'മമ്മൂക്ക നമ്മളെ കളിയാക്കുകയാണ്, പുള്ളിയുടെ ഉദ്ദേശം ഇതാണ്..നമ്മൾ പെട്ടുപോയി';സംവിധായകൻ
സിനിമ ഇന്ന് പൂർണമായും താരങ്ങളുടെ കൈപ്പിടിയിലായെന്ന് സംവിധായകനായ ശ്രീകണ്ഠൻ വെഞ്ഞാറമൂട്. പണ്ടൊക്കെ നിർമ്മാക്കൾക്കും സംവിധായകർക്കും പങ്കുണ്ടായിരുന്നെങ്കിൽ ഇന്ന് അവരെയെല്ലാം ഒഴിവാക്കി താരങ്ങൾക്കാണ് അപ്രമാധിത്വം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു.
' മമ്മൂക്ക രാവിലെ വന്ന് ഡബ് ചെയ്യും. അങ്ങനെ സ്റ്റുഡിയോയിലെത്തി ഒരു തവണ മമ്മൂക്ക ഡയലോഗ് ഡബ്ബ് ചെയ്യുകയായിരുന്നു, അദ്ദേഹം പറഞ്ഞത് ഓക്കെയാണ്, എന്നാലും എന്തോ നമുക്കൊരു ചേരാത്ത പോലെ. ഞാൻ പറഞ്ഞു നമുക്ക് ആ ഡയലോഗ് ഒന്ന് മാറ്റിയെടുക്കാം എന്ന്. മമ്മുക്ക ചോദിച്ചു, അതിനെന്താ കുഴപ്പം എന്നായി അദ്ദേഹം. ഞങ്ങൾ ആകെ ബബ്ബബ്ബ ആയി, കാരണം മമ്മൂക്ക പറഞ്ഞ ഡയലോഗ് നമുക്ക് പറഞ്ഞു കൊടുക്കാൻ പറ്റുമോ? അദ്ദേഹത്തിന്റെ ഡെപ്ത്തും അദ്ദേഹത്തിന്റെ മോഡുലേഷനും ഒക്കെ വേറെ റേഞ്ച് അല്ലേ. എങ്ങനെ പറയണമെന്ന് പറയാൻ പറഞ്ഞു. നമ്മൾ പെട്ടുപോയില്ല. ഇതോടെ കുഴപ്പമില്ല എന്ന് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. നമ്മളെ പുള്ളി കളിയാക്കുകയാണ്.

പക്ഷെ പുള്ളി പറഞ്ഞു രണ്ടെണ്ണം പറയാം, ഏതാ വേണ്ടത് എന്ന് വെച്ചാൽ ഒകെ ആക്കിക്കോന്ന്. മമ്മൂക്കയുമായി ഇടപെടാൻ പേടിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇങ്ങനെയൊക്കെ ഒരു സാഹചര്യത്തിൽ എത്തുമ്പോൾ നമ്മൾ പേടിച്ച് പോകും. കാരണം പറഞ്ഞു കൊടുക്കാനുള്ള റേഞ്ച് നമുക്കില്ല. എങ്ങനെ പറയണമെന്ന് ചോദിച്ചാൽ നമുക്ക് പറഞ്ഞു കൊടുക്കാൻ പറ്റില്ലല്ലോ. കേൾക്കുമ്പോൾ ഇത്തിരിക്കൂടെ ബെറ്റർ വേണം അല്ലെങ്കിൽ ഇന്നൊരു സംഭവം വേണമെന്ന് പറയാം അല്ലാതെ ഇങ്ങനെ പറയണം എന്ന് പറഞ്ഞു കൊടുക്കാനുള്ള അറിവ് സത്യത്തിൽ നമുക്കില്ല.
പുള്ളി നമ്മളെ കളിയാക്കാൻ വേണ്ടി നമ്മളോട് ഒരു ബന്ധം സ്ഥാപിക്കാൻ വേണ്ടി ഇങ്ങനെയുള്ള സിറ്റുവേഷൻ ക്രിയേറ്റ് ചെയ്യുന്നതാണ്. അല്ലാതെ അകറ്റി നിർത്താനല്ല.അവർ ആ സീൻ അഭിനയിക്കുമ്പോൾ തന്നെ എങ്ങനെ ഡബ്ബ് ചെയ്യുമെന്ന ധാരണയിലാണ് അഭിനയിക്കുന്നത്. സുരേഷേട്ടനൊക്കെ ശബ്ദം കുറച്ച് ഗാംഭീര്യത്തിൽ കിട്ടാൻ രാവിലെത്തന്നെ ഡബ്ബ് ചെയ്യാറുണ്ട്.
ടേക്കിൽ കൊഴിപ്പിക്കുന്ന ആളാണ് ജഗതിച്ചേട്ടൻ. റിഹേഴ്സലിൽ ഒരു ആവറേജ് മാത്രമേ ചെയ്യുകയുള്ളൂ. ഇന്നസെന്റ് ഇല്ലാത്ത അല്ലെങ്കിൽ ഒടുവിലുണ്ണികൃഷ്ണൻ ഇല്ലാത്ത ശങ്കരാടി സാർ ഇല്ലാത്ത സിനിമ എന്ന് പറയുമ്പോൾ ന ഹീറോകളെ നമുക്ക് ഉണ്ടാക്കാൻ പറ്റും ,പക്ഷെ ഇങ്ങനെയുള്ള ചില സ്പെഷ്യൽ ക്യാരക്ടറുകൾ കിട്ടാൻ പാടാണ് .ഇപ്പോഴത്തെ നടൻമാരൊക്കെ വരുന്നത് ഹീറോ ആവാനോ വില്ലൻ ആവാനോ അല്ലെങ്കിൽ ഈ പക്ക ഹ്യൂമർ ആവാനോ ഒക്കെയാണ്. പക്ഷെ ഇങ്ങനെയുള്ള സൈഡ് ക്യാരക്ടറുകൾ ചെയ്യാൻ ആളില്ല.
തേൻമാവിൻകൊമ്പത്തിലെ പപ്പുച്ചേട്ടൻ്റെ ക്യാരക്ടർ. അങ്ങനെയൊക്കെ ചെയ്യാൻ ആളുണ്ടോ.പണ്ടൊക്കെ പടങ്ങൾ പ്രൊഡ്യൂസറുടേയും ഡയറക്ടറുടേതുമാണ്. കഥ മനസിലാക്കും, ആർട്ടിസ്റ്റുകളുടെ കാര്യത്തിൽ ഇടപെടും, അങ്ങനെ എല്ലാത്തിലും ഇടപെടും. കാസർഗോഡ് കാദർബായ് എന്ന ചിത്രം 18 ദിവസം കൊണ്ടാണ് ഷൂട്ട് തീർത്തത്. ഇന്നൊരു പടം തീർക്കാൻ 70 ദിവസമൊക്കെ വേണം. അന്നത്തെ ഒരു ദിവസത്തെ കോസ്റ്റ് അല്ല ഇന്നത്തെ പ്രൊഡക്ഷൻ കോസ്റ്റ്.
പക്ഷെ ഇപ്പോൾ പ്രൊഡ്യൂസേഴ്സിൻ്റെ ഇംപോർട്ടൻസ് കുറക്കാൻ ഡയറക്ടേഴ്സ് അഭിനേതാക്കളെ കൂട്ടുപിടിച്ചു. പക്ഷെ എന്തുസംഭവിച്ചുവെന്നു ചോദിച്ചാൽ ഈ താരങ്ങൾ പ്രൊഡ്യൂസേഴ്സിനേയും ഒഴിവാക്കി.
ഇപ്പോൾ ആർട്ടിസ്റ്റിന്റെ കയ്യിലായി സിനിമ എന്ന ഒരു അവസ്ഥയുണ്ട്. അത് തെറ്റൊന്നും ഞാൻ പറയുന്നില്ല. കാര്യം നമ്മൾ ലോക സിനിമയിലൊക്കെ തന്നെ ആർട്ടിസ്റ്റിന്റെ പേരിലാണ് സിനിമ അറിയപ്പെടുന്നത്. ആർട്ടിസ്റ്റുകൾ അവർ അത്രയും കഴിവ് തെളിയിച്ചിട്ടാണ്. പക്ഷേ ഇതിനകത്ത് പുതിയ ആളുകളും വരും. അവരും സിനിമയെ അവരുടേതാക്കുമ്പോൾ സിനിമയിൽ പണം മുടക്കുന്ന ആൾക്ക് ഒരു റോളും ഇല്ലാതായി.












Click it and Unblock the Notifications