• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഊർജ്ജ വകുപ്പിന്റെ കാറിന് പച്ച നമ്പർ പ്ലേറ്റ്; കേരളം കാശ്മീരാകുന്നുവെന്ന് പ്രചരണം, സത്യം ഇതാണ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന മുസ്ലീം ലീഗ് പ്രവർത്തകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിദ്വേഷ പ്രചരണത്തിനായിരുന്നു ഉത്തരേന്ത്യയിൽ നിന്നുള്ള ബിജെപി നേതാക്കളും പ്രവർത്തകരും ഉപയോഗിച്ചത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ തിരുമാനിച്ചതോടെ പാക്കിസ്താന്‍ പതാകയേന്തി പ്രകടനം നടത്തുന്നവര്‍ എന്ന കുറിപ്പോടെ സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയാണ് രംഗത്തെത്തിയത്. ഇത് ബിജെപി വൻ പ്രചരണ ആയുധമാക്കുയും ചെയ്തു.

അന്ന് പച്ചക്കൊടിയാണ് കേരളത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിച്ചതെങ്കിൽ ഇന്ന് വാഹനങ്ങളുടെ പച്ച നമ്പർ പ്ലേറ്റിനെതിരെയാണ് പ്രചരണം കൊഴുക്കുന്നത്.

പച്ച നമ്പർ പ്ലേറ്റ്

പച്ച നമ്പർ പ്ലേറ്റ്

പ്രശാന്ത് ഭാസ്കരൻ നായർ എന്ന പേരിലുള്ള പ്രൊഫൈലാണ് വാഹനത്തിന്റെ പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റ് ചൂണ്ടി കാണിച്ച് കേരളം കാശ്മീരാകുമെന്നും നിയമവാഴ്ചയില്ലാത്ത നാടാണെന്നുമെല്ലാം പ്രചരിപ്പിക്കുന്നത്. ഊർജ്ജവകുപ്പ് ബോർഡ് വെച്ച വാഹനത്തിന്റെ ചിത്രമാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

കാശ്മീർ ആവുന്നു

കാശ്മീർ ആവുന്നു

കേരളം കശ്മീര്‍ ആവുകയാണ്....നിയമവാഴ്ചയില്ലാത്ത സംസ്ഥാനം....കോണ്‍ഗ്രസിനും സിപിഎമ്മിനും നന്ദി... നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങള്‍ അവഗണിച്ചാലും ഇല്ലെങ്കിലും.... ഇനിയും ഇത്തരം രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുത്ത് നിങ്ങളുടെ നാടിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? കേരളം കശ്മിരായി മാറുന്നു." എന്നാണ് പ്രശാന്ത് ഭാസ്‌കരന്‍ നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്.

ശ്രീകാര്യത്ത് വെച്ച് കണ്ടത്

ശ്രീകാര്യത്ത് വെച്ച് കണ്ടത്

ഇന്ന് യാത്രാമദ്ധ്യേ ശ്രീകാര്യത്തു വച്ചു കണ്ട ഒരു സര്‍ക്കാര്‍ വാഹനം ആണിതെന്നും പച്ച കളര്‍ ബോര്‍ഡ് ആണ് ശ്രദ്ധിച്ചതെന്നും അറിയാവുന്നവര്‍ പറഞ്ഞു തരികയെന്നും ഇയാൾ പോസ്റ്റിൽ പറയുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന പച്ച നമ്പർ ബോർഡ് കാണിച്ചാണ് ഇയാൾ വ്യാജ പ്രചരണം നടത്തുന്നത്.

ഇലക്ട്രിക്ക് വാഹനങ്ങൾ

ഇലക്ട്രിക്ക് വാഹനങ്ങൾ

പ്രചരിക്കുന്ന ചിത്രത്തിലെ വാഹനം ടാറ്റ യുടെ ടിഗോര്‍ എന്ന മോഡലിന്റെ വൈദ്യുതോര്‍ജത്തില്‍ ഓടുന്ന പതിപ്പാണ്. കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ 2018 ഓഗസ്റ്റ് ഏഴിനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അംഗീകരിച്ചത്.

ദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറിദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറി

കൈലാസ്-മാനസരോവര്‍ പ്രദേശങ്ങളില്‍ ചൈനയുടെ മിസൈൽ വിന്യാസം; വീണ്ടും പ്രകോപനംകൈലാസ്-മാനസരോവര്‍ പ്രദേശങ്ങളില്‍ ചൈനയുടെ മിസൈൽ വിന്യാസം; വീണ്ടും പ്രകോപനം

ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ എന്ന് സമ്മതിച്ച് പാകിസ്ഥാൻ; 88 ഭീകര സംഘടനകൾക്കെതിരെ നടപടി<br />ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ എന്ന് സമ്മതിച്ച് പാകിസ്ഥാൻ; 88 ഭീകര സംഘടനകൾക്കെതിരെ നടപടി

Fact Check

വാദം

ഊർജ്ജ വകുപ്പിന്റെ കാറിന് പച്ച നമ്പർ പ്ലേറ്റ്; കേരളം കാശ്മീരാകുന്നുവെന്ന് പ്രചരണം

നിജസ്ഥിതി

ഇലക്ട്രിക്ക് വാഹനങ്ങൾക്കാണ് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

English summary
Fake propaganda against Kerala with green number plate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X