കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസ് 40 വര്‍ഷം പിന്നിടുമ്പോള്‍

  • By Staff
Google Oneindia Malayalam News

12ാം വയസ്സില്‍ ആദ്യകച്ചേരി നടത്തി ശ്രദ്ധേയനായ നാട്ടുകാരുടെ ദാസപ്പനായ യേശുദാസ് പക്ഷെ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ സംഗീതപരിശോധനയില്‍ തോറ്റയാളാണ്. പിന്നീട് നല്ല തങ്ക എന്ന മലയാളസിനിമയിലും നിലവാരമില്ലെന്ന കാരണത്താല്‍ യേശുദാസിന് പാടാന്‍ അവസരം നഷ്ടപ്പെട്ടു. പക്ഷെ ഇപ്പോള്‍ പ്രശസ്തിയുടെ ഉന്നതശ്രേണിയില്‍ എത്തിനില്ക്കുന്ന യേശുദാസിനെ ഗായകന്‍ എന്നതിനേക്കാള്‍ ഗാനഗന്ധര്‍വന്‍ എന്ന് വിശേഷിപ്പിക്കാനാണ് മലയാളിക്ക് ഇഷ്ടം. ഒരു മനുഷ്യന്‍ എന്നതിനപ്പുറം യേശുദാസ് ഇപ്പോള്‍ ദൈവികപരിവേഷം നേടിത്തുടങ്ങിയിരിക്കുന്നു.

എന്താണ് യേശുദാസിന്റെ ഈ ആധിപത്യത്തിന്റെ രഹസ്യം?

ഈ ചോദ്യത്തിന് ഉത്തരം എളുപ്പത്തില്‍ വിശദീകരിക്കുക വയ്യ. വര്‍ഷങ്ങള്‍ നീണ്ട സംഗീതതപസ്യയിലൂടെ നേടിയെടുത്ത ശബ്ദമാധുര്യം, ഏത് വികാരങ്ങളേയും പാട്ടില്‍ പ്രതിഫലിപ്പിക്കാനുള്ള അനുപമായ കഴിവ്, പല ശബ്ദങ്ങളില്‍ മാധുര്യം നഷ്ടപ്പെടാതെ പാടാനുള്ള കഴിവ്, 60 വയസ്സുകഴിഞ്ഞിട്ടും ചെറുപ്പം വിടാത്ത ശബ്ദം......ഇങ്ങിനെ പല കാരണങ്ങള്‍ വേണമെങ്കില്‍ പറയാം. ഇതിനെല്ലാം പുറമെ ചിട്ടയായ ജീവിതത്തിലൂടെ നേടിയെടുത്ത സംഗീതവിപണിയിലുള്ള കരുത്തുറ്റ ആധിപത്യവും പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

30 വര്‍ഷം മുമ്പാണ് യേശുദാസ് തരംഗിണി സ്റുഡിയോ ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് തരംഗിണി സ്റുഡിയോ സ്ഥാപിച്ചത്. കേരളത്തിലെ ആദ്യകാലസ്റുഡിയോകളില്‍ ഒന്നാണ് തരംഗിണി. കേരളത്തില്‍ ആദ്യമായി സ്റീരിയോ സംഗീതത്തിന്റെ തരംഗം സൃഷ്ടിച്ചത് തരംഗിണിയാണ്. ഡോ.കെ.ജെ. യേശുദാസ് ഓഡിയോ ആന്റ് വിഷ്വല്‍ കോര്‍പ്പറേഷന്‍ എന്ന പേരിലുള്ള കമ്പനിയാണ് തരംഗിണിക്ക് വേണ്ടിയുള്ള ഗാനങ്ങള്‍ നിര്‍മ്മിക്കുന്നത്. തരംഗിണി സ്റുഡിയോയിലാണ് റിക്കോര്‍ഡിംഗ്. ഇപ്പോള്‍ തരംഗിണിയുടെ കസെറ്റുകളുടെ വിതരണാവകാശം ഇന്ത്യയില്‍ ബിഎംജി കമ്പനിക്ക് നല്കിയിരിക്കുകയാണ്. ഗള്‍ഫ്രാഷ്ട്രങ്ങള്‍, യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ തരംഗിണിക്ക് ഇന്ന് ശക്തമായ സാന്നിധ്യമുണ്ട്.

ഈയിടെ ടിവിപരിപാടികള്‍ നിര്‍മ്മിക്കാനും യേശുദാസ് ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. അടുത്തിടെ കേരളത്തില്‍ ഓണക്കാലത്ത് സംഗീതവീഡിയോ ആല്‍ബം വിപണിയിലിറക്കിയും യേശുദാസ് പുതുമ സൃഷ്ടിച്ചിരുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X