• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ രാത്രി 10 മണിക്ക് ശേഷം ക്രിസ്തുമസ് കരോളുകള്‍ക്ക് നിയന്ത്രണം? പൊലീസ് പറയുന്നതിങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് രാത്രി 10 മണിക്ക് ശേഷം നിരോധനം എന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി കേരള പൊലീസ്. ക്രിസ്തുമസ് കരോളുകള്‍ക്ക് ഇതുിവരെ കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഡിക്രാപിയോക്കൊപ്പം ഹോളിവുഡ് ചിത്രം, ജാക്വിലിന്‍ കെണിയില്‍ വീണത് ഇങ്ങനെ, ഓഫറുകള്‍ പലവിധംഡിക്രാപിയോക്കൊപ്പം ഹോളിവുഡ് ചിത്രം, ജാക്വിലിന്‍ കെണിയില്‍ വീണത് ഇങ്ങനെ, ഓഫറുകള്‍ പലവിധം

സമൂഹമാധ്യമത്തിലെ നിരവധി ഗ്രൂപ്പുകളിലാണ് കേരളത്തില്‍ രാത്രി 10 മണിമുതല്‍ ക്രിസ്തുമസ് കരോള്‍ നിരോധിച്ചു എന്ന് കാണിച്ച് പത്ര കട്ടിംഗിന്റെ രൂപത്തില്‍ പ്രചാരണം നടത്തിയത്. പൊലീസ് അത്തരം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

cmsvideo
  2021ൽ ആളുകൾ കയറി നിരങ്ങിയ ട്വീറ്റുകൾ പുറത്ത് വിട്ട് ട്വിറ്റർ..കണക്കുകൾ ഇതാ | Oneindia Malayalam
  1

  ഒരു പത്ര വാര്‍ത്ത കട്ടിംഗിന്റെ രൂപത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കരോളിന് നിയന്ത്രണം, പത്ത് മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍ സാന്റയടക്കം അറസ്റ്റിലാകുമെന്നാണ് വാര്‍ത്തയുടെ തലക്കെട്ടില്‍ പറയുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ആര്‍ട്ടിക്കിളിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ വച്ചാണ് പൊലീസ് ഇത് വ്യാജ പ്രചാരണമാണെന്ന് പറഞ്ഞത്. നാടെങ്ങും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. ഡിസംബര്‍ 20 മുതല്‍ തന്നെ ക്രിസ്തുമസ് ആഘോഷങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിരുന്നു. കരോള്‍ പോക്ക് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.

  'ഈ ചെറുക്കന്റെ ഇരിപ്പൊക്കെ കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു'; സുരേഷ് ഗോപിയെക്കുറിച്ച് പിസി ജോർജ്'ഈ ചെറുക്കന്റെ ഇരിപ്പൊക്കെ കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു'; സുരേഷ് ഗോപിയെക്കുറിച്ച് പിസി ജോർജ്

  2

  ഏകദേശം പൂലര്‍ച്ചെ രണ്ട് മുതല്‍ മൂന്ന് മണിവരെയൊക്കെ കേരളത്തില്‍ കരോള്‍ സംഘം ഉണ്ടാകാറുണ്ട്. ഈ പ്രചാരണം സംബന്ധിച്ച് നിരവധി പേരാണ് പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് വിളിച്ച് അന്വേഷിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങള്‍ കേരളത്തില്‍ യാതൊരു നിബന്ധനകളോ, നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

  3

  അതേസമയം കര്‍ണാടക, ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ പൊതു നിരത്തുകളിലെ ആഘോഷങ്ങള്‍ക്കും കൂടിചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പബ്ബുകളിലും, റസ്റ്റോറന്റുകളിലും 50 ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാമെന്നും പ്രത്യേക പരിപാടികളായ ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്നും അത് അപ്പാര്‍ട്ട്‌മെന്റുകളിലും അനുവദിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു.

  മന്ത്രിയുടെ ഓഫീസിലെ ശുചിമുറി നവീകരണം; സര്‍ക്കാര്‍ അനുവദിച്ചത് നാല് ലക്ഷം രൂപ, റിപ്പോര്‍ട്ട് പുറത്ത്മന്ത്രിയുടെ ഓഫീസിലെ ശുചിമുറി നവീകരണം; സര്‍ക്കാര്‍ അനുവദിച്ചത് നാല് ലക്ഷം രൂപ, റിപ്പോര്‍ട്ട് പുറത്ത്

  4

  ഡല്‍ഹിയിലും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ നിരോധിച്ചിരുന്നു. പൊതു നിരത്തിലെ ആളുകള്‍ കൂടിചേരുന്ന ആഘോഷമാണ് നിരോധിച്ചത്. ഇന്ത്യില്‍ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. ഒഡീഷയില്‍ രാത്രികാല ക്രിസ്തുമസ് , ന്യൂഇയര്‍ ആഘോഷങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. അത് ഹോട്ടല്‍, ക്ലബ്, റസ്‌റ്റേറന്റ്, പാര്‍ക്ക്, കണ്‍വെന്‍ഷന്‍ ഹാള്‍, കല്യാണ മണ്ഡപം എന്നിവക്കൊക്കെ ഇത് ബാധകമാണ്. ഇന്ന് രാജ്യത്ത് 122 പേര്‍ക്കാണ് ഔമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതോടെ 358 പേര്‍ക്കാണ് രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 114 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ വിവരങ്ങളില്‍ പറയുന്നു.

  5

  17 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും കണക്കുകള്‍ പ്രകാരമാണ് 358 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 88, ഡല്‍ഹി 67, തലങ്കാന 38, തമിഴ്‌നാട് 34, കര്‍ണാടക 31, ഗുജറാത്ത് 30 എന്നിങ്ങനെയാണ് രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ കണക്ക്.

  രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം 140 കോടി കവിഞ്ഞു..ദേശീയ രോഗമുക്തി നിരക്ക് 98.40%രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം 140 കോടി കവിഞ്ഞു..ദേശീയ രോഗമുക്തി നിരക്ക് 98.40%

  Fact Check

  വാദം

  കേരളത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് രാത്രി 10 മുതല്‍ നിരോധനമുണ്ട്‌

  നിജസ്ഥിതി

  കേരളത്തിന് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് രാത്രി 10ന് ശേഷം നിരോധനമില്ലെന്ന് കേരള പൊലീസ് അറിയിച്ചു

  റേറ്റിങ്

  False
  വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

  English summary
  fact check in kerala banned cristmas celebration after 10pm police said its fake news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X