കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണത്തില്‍ വിതുമ്പുന്നത് ആര്‍ക്കും വേണ്ടാതായ ഈ 20 അമ്മമാര്‍, ആരും കരഞ്ഞുപോകും

Google Oneindia Malayalam News

ആലപ്പുഴ: കലാഭവന്‍ മണിയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ വിങ്ങിക്കരയുന്ന 20 അമ്മമാരുണ്ട് ആലപ്പുഴയില്‍. പോറ്റി വളര്‍ത്തിയ മക്കള്‍ തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ ആ അമ്മമാരുടെ മാനസപുത്രനായിരുന്നു കലാഭവന്‍ മണി. ആലപ്പുഴ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ശാന്തിമന്ദരിത്തിലെ അന്തേവാസികളായ അമ്മമാരാണ് മണിയുടെ മരണത്തില്‍ വിതുമ്പുന്നത്.

നാലുവര്‍ഷം മുമ്പ് തുടങ്ങിയതാണ് മണിയ്ക്ക് ശാന്തിമന്ദിരവുമായുള്ള ബന്ധം. മനോരമയിലെ വാര്‍ത്ത കണ്ടറിഞ്ഞാണ് മണി ആദ്യം ഇവിടെയെത്തുന്നത്. പിന്നീട് മണിയുടെ മനുഷ്യസ്‌നേഹം കണ്ടറിഞ്ഞവരില്‍ ഈ അമ്മാരും ഉള്‍പ്പെട്ടു. സ്വന്തം മകന്റെ മരണം പോലെയാണ് അമ്മമാര്‍ മണിയുടെ മരണത്തെ ഉള്‍ക്കൊണ്ടത്.

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പാണ് ശാന്തിമന്ദിരത്തിലെ അമ്മമാരുടെ അടുത്തേയ്ക്ക് കലാഭവന്‍ മണി എത്തുന്നത്

മലയാള മനോരമയില്‍

മലയാള മനോരമയില്‍

വൃദ്ധദിനത്തില്‍ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് മണി ശാന്തിമന്ദിരത്തേയും അവിടത്തെ അന്തേവാസികളേയും പറ്റി അറിയുന്നത്

മക്കള്‍...

മക്കള്‍...

മക്കള്‍ ഉപേക്ഷിച്ചവരായിരുന്നു അമ്മമാരില്‍ ഏറെയും

കാണണം

കാണണം

അന്ന് ആ അമ്മാര്‍ പറഞ്ഞ ഏക ആഗ്രഹമായിരുന്ന തങ്ങള്‍ക്ക് കലാഭവന്‍ മണിയെ നേരിട്ട് കാണണമെന്നത്

എത്താന്‍...

എത്താന്‍...

വാര്‍ത്ത വായിച്ച് അമ്മമാരുടെ സ്‌നേഹമറിഞ്ഞ മണിയ്ക്ക് പക്ഷേ ഉടനെ തന്നെ സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല

നാല് മാസത്തിന് ശേഷം

നാല് മാസത്തിന് ശേഷം

നാല് മാസത്തിന് ശേഷം മണി ശാന്തി മന്ദിരത്തിലെത്തി

മനസ് നിറയെ

മനസ് നിറയെ

മനസ് നിറയെ സ്‌നേഹവും കൈ നിറയെ സമ്മാനങ്ങളുമായായിരുന്നു ആ വരവ്

വസ്ത്രങ്ങളും

വസ്ത്രങ്ങളും

വസ്ത്രങ്ങളും ഭക്ഷണവും നല്‍കി

പാട്ട്

പാട്ട്

അമ്മാമാര്‍ക്ക് വേണ്ടി ഹൃദയം തൊടുന്ന നാടന്‍ പാട്ടുകള്‍ പാടി

കരച്ചില്‍ അടക്കാതെ

കരച്ചില്‍ അടക്കാതെ

ഉമ്പായിക്കൊച്ചാണ്ട്യേ...പ്രാണന്‍ കത്തണുമ്മാ...എന്ന് മണി പാടിയപ്പോള്‍ കാഴ്ച വറ്റിയ കണ്ണുകളോടെ സരോജിനിയമ്മ എന്ന അന്തേവാസി തേങ്ങി

പറഞ്ഞിരുന്നത്

പറഞ്ഞിരുന്നത്

വെറുതെയിരിയ്ക്കുമ്പോഴെല്ലാം ഈ അമ്മാര്‍ പറഞ്ഞത് കലാഭവന്‍ മണിയെപ്പറ്റിയായിരുന്നു

അനുഗ്രഹം

അനുഗ്രഹം

അമ്മമാരുടെ സ്‌നേഹം കൊണ്ട് മനസ് നിറഞ്ഞാണ് മണി മടങ്ങിയത്.

വീണ്ടും വരും

വീണ്ടും വരും

വീണ്ടും വരും എന്ന് ഉറപ്പ് നല്‍കിയായിരുന്നു ആ മടക്കം

ഇനി വരില്ല

ഇനി വരില്ല

ഇനിയൊരിയ്ക്കലും മടങ്ങി വരാത്ത ആ മകനെയോര്‍ത്ത് വിതുമ്പുകാണ് ആ 20 അമ്മമാരും.

English summary
20 Mothers in an old age home weeping for Kalabhavan Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X