മോദിയുടെ റാലിക്ക് 12 ലക്ഷം പേര്‍ വന്നോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. സോഷ്യല്‍ മീഡിയയിലും പ്രചരണം തകൃതിയായി നടക്കുകയാണ്. അതിനിടെ വ്യാജപ്രചരണങ്ങള്‍ക്കും കുറവില്ല. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിനെത്തിയിരുന്നു. രാജസ്ഥാനിലെ പൊതുയോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു മോദി കോണ്‍ഗ്രസ് പ്രകടന പത്രികയെ കടന്നാക്രമിച്ചത്.
അതിനിടെ രാജസ്ഥാനിലെ മോദിയുടെ പൊതുയോഗത്തിന്റേത് എന്ന പേരില്‍ ഒരു വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യൂട്യൂബില്‍ എസ്‌കെപി പുരോഹിത് എന്ന ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭീന്‍മാലില്‍ നടന്ന മോദിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ 10-12 ലക്ഷം പേര്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ഈ വീഡിയോ ചാനല്‍ പങ്ക് വെച്ചിരിക്കുന്നത്.

ഫേസ്ബുക്കിലേയും യൂട്യൂബിലേയും നിരവധി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും ഇത് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് അഞ്ച് വര്‍ഷം മുന്‍പുള്ള വീഡിയോ ആണ്. രാജസ്ഥാനിലെ ജലോറിലെ ഭീന്‍വാലില്‍ തന്നെയുള്ള വീഡിയോ ആണിത്. പക്ഷെ കോണ്‍ഗ്രസ് പരിപാടിയുടേതാണ് എന്ന് മാത്രം. കൃത്യമായി പറഞ്ഞാല്‍ 2019 ഏപ്രില്‍ 25 ന് കോണ്‍ഗ്രസ് അന്നത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പൊതുയോഗത്തിലെ വീഡിയോ ആണിത്.

ജലോര്‍-സിരോഹി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രത്തന്‍ ദേവസിയുടെ പൊതുയോഗമായിരുന്നു ഇത്. അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ ഗെലോട്ടുമെല്ലാം പങ്കെടുത്ത യോഗം രാഹുല്‍ ഗാന്ധിയായിരുന്നു ഉദ്ഘാടനം ചെയ്തത്.

Fact Check
വാദം
രാജസ്ഥാനിലെ നരേന്ദ്ര മോദിയുടെ റാലിക്ക് 12 ലക്ഷം പേര്‍ വന്നു
നിജസ്ഥിതി
പ്രചരിപ്പിക്കുന്ന അഞ്ച് വര്‍ഷം മുന്‍പത്തെ കോണ്‍ഗ്രസ് പരിപാടിയുടെ ദൃശ്യം












Click it and Unblock the Notifications