കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാജ്യമാക്കാം'... സോണിയ ഗാന്ധിക്ക് പിന്നില്‍ പുസ്തകം... എന്താണ് വാസ്തവം

Google Oneindia Malayalam News

ദില്ലി: ഒരു ഫോട്ടോയെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നു. പ്രത്യേകിച്ച് ട്വിറ്ററില്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. അവരുടെ പിന്നില്‍ ബുക്ക് ഷെല്‍ഫില്‍ ഒരു പുസ്തകം... ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാജ്യമാക്കാം എന്നതാണ് പുസ്തകം. തൊട്ടടുത്ത ബൈബിള്‍... പിന്നെ ക്രിസ്തുവിന്റെ ആള്‍രൂപവും... ഇതെല്ലാമാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. ട്വിറ്ററില്‍ ഈ ചിത്രം പങ്കുവച്ച വ്യക്തി, ആരാണ് ഈ പുസ്തകം വായിച്ചിട്ടുള്ളത് എന്ന ചോദ്യവും കുറിച്ചു.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

s

(കടപ്പാട്- ആള്‍ട്ട് ന്യൂസ്)

നിമിഷ നേരം കൊണ്ട് 1000ത്തിലധികം പേര്‍ ഇത് റീട്വീറ്റ് ചെയ്തു. 3000 ത്തോളം പേര്‍ ലൈക്ക് ചെയ്തു. ഇതോടെ വലിയ ചര്‍ച്ചയായി. എന്നാല്‍ ചിത്രം വ്യാജമാണെന്ന് ചിലര്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയതോടെ ട്വീറ്റ് ചെയ്ത വ്യക്തി ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും നിരവധി പേര്‍ റീട്വീറ്റ് ചെയ്തിരുന്നു. രണ്ടു ലക്ഷം ഫോളവേഴ്‌സുള്ള മറ്റൊരു യൂസര്‍ കോണ്‍ഗ്രസിനെയും സോണിയ ഗാന്ധിയെയും കുറ്റപ്പെടുത്തിയാണ് ഇതിനോട് പ്രതികരിച്ചത്. പിന്നീട് ഫേസ്ബുക്കിലും ചിത്രം പ്രചരിക്കാന്‍ തുടങ്ങി. സോണിയ ഗാന്ധി, ക്രൈസ്തവര്‍, മതംമാറ്റം എന്നിങ്ങനെ ബന്ധിപ്പിച്ചും ചിലര്‍ പ്രതികരിച്ചു.

ബിജെപിയെ അടപടലം പൂട്ടാന്‍ മമത; റിവേഴ്‌സ് ഗിയറില്‍ നേതാക്കള്‍... അമിത് ഷായുടെ തന്ത്രം പാളിബിജെപിയെ അടപടലം പൂട്ടാന്‍ മമത; റിവേഴ്‌സ് ഗിയറില്‍ നേതാക്കള്‍... അമിത് ഷായുടെ തന്ത്രം പാളി

എന്നാല്‍ ആള്‍ട്ട് ന്യൂസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ചിത്രത്തിന്റെ ആധികാരികത പരിശോധിച്ചു. ചിത്രം വ്യാജമാണ്. 2020 ഒക്ടോബറില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട യൂട്യൂബ് വീഡിയോയില്‍ നിന്ന് എടുത്ത സ്‌ക്രീന്‍ ഷോട്ടാണിത്. ബിഹാറിലെ സാമ്പത്തിക രംഗത്തെ കുറിച്ചും തൊഴിലില്ലായ്മയെ പറ്റിയും ആ സംസ്ഥാനത്തെ ജനങ്ങളോട് സംവദിക്കുകയായിരുന്നു സോണിയ ഗാന്ധി വീഡിയോയില്‍. ആ വീഡിയോയില്‍ വിവാദമായ പുസ്തകം ഷെല്‍ഫില്‍ കാണുന്നില്ല. മാത്രമല്ല, ബൈബിളും ക്രസ്തുവിന്റെ പ്രതിമയും ഇല്ല. ഈ ഭാഗങ്ങളെല്ലാം വീഡിയോയില്‍ ശൂന്യമാണ്. പക്ഷേ, വ്യാജമായി തയ്യാറാക്കിയ ചിത്രം അപ്പോഴേക്കും പതിനായിരങ്ങളിലേക്ക് എത്തിയിരുന്നു.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

Fact Check

വാദം

ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാജ്യമാക്കാം എന്ന പുസ്തകം സോണിയ ഗാന്ധിയുടെ ഷെല്‍ഫില്‍ വച്ചിരിക്കുന്ന ചിത്രം

നിജസ്ഥിതി

ചിത്രം വ്യാജമായി തയ്യാറാക്കിയതാണ്. സോണിയ ബിഹാറിലുള്ളവരെ അഭിസംബോധന ചെയ്യുന്ന യു ട്യൂബില്‍ നിന്നെടുത്തതാണ് ചിത്രം. വീഡിയോയില്‍ വിവാദ പുസ്തകമില്ല.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Photo of Congress President Sonia Gandhi with morphed background goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X