• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എയ്ഡ്സിന്റെ കരിനിഴലില്‍ ഇന്ത്യ...2

  • By Staff

ഗര്‍ഭനിരോധന ഉറകളും ലൈംഗികത്തൊഴിലാളികളും

ഒരു കാലത്ത് രഹസ്യമായി കൊണ്ടുനടന്നിരുന്ന ഗര്‍ഭനിരോധനഉറകള്‍ തന്നെയാണ് ഇപ്പോള്‍ എയ്ഡ്സിന് ഏറ്റവും ഫലപ്രദമായ പ്രതിരോധമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം സംബന്ധിച്ച ബോധവല്ക്കരണം ഊര്‍ജ്ജിതമായി നടക്കുകയാണ്.

കേരളത്തില്‍ നല്ലൊരു ശതമാനം പേര്‍ക്ക് രോഗം പകരുന്നത് ചുവന്ന തെരുവുകളില്‍ നിന്നാണ്. തൊഴില്‍ പരമായി നോക്കിയാല്‍ അന്യ സംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്ന ഡ്രൈവര്‍മാര്‍ക്കാണ് കൂടുതല്‍ എയ്ഡ്സ് ബാധയെന്ന് ഏതാനും വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലമാണ് ഇവര്‍ക്ക് എയ്ഡ്സ് പകരുന്നത്. പലപ്പോഴും ലൈംഗികത്തൊഴിലാളികളില്‍ നിന്നാണ് ഇവരിലേക്ക് എയ്ഡ്സ് പകരുന്നത്.

അന്യസംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും മുംബൈയില്‍ ജോലിചെയ്യുന്ന മലയാളി യുവാക്കളും എയ്ഡ്സിന്റെ ഇരകളാണ്. ഇവരിലും ചുവന്നതെരുവുകളില്‍ നിന്നാണ് എയ്ഡ്സ് പകരുന്നത്. കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ ഇടയിലും എയ്ഡ്സ് ബാധയുണ്ട്. ഈ വസ്തുതകളെല്ലാം ഗര്‍ഭനിരോധന ഉറകളുടെ പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ ഗര്‍ഭനിരോധനഉറകളുടെ പ്രാധാന്യം പ്രചരിപ്പിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമായി ഇന്ത്യയിലെങ്ങും വ്യാപകമായി നടന്നിരുന്നു. പക്ഷെ കേരളത്തിന്റെ സദാചാരക്കാര്യത്തിലുള്ള അമിതമായ ഉല്ക്കണ്ഠമൂലം ഈ ശ്രമം പലപ്പോഴും പാളിപ്പോവുകയുണ്ടായി. ഒരേ സമയം എയ്ഡ്സിനെതിരായ പ്രചാരകരായി രംഗത്തുവന്ന ലൈംഗികത്തൊഴിലാളികളെത്തന്നെ സദാചാരവിരുദ്ധനിയമത്തിന്റെ പേരില്‍ പൊലീസ് കേരളത്തില്‍ അതിക്രൂരമായി ശിക്ഷിക്കുകയും ചെയ്തുപോന്നു. ഇക്കാര്യത്തില്‍ പൊലീസില്‍ നിന്ന് ലൈംഗികത്തൊഴിലാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങള്‍ നിയമവിധേയമാക്കിയതിനാല്‍ പലപ്പോഴും ലൈംഗികത്തൊഴിലാളികള്‍ക്കിടയിലെ ബോധവല്ക്കരണവും ഗര്‍ഭനിരോധന ഉറകളുടെ പ്രചാരണവും ഫലപ്രദമായി. ഗോവ, ബംഗാള്‍, മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളിലെ ലൈംഗികത്തൊഴിലാളികളില്‍ 95 ശതമാനവും അവരുടെ അടുത്തെത്തുന്ന പുരുഷന്മാരെ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നവരാണ്.

മറ്റ് സംസ്ഥാനങ്ങളിലെ കണക്കെടുത്താല്‍ ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ 93 ശതമാനവും പുരുഷനെ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട നിലയില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന യുവതികളില്‍ 73 ശതമാനം പേര്‍ മാത്രമേ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. ഗര്‍ഭനിരോധന ഉറകള്‍ ധരിക്കാന്‍ വിസമ്മതിക്കുന്ന പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടില്ലെന്ന് പറയാന്‍ ധൈര്യം കാട്ടുന്നത് ഇപ്പോഴും 38 ശതമാനം ലൈംഗികത്തൊഴിലാളികള്‍ മാത്രമാണ്. ലൈംഗിക രോഗങ്ങളായ സിഫിലിസ്, ഗോണോറിയ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ എയ്ഡ്സ് ബാധയ്ക്ക് സാധ്യത കൂടുതലാണത്രെ.

കാരണങ്ങള്‍

വഴി വിട്ട ലൈംഗികബന്ധങ്ങള്‍, മദ്യത്തിന്റെയും മയക്കമരുന്നിന്റെയും ഉപയോഗം എന്നിവയെല്ലാം എയ്ഡ്സ് പകരാന്‍ കാരണമാകുന്നു. അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ സ്വവര്‍ഗ്ഗരതിയാണ് എയ്ഡ്സിന് പ്രധാനമായും കാരണമാകുന്നത്. ഇന്ത്യയില്‍ വിരുദ്ധലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വഴിവിട്ട ലൈംഗികബന്ധങ്ങളാണ് പ്രധാന കാരണം. അതുപോലെ രക്തം നല്കുന്നവരിലും രക്തം സ്വീകരിക്കുന്നവരിലും എയ്ഡ്സ് ബാധ കാണപ്പെട്ടിരുന്നു.

എയ്ഡ്സ് പ്രതിരോധം- മുന്‍കരുതലുകള്‍

എയ്ഡ്സിന് മറുമരുന്നില്ലെന്നതിനാല്‍ ചികിത്സയേക്കാള്‍ രോഗപ്രതിരോധമാണ് നല്ല മാര്‍ഗ്ഗം.

പ്രതിരോധത്തിന്റെ ഭാഗമായി പുതിയ തലമുറയ്ക്ക് ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധമാക്കണം. രതി എന്നതും ലൈംഗികാവയവങ്ങള്‍ എന്നതും തൊട്ടുകൂടാത്ത വിഷയമായി കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ട കാലം കഴിഞ്ഞു. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധവിഷയമാക്കണം. സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ക്കും ഈ വിദ്യാഭ്യാസം ലഭിക്കണം.

സ്ത്രീകളെയും കുട്ടികളെയും എയ്ഡ്സില്‍ നിന്ന് സംരക്ഷിച്ചേ മതിയാവൂ. ജനിക്കാനുള്ള കുഞ്ഞ് എയ്ഡ്സ് ബാധയില്ലാത്തതാണെന്ന് ഉറപ്പുവരുത്തിയേ മതിയാവൂ. ഗര്‍ഭിണികളായ സ്ത്രീകളെ എയ്ഡ്സ് പരിശോധനയ്ക്ക് വിധേയയാക്കണം. അവള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കണം.

എച്ച്ഐവി ബാധയുള്ളവര്‍ക്ക് ചികിത്സ വൈകരുത്. ശരിയായ ചികിത്സ നല്കിയാല്‍ അവരെ എയ്ഡ്സ് രോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. എയ്ഡ്സിന് മറുമരുന്നുണ്ടെന്ന് വാദിക്കുന്ന വൈദ്യന്‍മാരെ പിടികൂടി ശിക്ഷിക്കണം.

എച്ച്ഐവി ബാധയുള്ളവരുമായി വിവാഹബന്ധം ഒഴിവാക്കണം. എച്ച്ഐവി ബാധയുള്ള അമ്മയില്‍ നിന്നും കുഞ്ഞ് മുലപ്പാല്‍ സ്വീകരിക്കരുത്. എച്ച്ഐവി ബാധയുള്ള അമ്മമാര്‍ ചിലപ്പോള്‍ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാം.

കേരളത്തില്‍ രക്തബാങ്കുകളില്‍ പരിശോധന കര്‍ശനമാണ്. ഇതിനാല്‍ രക്തബാങ്ക് വഴിയുള്ള എച്ച്ഐവി ബാധ കുറഞ്ഞിട്ടുണ്ട്.

2

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more