ഇനി കസ്റംസ്കാരെ പേടിക്കാതെ വില്ക്കാം
പക്ഷെ ഇനി ഇന്ത്യയാകെ നിയമാനുവാദത്തോടെ തന്നെ ചൈനയുടെ ഉല്പന്നങ്ങള്‍ കടന്നുവരും. ചൈനീസ് ഉല്പന്നങ്ങള്‍ വരുന്നതിനെ ഇന്ത്യയിലെ വ്യാപാരിസമൂഹം ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്.ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുണ്ട് അവര്‍. എന്നാല്‍ ലോക വ്യാപാരക്കരാറനുസരിച്ച് നേരത്തെ നിശ്ചയിച്ച ഉല്പന്നങ്ങളുടെ മേലുള്ള ഇറക്കുമതി നിയന്ത്രണം സര്‍ക്കാരിന് നീക്കിയേ മതിയാവൂ. അതുകൊണ്ട് തന്നെ ചൈനീസ് ഉല്പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. നിയമ വിധേയമായ മാര്‍ഗങ്ങളില്‍ കൂടി വരുന്ന ചൈനീസ് ഉല്പന്നങ്ങള്‍ സര്‍ക്കാരിന് തടയാന്‍ കഴിയില്ല- കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ഒമര്‍ അബ്ദുള്ള പറയുന്നു. പക്ഷെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡിന്റെ ഗുണമേന്മ പാലിക്കുന്നില്ലെങ്കില്‍ ഉല്പന്നങ്ങള്‍ നിരോധിക്കാന്‍ കഴിയും- അദ്ദേഹം പറയുന്നു.
അതേ സമയം ചൈനീസ് വ്യവസായികള്‍ അവരുടെ രാജ്യത്ത് വില്ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ മറ്റ് രാജ്യങ്ങളിലെ വിപണികളില്‍ കൊണ്ടു തള്ളുന്നതായി പരാതി പരക്കെയുണ്ട്. ഇതിനെതിരെ ആന്റി-ഡമ്പിംഗ് വകുപ്പ് പ്രകാരം നിയമനടപടിയെടുക്കാനും ലോക വ്യാപാര സംഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഈ നിയമ പ്രകാരം 74 കേസുകള്‍ എടുക്കുകയുണ്ടായി. ഇതില്‍ 31 കേസുകളും ചൈനയ്ക്കെതിരെയായിരുന്നു. എന്നാല്‍ ഇതിലധികവും കെട്ടിച്ചമച്ച കേസുകളാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ ആരോപിക്കുന്നത്.
5












Click it and Unblock the Notifications