കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സിന്റെ കരിനിഴലില്‍ ഇന്ത്യ

  • By Staff
Google Oneindia Malayalam News

ഇന്ത്യയില്‍ ഏറ്റവുമധികം എയ്ഡ്സ് രോഗികള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് . സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ എയ്ഡ്സിന്റെ വിപത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മഹാരാഷ്ട, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക, മണിപ്പൂര്‍, നാഗാലാന്റ് എന്നിവിടങ്ങളിലാണ്. രോഗത്തിന്റെ പകര്‍ച്ചാ നിരക്കും ഈ സംസ്ഥാനങ്ങളിലാണ് കൂടുതല്‍. മയക്കു മരുന്നുകളുടെ അമിതമായ ഉപയോഗമാണ് ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നാണക്കേടിന്റെ രോഗം സമ്മാനിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരിന്റെ എയ്ഡ്സ് വളര്‍ച്ചാ നിരക്ക് ഭീതിദമാണ്. 1988 ല്‍ ഇവിടെ പൂജ്യമായിരുന്ന പകര്‍ച്ചാ നിരക്ക് 1992 ആയപ്പോഴേയ്ക്കും 65 ശതമാനമായി. ഇപ്പോഴും രാജ്യത്തെ ഉയര്‍ന്ന എയ്ഡ്സ് പകര്‍ച്ചാ നിരക്കുള്ള സംസ്ഥാനം മണിപ്പൂര്‍ തന്നെയാണ്. സ്ത്രീകളില്‍ എയ്ഡ്സ് പകരുന്നത് പ്രധാനമായും ഭര്‍ത്താക്കന്മാരില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന പുരുഷന്‍ തന്റെ പ്രിയപ്പെട്ടവര്‍ക്ക് മാരക രോഗം സമ്മാനിക്കുന്നു.

എയ്ഡ്സും കേരളവും

കേരളത്തിലും എയ്ഡ്സ് രോഗികളുടെ എണ്ണം പെരുകുകയാണ്. ഔദ്യോഗിക കണക്കുകളില്‍ കാണുന്നതിനേക്കാള്‍ ഇരട്ടിയിലധികം എയ്ഡ്സ്രോഗികള്‍ കേരളത്തിലുണ്ട്. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്നതും ആശങ്കാജനകമാണ്.

കേരളത്തിന്റെ ഇടുങ്ങിയ മനസ്സാക്ഷിയാണ് മറ്റൊരു പ്രശ്നം. പണ്ട് ക്ഷയരോഗികള്‍ക്കും കുഷ്ഠരോഗികള്‍ക്കും വിലക്കു കല്പിച്ചിരുന്ന സമൂഹമാണ് കേരളം. എന്നാല്‍ ഈ രോഗങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസം മാറിക്കിട്ടാന്‍ ഏറെക്കാലമെടുത്തു. അന്നത്തെ അതേ മനോഭാവമാണ് ഇപ്പോള്‍ എയ്ഡ്സ്രോഗികളോടും കൈക്കൊള്ളുന്നത്. എയ്ഡ്സാണെന്നറിഞ്ഞാല്‍ ആ രോഗിയെ കേരളീയ സമൂഹം നിഷ്കരുണം പുറന്തള്ളുകയാണ്. വീട്, സ്കൂള്‍, ആശുപത്രി തുടങ്ങിയ ഒരു കേന്ദ്രങ്ങളിലും ഇത്തരം രോഗികള്‍ക്ക് അഭയമില്ല. കേരളത്തിലെ സാമൂഹ്യപുരോഗതിക്കായി പൊരുതുന്ന രാഷ്ട്രീയപാര്‍ട്ടികളാകട്ടെ ഇതൊന്നും തങ്ങളുടെ അജണ്ടയല്ലെന്ന മട്ടിലാണ് പെരുമാറുന്നത്.

ഇങ്ങിനെ സമൂഹത്തിന്റെ തൊട്ടുകൂടായ്മ അനുഭവിക്കേണ്ടിവരുമെന്നതിനാല്‍ രോഗമുള്ളവര്‍ തന്നെ അത് പുറത്തറിയിക്കാതെ കഴിയുന്നു. ആശുപത്രികളില്‍ പോലും എയ്ഡ്സ് രോഗിയാണെന്നറിഞ്ഞാല്‍ അവര്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X