Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജപാസ്പോര്‍ട്ടുകളുടെ കേന്ദ്രമാകുന്ന കൊച്ചി

ഈ വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണ ഏജന്റുമാര്‍ക്ക് പൊലീസുമായും പാസ്പോര്‍ട്ട് ഓഫീസിലെ തന്നെ ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നും പറയപ്പെടുന്നു. കൊച്ചയിലെ പല ട്രാവല്‍ ഏജന്റ് ഉടമകളും ഈ റാക്കറ്റിലെ കണ്ണികളാണ്.

ഇക്കഴിഞ്ഞ മാസം കൊച്ചി റീജിണല്‍ പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ നിന്നയച്ച പാസ്പോര്‍ട്ടുകളില്‍ ഒട്ടേറെയെണ്ണം മേല്‍വിലാസക്കാരില്ലാത്തതിനാല്‍ തിരിച്ചെത്തി. പാസ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള മേല്‍വിലാസക്കാര്‍ പാസ്പോര്‍ട്ട് കൈപ്പറ്റാതിരുന്നതിനാലാണ് ഈ പാസ്പോര്‍ട്ടുകള്‍ തിരിച്ചെത്തിയതെന്ന് പറയുന്നു.

മടങ്ങിയെത്തുന്ന പാസ്പോര്‍ട്ടുകള്‍

എന്നാല്‍ മേല്‍വിലാസക്കാരെ കാണാത്തതുമൂലം പാസ്പോര്‍ട്ടുകള്‍ മടങ്ങിയെത്തുന്നത് പുതുമയല്ല. 2000ല്‍ തപാല്‍ വഴിയയച്ച 1181 പാസ്പോര്‍ട്ടുകള്‍ ആദ്യവട്ടം മടങ്ങിയെത്തി. എന്നാല്‍ പിന്നീട് ഇവയില്‍ 936 എണ്ണവും മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞു. 1999ല്‍ 1260 പാസ്പോര്‍ട്ടുകള്‍ മടങ്ങിയെത്തി. ഇവയില്‍ 966 പാസ്പോര്‍ട്ടുകള്‍ പിന്നീട് യഥാര്‍ത്ഥ മേല്‍വിലാസക്കാര്‍ കൈപ്പറ്റി.

പക്ഷെ 2001 സപ്തംബറിലെ കഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്. 2001 സപ്തംബര്‍ ഒന്നുവരെയുള്ള കണക്കുകള്‍ പ്രകാരം തപാല്‍ വഴിയയച്ചതില്‍ 1095 പാസ്പോര്‍ട്ടുകളാണ് മടങ്ങിവന്നത്. എന്നാല്‍ പിന്നീട് മടക്കിയയച്ചപ്പോള്‍ ഇതില്‍ 546 പേര്‍ പാസ്പോര്‍ട്ടുകള്‍ മേല്‍വിലാസക്കാര്‍ കൈപ്പറ്റി. എന്നാല്‍ ബാക്കി 449 പേരുടെയും പാസ്പോര്‍ട്ടിലെ വിലാസങ്ങള്‍ വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഇതാദ്യമായാണ് പാസ്പോര്‍ട്ട് അപേക്ഷകരില്‍ ഇത്രയധികം വ്യാജമേല്‍വിലാസക്കാരെ കണ്ടെത്തുന്നത്.

പലപ്പോഴും ഗള്‍ഫ് സ്വപ്നങ്ങളുമായെത്തുന്ന പാവപ്പെട്ടവരാണ് ഈ റാക്കറ്റിന്റെ ഇരകളാകുന്നത്. എന്നാല്‍ രാജ്യവിരുദ്ധതാല്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരും ഈ റാക്കറ്റിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യാപകമായ അന്വേഷണത്തിലൂടെ മാത്രമേ ഈ റാക്കറ്റിനു പിന്നിലെ ചുരുളഴിക്കാന്‍ കഴിയൂ.

വ്യാജമേല്‍വിലാസവും വ്യാജരേഖകളും നല്കിയാണ് സംഘം പാസ്പോര്‍ട്ടിന് അപേക്ഷ നല്കുന്നത്. പാസ്പോര്‍ട്ട് നല്കുന്നതിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അപേക്ഷിച്ചു കഴിഞ്ഞാല്‍ വെറും ഒരു പൊലീസ് വെരിഫിക്കേഷന്‍ മാത്രമാണ് പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള ഏക കടമ്പ. പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് പലപ്പോഴും പൊലീസുകാരെ സ്വാധീനിച്ചാണ് സംഘം നേടിയെടുക്കുന്നത്.

പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ വെറും 35 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഓഫീസ് മേല്‍വിലാസക്കാരന് പാസ്പോര്‍ട്ട് നല്കും. പാസ്പോര്‍ട്ട് ഓഫീസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന റാക്കറ്റ് ഏജന്റുമാര്‍ പാസ്പോര്‍ട്ടുകള്‍ സ്പീഡ് പോസ്റില്‍ അയക്കാന്‍ സമ്മതിക്കാതെ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റുകയാണ് പതിവ്. അപേക്ഷകന്‍ അടിയന്താരവശ്യമുണ്ടെന്ന രേഖ കാണിച്ചാല്‍ പാസ്പോര്‍ട്ട് ഓഫീസ് തപാല്‍ വഴിയല്ലാതെ നേരിട്ട് പാസ്പോര്‍ട്ട് നല്കാന്‍ ബാധ്യസ്ഥരാണ്.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+