കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി വന്നപ്പോള്‍ കേരളത്തില്‍ വിരിഞ്ഞ 'മനുഷ്യ താമര'! ദേശീയ തലത്തില്‍ ബിജെപി പ്രചാരണം... പക്ഷേ, വന്‍ നുണ

Google Oneindia Malayalam News

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം മടങ്ങുകയും ചെയ്തു.

എന്നാല്‍ ആ പരിപാടി സംഭവിച്ച് ദേശീയ തലത്തില്‍ ബിജെപി നേതാക്കളും അനുഭാവികളും പ്രചരിപ്പിക്കുന്ന വലിയൊരു നുണയാണ് ഇപ്പോള്‍ തകര്‍ന്ന് വീണിരിക്കുന്നത്. യോഗിയെ സ്വാഗതം ചെയ്യാന്‍ സദസ്സില്‍ 'മനുഷ്യ താമര' ഉണ്ടാക്കി എന്ന പേരിലാണ് ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. വിശദാംശങ്ങള്‍...

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

കേരള വെല്‍ക്കംസ് യോഗിജി

കേരള വെല്‍ക്കംസ് യോഗിജി

ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയ ഒരു ഹാഷ്ടാഗ് ആയിരുന്നു 'കേരള വെല്‍ക്കംസ് യോഗിജി' എന്നത്. എന്നാല്‍ യോഗി ആദിത്യനാഥ് എത്തിയത് കേരളത്തില്‍ അത്ര വലിയ തരംഗമൊന്നും ആയിരുന്നില്ല. രണ്ട് വാര്‍ത്താ ചാനലുകള്‍ പുറത്ത് വിടുന്ന പ്രീ പോള്‍ സര്‍വ്വേ ആയിരുന്നു കേരളത്തിലെ പ്രധാന വിഷയം.

'മനുഷ്യത്താമര'

'മനുഷ്യത്താമര'

യോഗി ആദിത്യാനാഥ് പങ്കെടുക്ക പരിപാടിയുടെ സദസ്സില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ചിഹ്നമായ താമര രൂപം 'വിരിയിച്ചു' എന്ന മട്ടിലുള്ള ഒരു ചിത്രമാണ് വൈറല്‍ ആയത്. ഇത് ദേശീയ തലത്തില്‍ ബിജെപി നേതാക്കള്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അത് കേരളത്തിലെയല്ല

അത് കേരളത്തിലെയല്ല

എന്തായാലും അധികം വൈകാതെ ഒരു കാര്യം തെളിയിക്കപ്പെട്ടു, ആ ചിത്രം കേരളത്തില്‍ നിന്നുള്ളത്. യോഗി ആദിത്യനാഥ് പങ്കെടുത്ത സദസ്സിലും അല്ല അത്തരത്തില്‍ ഒന്ന് സംഭവിച്ചത്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു 'മനുഷ്യത്താമര' ബിജെപി പ്രവകര്‍ത്തകര്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നത് മറക്കാനും ആകില്ല.

ആറ് വര്‍ഷം മുമ്പ്

ആറ് വര്‍ഷം മുമ്പ്

സംഗതി ആറ് വര്‍ഷം മുമ്പ് നടന്നതാണ്. കൃത്യമായി പറഞ്ഞാല്‍ 2015 ഏപ്രില്‍ മാസത്തില്‍. ബിജെപിയുടെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ ദഹോദില്‍ ആയിരുന്നു ഇത്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ഇത് സംബന്ധിച്ച് അന്ന് വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.

ഫാക്ട് ചെക്ക്

ഫാക്ട് ചെക്ക്

ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയത്. അന്ന് 25,000 പേര്‍ ചേര്‍ന്നാണ് ഈ മനുഷ്യത്താരമ സൃഷ്ടിച്ചത് എന്നും അവര്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മാത്രമല്ല, എഎന്‍ഐ ഉള്‍പ്പെടെ മറ്റ് പല മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോദിയുടെ ട്വീറ്റും

മാധ്യമ വാര്‍ത്തകള്‍ തള്ളിക്കളയുന്നവര്‍ പോലും ഉണ്ടാകാം, ഇക്കാര്യത്തില്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആ ചിത്രം അന്ന് ട്വീറ്റ് ചെയ്തിരുന്നു എന്ന് വന്നാലോ? 2015 ഏപ്രില്‍ 6 ന് ആയിരുന്നു മോദി ഈ ചിത്രം ട്വീറ്റ് ചെയ്തത്. ഈ പരിപാടിയുടെ വീഡിയോയും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

അങ്ങനെയൊരു ചിത്രമോ

എന്തായാലും കേരളത്തിലെ ബിജെപി നേതാക്കളാരും ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് അവകാശപ്പെടുന്നില്ല. കേരള ബിജെപിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്ത് വിട്ട ചിത്രങ്ങളില്‍ ഇങ്ങനെയൊരു ചിത്രം ഉള്‍പ്പെടുത്തിയിട്ടും ഇല്ല. പഴയ ചിത്രം മുറിച്ചെടുത്താണ് പലരും പുതിയ ചിത്രമെന്ന രീതിയില്‍ പ്രചരിപ്പിച്ചത്.

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

Fact Check

വാദം

യോഗി ആദിത്യനാഥിന് സ്വാഗതമരുളി കേരളത്തിൽ ബിജെപി പ്രവർത്തകർ സൃഷ്ടിച്ച 'മനുഷ്യ താമര' എന്നതാണ് വാദം

നിജസ്ഥിതി

ഇത് കേരളത്തിൽ നിന്നുള്ള ചിത്രമല്ല. ആറ് വർഷം മുമ്പ് ഗുജറാത്തിലെ ദഹോദിൽ ബിജെപിയുടെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സംഭവത്തിന്റെ ചിത്രമാണ്.

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X