Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല;യാഥാർത്ഥ്യം അറിയാം

മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള ഭരണപരവും രാഷ്ട്രീയവുമായ നടപടികളാണ് യുപിയിൽ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റേതെന്ന വിമർശനം ശക്തമാണ്. അതിനിടെ യോഗി ആദിത്യനാഥ് മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന ഒരു പരാമർശം എന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജിയാണ് യോഗിക്കെതിരെ വീഡിയോയിൽ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ വസ്തുത മറ്റൊന്നാണ്.

മുസ്ലീം സ്ത്രീകളുടെ മൃതദേഹങ്ങൾ

മുസ്ലീം സ്ത്രീകളുടെ മൃതദേഹങ്ങൾ

ഒരു പരിപാടിയിലാണ് യോഗി ആദിത്യനാഥിനെതിരെ അഭിഷേക് ബാനർജി ആരോപണം ഉയർത്തിയിരിക്കുന്നത്.
മുസ്ലീം സ്ത്രീകളുടെ മൃതദേഹങ്ങൾ അവരുടെ ശവക്കുഴികളിൽ നിന്ന് പുറത്തെടുത്ത ശേഷം ബലാത്സംഗം ചെയ്യാൻ യോഗി ആദിത്യനാഥ് പറഞ്ഞുവെന്നാണ് അഭിഷേക് ബാനർജി ആരോപിച്ചത്.

സ്വര ഭാസ്കർ ഉൾപ്പെടെയുള്ളവർ

സ്വര ഭാസ്കർ ഉൾപ്പെടെയുള്ളവർ

ബോളിവുഡ് നടി സ്വര ഭാസ്കർ ഉൾപ്പെടെയുള്ള പാനൽ അംഗങ്ങൾ അഭിഷേകിന്റെ വാക്കുകളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് വീഡിയയോിൽ കാണാം. പാനൽ അംഗമായ കശ്മീരി ആക്ടിവിസ്റ്റ് സുശീൽ പണ്ഡിറ്റിനെ ഇരുത്തിക്കൊണ്ടായിരുന്നു അഭിഷേകിന്റെ പരാമർശം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായി കഴിഞ്ഞു.

യോഗിയുടെ പരാമർശം

യോഗിയുടെ പരാമർശം

യോഗി ആദിത്യനാഥ് ഇത്തരത്തിൽ പ്രതികരിച്ചിട്ടുണ്ടെന്ന് ലണ്ടൻ പോസ്റ്റ് ഉൾപ്പെടെയുല്ളവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ യോഗി ആദിത്യനാഥ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് സമാനമായ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ വർഷം ഫെബ്രുവരിയിൽ ഇതേ തരത്തിലുള്ള ചർച്ചകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഹിന്ദു യുവവാഹിനി പ്രവർത്തകർ

ഹിന്ദു യുവവാഹിനി പ്രവർത്തകർ

2017 മാർച്ച് 25 ലെ ഗ്ലോബല്‍ സ്പേസ് വില്ലേജ് റിപ്പോർട്ടിൽ യോഗി ആദിത്യനാഥിനെ വേദിയിലിരുത്തി ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകനാണ് ഈ പരാമര്‍ശം നടത്തിയത്. 2007-08 ലാണ് റാലി നടന്നത്. 2017 ജൂലൈ 14ന് ഇതിന്റെ വീഡിയോയും യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്
ഈ സംഭവത്തിൽ തനിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിന് 2017 ഏപ്രിലിൽ ദേശീയ കോൺഫറൻസ് നേതാവ് ജുനൈദ് മാറ്റൂവിനെതിരെ മാനനഷ്ടത്തിന് നിയമപരമായ നോട്ടീസ് നൽകിയിരുന്നു.

Fact Check

വാദം

മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു

നിജസ്ഥിതി

മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+