Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചകന്റെ സന്ദേശവുമായി പലിശരഹിത ബാങ്കുകള്‍

പ്രവാചകന്റെ സന്ദേശവുമായി പലിശരഹിത ബാങ്കുകള്‍
വര്‍ഗീസ് ചെറിയാന്‍

പണം പലിശക്ക് കൊടുക്കുന്നത് പാപമാണ്--പ്രവാചകന്‍ മുഹമ്മദ് തന്റെ അനുയായികള്‍ക്ക് നല്‍കിയ സന്ദേശമാണിത്. പ്രാവര്‍ത്തികമാക്കാന്‍ ഏറെ പ്രയാസമുള്ള സന്ദേശം. പക്ഷേ ഈ വാക്കുകളുടെ അന്തസ്സത്ത ഉള്‍കൊണ്ടുകൊണ്ട് ബാങ്കുകള്‍ വടക്കന്‍ ജില്ലകളില്‍ വിജയകരമായി മുന്നേറുന്നു.ഇരുന്നൂറോളം പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഇതിനകം മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് മതഭേദമന്യെ മനുഷ്യര്‍ക്ക് സാമ്പത്തികസഹായം നല്‍കുക എന്ന ഉദ്ദേശ്യമാണുള്ളതെന്ന് ഇതിന്റെ സ്ഥാപകര്‍ അവകാശപ്പെടുന്നു. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നു. വൈദ്യചികിത്സക്ക് പണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കും ഈ സ്ഥാപനങ്ങളെ ആശ്രയിക്കാം. ചെറുകിട വ്യാപാര പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ സ്ഥാപനങ്ങള്‍ സാമ്പത്തിക അത്താണിയാവുന്നു.

പലിശരഹിത ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍ വന്‍വിജയമാണെന്ന് സംരംഭത്തിന്റെ സ്ഥാപകപ്രവര്‍ത്തകരിലൊരാളായ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ഈ വര്‍ഷം മാത്രം അറുപതോളം സ്ഥാപനങ്ങളാണ് രജിസ്റര്‍ ചെയ്തത്.

പലിശ നല്‍കാതെ വായ്പ നല്‍കുന്ന ഈ സ്ഥാപനങ്ങളില്‍ നിക്ഷേപം വരുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നില്ല. പലിശ വാങ്ങുന്നത് പാപമാണെന്ന മുഹമ്മദ് നബിയുടെ വാക്കുകളില്‍ വിശ്വസിക്കുന്നവരില്‍ നിന്നാണ്തങ്ങള്‍നിക്ഷേപം സ്വീകരിക്കുന്നതെന്ന് കാരക്കുന്ന് പറഞ്ഞു. ഒരു ലക്ഷം തൊട്ട് പത്തു ലക്ഷം വരെ ഈ സ്ഥാപനങ്ങളില്‍ നിക്ഷേപമായുണ്ട്.

പലിശയില്ലാതെ നല്‍കുന്ന വായ്പ പണം തിരിച്ചടക്കുന്നത് പ്രശ്നമാകാറില്ലത്രെ. മിക്ക സ്ഥാപനങ്ങളിലും വായ്പ നൂറുശതമാനവും തിരിച്ചടക്കുന്നുണ്ട്. വിരളമായി മാത്രമേ വായ്പ തിരിച്ചടക്കാത്ത പ്രശ്നങ്ങളുണ്ടായിട്ടുള്ളൂവെന്ന് കാരക്കുന്ന് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം ഇസ്ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ബാങ്കുകള്‍ക്ക് നിയമപ്രകാരം അംഗീകാരമുണ്ട്. പക്ഷേ കേരളത്തില്‍ തുടങ്ങിയ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഇതുവരെ അത്തരം അംഗീകാരം ലഭിച്ചിട്ടില്ല. റിസര്‍വ് ബാങ്കും സെന്‍ട്രല്‍ ബാങ്കും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലാത്ത ഈ സ്ഥാപനങ്ങള്‍ ചാരിറ്റബിള്‍ ഇന്‍സ്റിറ്റ്യൂട്ട് ആക്ട് പ്രകാരമാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

ഈ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി ധനകാര്യമന്ത്രിയായിരിക്കെ മന്‍മോഹന്‍സിംഹിന് നിവേദനം നല്‍കിയിരുന്നുവെന്ന് കാരക്കുന്ന് പറഞ്ഞു. നിവേദനം അനുഭാവപൂര്‍വം പരിഗണിക്കുമെന്നായിരുന്നു സിംഹിന്റെ മറുപടിയെങ്കിലും അനുകൂലമായ നടപടയുണ്ടായില്ല. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം ഈ സ്ഥാപനങ്ങള്‍ക്ക് താമസിയാതെ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കാരക്കുന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+