കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസ് 40 വര്‍ഷം പിന്നിടുമ്പോള്‍...3

  • By Staff
Google Oneindia Malayalam News

എന്തൊക്കെയായാലും ഗാനഗന്ധര്‍വനെ ഒന്നു വിമര്‍ശിക്കാന്‍ പോലും ആരും തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം . ഒരിയ്ക്കല്‍ സാഹിത്യകാരന്‍ സക്കറിയ ഐ യാം സോറി ഫോര്‍ യേശുദാസ് എന്ന തലക്കെട്ടില്‍ യേശുദാസിനെ വിമര്‍ശിച്ചുകൊണ്ട് കലാകൗമുദി വാരികയില്‍ ലേഖനമെഴുതുകയുണ്ടായി. എന്നാല്‍ അന്ന് സക്കറിയയെ കേരളത്തിലെ സംഗീതലോകം തിരിച്ചുവിമര്‍ശിക്കുകയായിരുന്നു.

ഇപ്പോള്‍ അമേരിക്കയില്‍ കുടുംബവുമായി കഴിയുന്ന യേശുദാസ് അവിടെയുള്ള സ്വന്തം സ്റുഡിയോയിലിരുന്നാണ് സിനിമാഗാനങ്ങള്‍ ആലപിക്കുന്നത്. പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടും യേശുദാസിന് തിരക്ക് കൂടുകയാണ്. എത്ര പ്രതിഫലം വച്ചുനീട്ടിയാലും കാള്‍ഷീറ്റില്ലാത്ത അവസ്ഥ. ഇതിനകം അഞ്ച് പ്രധാന ഇന്ത്യന്‍ ഭാഷകളിലായി 50,000ല്‍പ്പരം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചുകഴിഞ്ഞു.

ഏഴ്തവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും 18 തവണ മികച്ച ഗായകനുള്ള സംസ്ഥാനഅവാര്‍ഡും ലഭിച്ചു. സംഗീതത്തിന് നല്കിയ സംഭാവനകളെ മാനിച്ച് 1977ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു. അണ്ണാമലൈ സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനഅവാര്‍ഡുകളും അദ്ദേഹം നേടി.

സിനിമാഗാനങ്ങളില്‍ മാത്രമായി തന്റെ സംഗീതസപര്യയെ യേശുദാസ് ഒതുക്കി നിര്‍ത്തുന്നില്ല. കര്‍ണ്ണാടകസംഗീതത്തിലുള്ള തന്റെ പരിശീലനവും യേശുദാസ് പഴയപോലെ തുടരുന്നു. ചിട്ടയായ ജീവിതവും അച്ചടക്കവും എല്ലാം അദ്ദേഹത്തെ യുവതലമുറയുടെ മാതൃകാപുരുഷനാക്കുന്നു.

ഈ തിരക്കിനിടയിലും ആഹ്ലാദകരമായ കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോകുന്ന യേശുദാസ് അച്ഛന്‍ അഗസ്റിന്‍ ജോസഫിലൂടെ തനിക്ക് ലഭിച്ച സംഗീതമെന്ന വരദാനത്തെ രണ്ടാമത്തെ മകന്‍ വിജയിലൂടെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. സ്വകാര്യകുടുംബജീവിത്തില്‍ ഭാര്യ പ്രഭായേശുദാസ് നിഴല്‍പോലെ ദാസിനോടൊപ്പമുണ്ട്. മറ്റ് രണ്ടുമക്കള്‍--- വിനോദും വിശാലും- യുഎസില്‍ പഠിക്കുന്നു.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X