Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനില്‍ നിന്ന് ഡോ. ഷിറിന്‍ മേഡന്‍ എഴുതുന്നു...2

രാത്രി തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ എന്റെ മനസ്സില്‍ ചിന്തകള്‍ നിറഞ്ഞുകൊണ്ടിരുന്നു. കേരളത്തിലെ ഇ-ഭരണമാതൃകയെ മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകളുമായി തട്ടിച്ചുനോക്കാന്‍ ഞാന്‍ ശ്രമിച്ചു. (മറ്റ് സംസ്ഥാനങ്ങളിലെ ഇ-ഭരണത്തെക്കുറിച്ച് ഞാന്‍ നേരത്തെ പഠിച്ചിരുന്നു.) മറ്റ് സംസ്ഥാനങ്ങളിലെ ഇ-ഭരണവുമായി കേരളത്തിലെ ഇ-ഭരണം ഗുണപരമായി എത്രമാത്രം വ്യത്യസ്തമാണെന്ന് കണ്ടെത്താനായിരുന്നു എന്റെ ശ്രമം. കേരളത്തില്‍ ഇ-ഭരണത്തിന്റെ ഭാഗമായി നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളെക്കുറിച്ചുള്ള എന്റെ അനുഭവങ്ങള്‍ ഞാന്‍ ഒന്നുകൂടി പരിശോധിച്ചു. അതിലൊന്നാണല്ലോ ഫ്രണ്ട്സ് പദ്ധതി. (ഈ പദ്ധതിയെക്കുറിച്ച് ലോകബാങ്കിന്റെ സഹായത്തോടെ ഒരു വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നോര്‍ക്കുക). ഫ്രണ്ട്സ് പദ്ധതി സര്‍ക്കാരിന്റെ പ്രതിച്ഛായയും ആത്മാഭിമാനവും ഉയര്‍ത്തിയ പദ്ധതിയായിരുന്നു. ജനങ്ങള്‍ക്ക് മനുഷ്യത്വപരമായ സേവനമാണ് ഫ്രണ്ട്സിലൂടെ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചത്. (കമ്പ്യൂട്ടര്‍ സഹായത്തോടെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ബില്ലുകളടയ്ക്കാന്‍ ഉണ്ടാക്കിയ സംവിധാനമാണ് ഫ്രണ്ട്സ്).

ഈയിടെ ആരംഭിച്ച ഐടി കേരളാ മിഷനും പ്രാദേശിക ഭരണനിര്‍വഹണമേഖലകള്‍ പരിഷ്കരിക്കുന്നതിനാണ് ഊന്നല്‍ നല്കിയത്. അല്ലാതെ വെറുതെ കമ്പ്യൂട്ടറുകളും നെറ്റ്വര്‍ക്കുകളും വിതരണം ചെയ്യുകയായിരുന്നില്ല. ഉദാഹരണത്തിന്, ഒരു വര്‍ഷക്കാലത്തിനിടയില്‍ ഐടി കേരളാമിഷന്‍ എങ്ങിനെയാണ് പഞ്ചായത്ത് ഭരണനിര്‍വഹണം കാര്യക്ഷമമാക്കേണ്ടതെന്ന് നിര്‍ദ്ദേശിക്കുന്ന ഒരു ബൃഹത്തായ പഠനറിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. പഞ്ചായത്ത് തലത്തില്‍ ആസൂത്രണ-ഭരണനിര്‍വഹണപ്രവര്‍ത്തനങ്ങള്‍ ഐടി സഹായത്തോടെ എങ്ങിനെ കാര്യക്ഷമമാക്കാമെന്ന് ആ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

പക്ഷെ അക്ഷയയിലൂടെ ഒരു പുതിയ തുടക്കത്തിനാണ് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നത്. അക്ഷയ പദ്ധതിയിലൂടെ ബിസിനസ്സ് അവസരവും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. സാമൂഹ്യസേവനമാണ് അക്ഷയയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. പക്ഷെ വ്യവസായസംരംഭകരെ കൂടി ഉള്‍പ്പെടുത്തുന്നതോടെ അക്ഷയപദ്ധതിയിലൂടെ ജനസേവനം നല്കുക എന്ന ലക്ഷ്യം അട്ടിമറിക്കപ്പെടുമോ എന്ന ഭയം ബാക്കിനില്ക്കുന്നു. പക്ഷെ പകല്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗം എന്റെ ഉല്ക്കണ്ഠകളെ ശാന്തമാക്കി.

അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തേക്ക് രണ്ട് സംസ്കാരങ്ങള്‍- ഐടി വകുപ്പിലെ സാങ്കേതികവിദഗ്ധരും പ്രാദേശിക രാഷ്ട്രീയക്കാരും- വളരെ നന്നായി കൈകോര്‍ക്കുന്നു എന്നതാണ്. ഒരു പക്ഷെ ഇ-ഭരണം നടപ്പിലാക്കിയ വികസിത രാഷ്ട്രങ്ങളിലേതിനു തുല്ല്യമായ അനുഭവമാണ് ഇക്കാര്യത്തില്‍ മലപ്പുറത്തുണ്ടായത്. രണ്ടാമത്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്ന യാഥാര്‍ത്ഥ്യബോധമാണ്. ഭരണനിര്‍വഹണത്തിന്റെ രീതികളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും അവര്‍ക്ക് നല്ലപോലെ അറിയാം. അതേ സമയം ഭരണപരിഷ്കാരത്തിന് ഐടി ഒരു ഒറ്റമൂലിയല്ലെന്നും അവര്‍ക്ക് തിരിച്ചറിവുണ്ട്.

അക്ഷയ പ്രതീക്ഷയുണര്‍ത്തുന്നു

മലപ്പുറത്തേക്ക് നടത്തിയ യാത്രയില്‍ എന്റെ മനസ്സില്‍ കാര്യങ്ങളെക്കുറിച്ച് ഒരു തെളിഞ്ഞ ചിത്രം കിട്ടി. ഒരു അക്ഷയ കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ ജനങ്ങള്‍ക്കിടയില്‍ എങ്ങിനെ അതിന്റെ ആവശ്യകത സൃഷ്ടിച്ചെടുക്കാമെന്നതിനെക്കുറിച്ച്, എങ്ങിനെ പ്രാദേശി സാമൂഹ്യ-രാഷ്ട്രീയ ഇച്ഛാശക്തി ഉണര്‍ത്താമെന്നതിനെക്കുറിച്ച് , ദീര്‍ഘകാലത്തില്‍ എങ്ങിനെ കേരളത്തിന് സാമൂഹ്യ-സാമ്പത്തിക വളര്‍ച്ച നേടിയെടുക്കാമെന്നതിനെക്കുറിച്ച് എല്ലാം വിശദമായ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞിരിക്കുന്നു.

പകല്‍ നടന്ന യോഗത്തില്‍ അക്ഷയയെക്കുറിച്ച് ഐടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകഴിഞ്ഞ ശേഷം, പദ്ധതി നടപ്പാക്കുന്നതില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുള്ള പ്രാധാന്യത്തെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. അക്ഷയ കേന്ദ്രങ്ങള്‍ നടത്താന്‍ അനുയോജ്യരായ വ്യവസായസംരംഭകരെ തിരഞ്ഞെടുക്കുന്നതിലും, വ്യവസായസംരംഭകര്‍ക്കിടയില്‍ ഈ പദ്ധതിയെക്കുറിച്ച് താല്പര്യം വളര്‍ത്തിയെടുക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഒരു നേതൃത്വപരമായ പങ്ക് തന്നെ വഹിക്കാനുണ്ടെന്ന കാര്യം ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. പകല്‍ നടന്ന ചര്‍ച്ചകളിലെ ഈ കാഴ്ചപ്പാടുകളും അക്ഷയ കേന്ദ്രങ്ങളോട് ജനങ്ങള്‍ക്കിടയില്‍ താല്പര്യം വളര്‍ത്തിയെടുക്കാന്‍ കൂടുതല്‍ ഊന്നല്‍ നല്കേണ്ടതുണ്ടെന്ന അഭിപ്രായങ്ങളും ഏറെ ആകര്‍ഷകമായി തോന്നി. ഇക്കാര്യങ്ങള്‍ അക്ഷയ പദ്ധതിയും അത് കേരളത്തിന്റെ വികസനത്തിന് നല്കുന്ന സംഭാവനകളും ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒന്നാണെന്ന ചിന്തയാണ് എന്നിലുണ്ടാക്കിയത്. ഇ-ഭരണത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും പരീക്ഷണാര്‍ത്ഥത്തില്‍ മലപ്പുറത്ത് നടപ്പാക്കുന്ന അക്ഷയ പദ്ധതി സുപ്രധാനമായ പാഠങ്ങള്‍ നല്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും മലപ്പുറത്ത് ഒരു സന്ദര്‍ശനം നടത്താന്‍ ഞാന്‍ അതിയായി മോഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+