കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ക്രോസ്സ് ബോര്‍ഡര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.. എന്ത്, എങ്ങനെ, എപ്പോള്‍...?അറിയേണ്ടതെല്ലാം

Google Oneindia Malayalam News

നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ആക്രമണം നടത്തിയതായി ഇന്ത്യ ഔദ്യോഗികമായി സമ്മതിക്കുന്നത് ആദ്യമായിട്ടാണ്. അല്ലെങ്കില്‍ ഇന്ത്യ ഇത്തരത്തില്‍ ഒരു ആക്രമണം നടത്തുന്നത് തന്നെ ആദ്യമായിട്ടാണ്.

Read Also: മോദിയുടെ പ്രതികാരം തുടങ്ങിക്കഴിഞ്ഞു... രണ്ട് പാക് സൈനികരേയും കൊന്നു, ഇന്ത്യന്‍ ആര്‍മി റോക്‌സ്

എങ്ങനെ ആയിരുന്നു ആ ആക്രമണം? ഏത് രീതിയിലാണ് സൈന്യം അത് നിറവേറ്റിയത്? എങ്ങനെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കിയത്? എങ്ങനെയാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നല്‍ ആക്രമണം നടത്തിയത്...?

എല്ലാവരും അറിയാന്‍ കൊതിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ഇതാ അതിനുള്ള ഉത്തരങ്ങള്‍...

നുഴഞ്ഞ് കയറാന്‍ ഇരുന്നവരെ കൊന്ന് തള്ളി

നുഴഞ്ഞ് കയറാന്‍ ഇരുന്നവരെ കൊന്ന് തള്ളി

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ തയ്യാറായിരിക്കുന്നു എന്ന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്.

ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്

ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്

ഇന്ത്യന്‍ കരസേനയിലെ സ്‌പെഷ്യല്‍ ഫോഴ്‌സിലെ അംഗങ്ങളാണ് അതിര്‍ത്തി കടന്ന് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. എത്ര പേരാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത് എന്ന് വ്യക്തമല്ല.

പന്ത്രണ്ടരക്ക് തുടങ്ങി, നാലരയ്ക്ക് തീര്‍ന്നു

പന്ത്രണ്ടരക്ക് തുടങ്ങി, നാലരയ്ക്ക് തീര്‍ന്നു

സെപ്തംബര്‍ 29 ന് പുലര്‍ച്ചെ 12.30 ഓടെയാണ് സ്‌പെഷ്യല്‍ ഫോഴ്‌സ് തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം തുടങ്ങിയത്. ഇത് പുലര്‍ച്ചെ നാലര വരെ നീണ്ട് നിന്നു.

സ്‌പെഷ്യല്‍ ഫോഴ്‌സ് പാരാ ഡ്രോപ്പ്ഡ്

സ്‌പെഷ്യല്‍ ഫോഴ്‌സ് പാരാ ഡ്രോപ്പ്ഡ്

ഇന്ത്യന്‍ സൈനികര്‍ പാക് അധീന കശ്മീരില്‍ ഇറങ്ങിയത് പാരച്യൂട്ടില്‍ ആയിരുന്നു. സൈനിക ഹെലികോപ്റ്ററുകളിലാണ് അവര്‍ അതിര്‍ത്തി കടന്നത്.

ഏഴ് കേന്ദ്രങ്ങള്‍ തകര്‍ത്തു

ഏഴ് കേന്ദ്രങ്ങള്‍ തകര്‍ത്തു

അഞ്ച് സ്ഥലങ്ങളിലായി ഏഴ് ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഭീംബെര്‍, ഹോട്‌സ്പ്രിങ്, കെല്‍, ലിപ സെക്ടറുകളിലാണ് ഇന്ത്യയുടെ ആക്രമണം നടന്നത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു

കെട്ടിടങ്ങള്‍ക്കും മറ്റ് ചുറ്റുപാടുകള്‍ക്കും അധികം നാശം ഉണ്ടാക്കാതെ ലക്ഷ്യം വയ്ക്കുന്നതിനെ മാത്രം ആക്രമിക്കുന്ന രീതിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നിരപരാധികള്‍ കൊല്ലപ്പെടാനുള്ള സാധ്യത തീരെ കുറവാണ്. ഇത്തരം ആക്രമണമാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയിട്ടുള്ളത്.

മൂന്ന് കിലോമീറ്റര്‍ കടന്ന് ചെന്ന്

മൂന്ന് കിലോമീറ്റര്‍ കടന്ന് ചെന്ന്

നിയന്ത്ര രേഖയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വരെ കടന്ന് ചെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. അര കിലോമീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ അകലത്തുള്ള തീവ്രവാദി കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തെറിഞ്ഞത്. ദൗത്യത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതരായി തിരിച്ചെത്തി.

ആദ്യമായി നടത്തുന്ന ആക്രമണം?

ആദ്യമായി നടത്തുന്ന ആക്രമണം?

നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരില്‍ ആദ്യമായിട്ടാണ് ഇന്ത്യ ഒരു സര്‍ജിക്കല്‍ ആക്രമണം നടത്തുന്നത്. അതുകൊണ്ട് തന്നെ പാകിസ്താന്‍ ഇതിനെ വല്ലാതെ ഭയക്കുന്നുണ്ട്.

അജിത്ത് ഡോവലും മനോഹര്‍ പരീക്കറും

അജിത്ത് ഡോവലും മനോഹര്‍ പരീക്കറും

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്ത്യ നടത്തിയ ആക്രമണം തത്സമയം നിരീക്ഷിച്ചിരുന്നു. വിവരങ്ങള്‍ പ്രധാനമന്ത്രിയ്ക്ക് അപ്പപ്പോള്‍ കൈമാറുകയും ചെയ്തു.

യുദ്ധ സന്നാഹം പോലെ... സര്‍വ്വ സൈന്യാധിപനും അറിഞ്ഞു

യുദ്ധ സന്നാഹം പോലെ... സര്‍വ്വ സൈന്യാധിപനും അറിഞ്ഞു

ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപന്‍ രാഷ്ട്രപതിയാണ്. ക്രോസ്സ് ബോര്‍ഡര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ എല്ലാ വിവരങ്ങളും രാഷ്ട്രപതിയെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.

പാകിസ്താനെ അറിയിച്ചുതന്നെ നടത്തി

പാകിസ്താനെ അറിയിച്ചുതന്നെ നടത്തി

പാക് അധികൃതരെ അറിയിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തിയത്. ഇതില്‍ പാക് സൈന്യം എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്.

English summary
The Indian Army conducted surgical strikes last night on terror launch pads across the Line of Control in a fitting response to Pakistan for the Uri attacks conducted by the country earlier this month. 11 things you should know about India's surgical attacks at Pak's terror pads across LoC .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X