കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഷന്റെ ഇഷ്ടങ്ങള്‍

  • By Staff
Google Oneindia Malayalam News

താജ് മഹല്‍
ഇന്ത്യാക്കാരുടെ ഏറ്റവും വലിയ അഭിമാനമായ പ്രണയസ്മാരകം. ഷാജഹാന്‍ ചക്രവര്‍ത്തി മുംതാസ് മഹലിന്റെ ഓര്‍മ്മയ്ക്കായി പണിതെടുത്ത വെണ്ണക്കല്‍ കൊട്ടാരം. ഈ കൊട്ടാരത്തില്‍ വീണൊഴുകിയ നിലാവ് എത്രയോ കവി ഹൃദയങ്ങളില്‍ ഇന്നും തളം കെട്ടിനില്‍ക്കുന്നു, വാക്കുകള്‍ക്ക് പിടി കൊടുക്കാതെ.

മുസ്ലിം വാസ്തുശില്‍പകലയുടെ രത്ന സ്മാരകമാണ് വെളുത്ത മാര്‍ബിളില്‍ പണി തീര്‍ത്ത താജ് മഹല്‍. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഭാര്യമാരില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു മുംതാസ് മഹല്‍ എന്ന് പിന്നീട് അറിയപ്പെട്ട അര്‍ജുമാന്‍ ബാനോ ബീഗം. അകാലത്തില്‍ ജീവന്‍ വെടിഞ്ഞ തന്റെ ബീഗത്തിന്റെ ഓര്‍മ്മയ്ക്ക് പ്രണയാതുരനായ ചക്രവര്‍ത്തി താജ് മഹല്‍ പണിതു. പിന്നിട്ട നൂറ്റാണ്ടുകളുടെ തീരാത്ത വിസ്മയം ഇന്നും താജ് മഹലിനു ചുറ്റുമുണ്ട്.

താജ് മഹല്‍ എന്ന പേരിന്റെ ഉല്‍പത്തി ഇന്നും അ‍‍ജ്ഞാതമാണ്. ഷാജഹാന്റെ കാലം സൂചിപ്പിക്കുന്ന രേഖകളില്‍ മുംതാസിന്റെ ശവകുടീരം എന്നാണ് കാണുന്നത്. മുംതാസ് മഹല്‍ Mum -taz Mahal) ലോപിച്ച് താജ് മഹല്‍ ആയെന്നാണ് കരുതപ്പെടുന്നത്. താജ് മഹല്‍ എന്നാല്‍ കൊട്ടാരങ്ങളുടെ കിരീടം എന്നര്‍ത്ഥം.

1631 നും 1648നും ഇടയ്ക്കാണ് താജ് മഹലിന്റെ നിര്‍മ്മാണം. മധ്യഭാഗത്തെ പ്രധാന കൊട്ടാരത്തിന്റെ ഉയരം 57 മീറ്റര്‍ (187 അടി). പ്രതിദിനം 20,000 പേരാണത്രേ പണിയെടുത്തിരുന്നത്. പണിക്കാര്‍ക്ക് താമസിക്കാനായി ഇതിനടുത്ത് ഒരു നഗരം തന്നെ ചക്രവര്‍ത്തി പണിതു നല്‍കി. മുംതാസാബാദ് എന്ന ഈ നഗരം ഇന്ന് താജ് ഗഞ്ജ് എന്നറിയപ്പെടുന്നു.

ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും മധ്യേഷ്യയില്‍ നിന്നും ആയിരം ആനകളാണ് നിര്‍മ്മാണ വസ്തുക്കള്‍ എത്തിച്ചത്. ഫത്തേപ്പൂര്‍ സിക്രി, പഞ്ചാബ്, ചൈന, ടിബറ്റ്, ശ്രീലങ്ക, അറേബ്യ, പാന്ന എന്നിവിടങ്ങളിലൊക്കെ അക്കാലത്ത് ലഭ്യമായിരുന്ന എല്ലാ വിശേഷ നിര്‍മ്മാണ വസ്തുക്കളും താജ് മഹല്‍ നിര്‍മ്മാണത്തിന് എത്തിച്ചിരുന്നു. തിളങ്ങുന്ന വെളുത്ത മാര്‍ബിള്‍ എത്തിച്ചത് രാജസ്ഥാനിലെ മക്രാനയില്‍ നിന്നാണ്.

മുകള്‍ഭാഗം മുഴുവന്‍ പ്രത്യേകതരം വസ്തുക്കള്‍ കൊണ്ട് പൂശിയിട്ടുണ്ട്. ഏതു കാലത്തെയും മുഗള്‍ വാസ്തുശില്‍പ കലയുടെ പൂര്‍ണതയാണ് താജ് മഹല്‍.

മറ്റ് അല്‍‍‍‍‍‍‍‍‍ഭുതങ്ങള്‍‍‍‍‍‍‍‍‍ ഇവ....
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X