കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി സൈന്യം ഗാസയിലേക്ക്? ഇസ്രായേല്‍ തരിപ്പണമാകും... ചിത്രങ്ങള്‍ പ്രചരിക്കുന്നു, എന്താണ് സത്യം

Google Oneindia Malayalam News

അങ്കാറ: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം തുടര്‍ച്ചയായി ബോംബ് വര്‍ഷിക്കുന്നു, ഗാസയിലെ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിടുന്നു, ഗാസയില്‍ കനത്ത നാശനഷ്ടമുണ്ടാകുന്നു, മരണം 300 കവിഞ്ഞു, അര ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി, യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നിരിക്കുന്നു... ഒരാഴ്ച പിന്നിട്ട ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ ഇതുവരെയുള്ള ചിത്രം ഇങ്ങനെയാണ്.

എന്നാല്‍ ഇതിനിടെ ചില അസത്യങ്ങളും പ്രചരിക്കുന്നുണ്ട്. തുര്‍ക്കി സൈന്യം ഇസ്രായേലിനെതിരെ ഹമാസിനെ സഹായിക്കാന്‍ ഗാസയിലേക്ക് പുറപ്പെട്ടു എന്നാണ് പ്രചാരണം. തുര്‍ക്കി സൈന്യത്തിന്റേതെന്ന പേരില്‍ ചിത്രങ്ങളും പ്രചരിക്കുന്നു. എന്താണ് വാസ്തവമെന്ന് പരിശോധിക്കാം....

മുസ്ലിം സൈനിക ശക്തികള്‍

മുസ്ലിം സൈനിക ശക്തികള്‍

മുസ്ലിം രാജ്യങ്ങളിലെ പ്രധാന സൈനിക ശക്തികളാണ് പാകിസ്താനും തുര്‍ക്കിയും ഇറാനും. ആണവായുധം കൈവശമുള്ള ഏക മുസ്ലിം രാജ്യം പാകിസ്താനാണ്. ഇറാന്‍ ആണവായുധം നിര്‍മിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചു പിന്തിരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നു.

തുര്‍ക്കിയുടെ ശക്തി

തുര്‍ക്കിയുടെ ശക്തി

തുര്‍ക്കി ആണവ രാജ്യമല്ല. എന്നാല്‍ സാമ്പത്തികമായും സൈനികമായും ശക്തരാണ്. പാകിസ്താന്‍ സൈനികമായി ശക്തരാണെങ്കിലും കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന രാജ്യമാണ്. ഗാസക്കെതിരെ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ ആരാണ് രക്ഷക്കെത്തുക എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍.

തുര്‍ക്കിയുടെ ഇടപെടല്‍ ഇങ്ങനെ

തുര്‍ക്കിയുടെ ഇടപെടല്‍ ഇങ്ങനെ

ഇസ്രായേലിനെതിരെ ശക്തമായ നിലപാടുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്തുവന്നിട്ടുണ്ട്. ഗാസക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നതിന് പോപ്പ ഫ്രാന്‍സിസ് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ ലോക രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കണമെന്നും ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

പുതിയ കൂട്ടായ്മ വേണം

പുതിയ കൂട്ടായ്മ വേണം

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഗാസ വിഷയം ചര്‍ച്ച ചെയ്തു. ആക്രമണം അവസാനിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. മുസ്ലിം രാജ്യങ്ങളിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് സൈനിക-സാമ്പത്തിക കൂട്ടായ്മ വേണം എന്ന് യോഗത്തില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി നിര്‍ദേശം വച്ചു. ഇതെല്ലാം വസ്തുതയാണ്. എന്നാല്‍ മറ്റുചില പ്രചാരണങ്ങളും നടക്കുന്നു.

പ്രചാരണം ഇങ്ങനെയാണ്

പ്രചാരണം ഇങ്ങനെയാണ്

തുര്‍ക്കി ഗാസയെ രക്ഷിക്കുമെന്നാണ് ചില കോണുകളില്‍ നിന്നുള്ള പ്രചാരണം. തുര്‍ക്കി സൈന്യം ഗാസയിലേക്ക് പുറപ്പെട്ടുവെന്നും ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പ്രചാരണമുണ്ടായി. ഇസ്രായേലിന് മറുപടി കൊടുക്കുമെന്നും ഇവര്‍ പ്രചരിപ്പിച്ചു. തുര്‍ക്കി സൈന്യത്തിന്റെ ടാങ്കുകള്‍ നിരയായി പോകുന്നുവെന്ന് കാണിച്ച് ഫോട്ടോകള്‍ പങ്കുവച്ചു. എന്നാല്‍ നിജസ്ഥിതി പരിശോധിച്ചപ്പോള്‍ ചിത്രം വ്യാജമാണ്.

ആ ചിത്രം റഷ്യയില്‍ നിന്നുള്ളത്

ആ ചിത്രം റഷ്യയില്‍ നിന്നുള്ളത്

മുസ്ലിം ലോകത്തിന്റെ അവസാന ആശ്രയം തുര്‍ക്കിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാജ പ്രചാരണം നടക്കുന്നത്. ചിത്രം ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ ഇസ്രായേല്‍-പലസ്തീന്‍ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് എന്ന് വ്യക്തമായി. ഈ മാസം നാലിന് മോസ്‌കോയില്‍ റഷ്യന്‍ സൈന്യം നടത്തിയ പരിശീലനത്തിന്റെ ചിത്രമാണ് വ്യാജമായി പ്രചരിപ്പിക്കുന്നതെന്നു യൂറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
പാലസ്തീൻ ഫുട്​ബാള്‍ താത്തെ കൊന്ന് ഇസ്രായേലിന്റെ ആക്രമണം
സത്യം ഇതാണ്

സത്യം ഇതാണ്

ഇസ്രായേലിനെതിരെ തുര്‍ക്കി ശക്തമായ നിലപാട് സ്വീകരിച്ചു എന്നത് ശരിയാണ്. പലസ്തീന്‍ സംരക്ഷണത്തിന് പ്രത്യേക സൈനിക ശക്തി വേണമെന്നും പലസ്തീന് സാമ്പത്തിക സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കാന്‍ തുര്‍ക്കി തീരുമാനിച്ചിട്ടില്ല. പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. പലസ്തീന്‍ വിഷയത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങള്‍ വടത്തി വരികയാണ്.

Fact Check

വാദം

ഇസ്രായേലിനെ ആക്രമിക്കാന്‍ തുര്‍ക്കി സൈന്യം ഗാസയിലേക്ക് പുറപ്പെട്ടു

നിജസ്ഥിതി

പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. റഷ്യന്‍ സൈന്യം മോസ്‌കോയില്‍ പരിശീലനം നടത്തുന്ന ചിത്രമാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Is Turkey Army heading to Gaza against Israel? What is True
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X