ കണ്ടെത്തി എന്ന് പ്രചാരണം

നിജസ്ഥിതി

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്ന് മാത്രം

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Does Singapore find Covid is not a virus but a bacterium?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X