കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈം മാഗസിന്‍ കവറില്‍ പുടിനെ ഹിറ്റ്ലറായി ചിത്രീകരിച്ചോ: പ്രചരണത്തിലെ സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടർന്നുകൊണ്ടിരിക്കെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ചിത്രീകരിച്ചുകൊണ്ടുള്ള ടൈം മാഗസിന്റെ ഒരു കവർ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദി റിട്ടേണ്‍ ഓഫ് ഹിസറ്ററിയെന്ന തലക്കെട്ടോടെയുള്ള ടൈം മാഗസിന്റെ രണ്ട് കവറുകളായിരുന്നു ഇത്തരത്തില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം. റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഗ്രാഫിക് ഡിസൈനർ ആർട്ട് വർക്കായി ചിത്രീകരിച്ച കവറാണ് തെറ്റായ രീതിയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഫോട്ടോഷോപ്പ് പ്രേമികൾക്കും ഗ്രാഫിക് ഡിസൈനർമാർക്കും എന്നും പ്രിയപ്പെട്ടതാണ് ടൈം കവർ. മുമ്പ് ഇത്തരത്തില്‍ പല തരത്തില്‍ ടൈം കവറിന്റെ മാതൃകയിലുള്ള സൃഷ്ടികള്‍ പുറത്ത് വന്നിരുന്നു.

മോർഫ് ചെയ്‌ത രണ്ട് ചിത്രങ്ങളും 2022 ഫെബ്രുവരി 28/മാർച്ച് 7 തീയതികളിലുള്ളതാണ്. വ്യാജ കവറുകളിലൊന്നിൽ ഹിറ്റ്‌ലറുടെ ഐക്കണിക് 'ടൂത്ത് ബ്രഷ്' മീശയോട് സാമ്യമുള്ള മുഖരോമമുള്ള പുടിന്റെ ക്ലോസ്-അപ്പാണുള്ളത്. മറ്റൊരു വ്യാജ കവറിൽ ഹിറ്റ്‌ലറുടെ തുളച്ചുകയറുന്ന നോട്ടവും സ്വസ്തിക ചിഹ്നവും പുടിന്റെ ഫോട്ടോയുമായി ലയിപ്പിച്ച് ചേർത്തിരിക്കുകയാണ് 'ചരിത്രത്തിന്റെ തിരിച്ചുവരവ് എന്ന തലക്കെട്ടിന് പുറമെ യൂറോപ്പിന്റെ സ്വപ്‌നത്തെ പുടിൻ എങ്ങനെ തകർത്തു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

 putin

ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള നെറ്റിസൺസ് ഈ വ്യാജ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്, ഇപ്പോഴും ഷെയർ ചെയ്യപ്പെടുന്നത് തുടരുന്നു. 2022 മാർച്ച് 14/മാർച്ച് 21-ന് വരാനിരിക്കുന്ന ടൈം മാഗസിന്റെ വരാനിരിക്കുന്ന കവറിന്റെ മാറ്റം വരുത്തിയ പതിപ്പുകളാണ് വൈറൽ ചിത്രങ്ങൾ എന്നാണ് ബൂം ലൈവിന്റെ ഫാക്ട് ചെക്കിങ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. യഥാർത്ഥ ടൈം കവർ 2022 ഫെബ്രുവരി 25-ന് ടൈമിന്റെ ഔദ്യോഗിക ഹാൻഡിൽ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. യഥാർത്ഥ കവർ മുന്നോട്ട് വെക്കുന്ന പ്രമേയം തന്നെയാണ് വ്യാജ സൃഷ്ടിയിലുമുള്ളത്. എന്നാള്‍ പുടിന്റെ ചിത്രത്തിന് പകരം യുദ്ധടാങ്കിന്റെ ചിത്രമാണ് യഥാർത്ഥ കവറിലുള്ളത്.

അക്കാര്യം തെളിഞ്ഞാല്‍ ദിലീപിന് കുരുക്കാവും; ജാമ്യം വരെ റദ്ദാക്കിയേക്കും: ബൈജു കൊട്ടാരക്കരഅക്കാര്യം തെളിഞ്ഞാല്‍ ദിലീപിന് കുരുക്കാവും; ജാമ്യം വരെ റദ്ദാക്കിയേക്കും: ബൈജു കൊട്ടാരക്കര

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ ജനറല്‍ അസംബ്ലിയിലെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ട് നിന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ നടത്തിയ അടിയന്തര ചർച്ചയിലെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ട് നിന്നു. ഇന്ത്യ ഉള്‍പ്പടെ 13 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നത്. യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പിൽ ഇരുപത്തിയൊൻപത് രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്യാൻ തീരുമാനിച്ചപ്പോള്‍ 5 രാജ്യങ്ങള്‍ എതിർത്ത് വോട്ട് ചെയ്തു.

Recommended Video

cmsvideo
Russia destroyed world's largest plane in Ukraine | Oneindia Malayalam

Fact Check

വാദം

ടൈം മാഗസിന്‍ കവറില്‍ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഹിറ്റ്ലറായി ചിത്രീകരിച്ചു

നിജസ്ഥിതി

വ്യാജമായ സൃഷ്ടി. ഈ ചിത്രം നിർമ്മിച്ചത് ഫോട്ടോ ഷോപ്പിലൂടെ. യഥാർത്ഥ കവറിലുള്ളത് യുദ്ധ ടാങ്ക്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Putin was portrayed as Hitler on the cover of Time magazine: the reality of the propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X