Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷനെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍

സാമ്പത്തിക ആസൂത്രണം ധനികര്‍ക്ക്‌ മാത്രമോ - 2

Life Insurance
പക്ഷേ നാമൊക്കെ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച്‌ ചിന്തിയ്‌ക്കുന്നത്‌ 40 കഴിയുമ്പോഴാണ്‌. അപ്പോഴും ബാങ്കുകളുടെയോ മ്യൂച്ചല്‍ ഫണ്ടുകളുടെയോ പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനെക്കുറിച്ച്‌ ചിന്തിയ്‌ക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ഇത്‌ നടപ്പാക്കുന്നവര്‍ വളരെ കുറവാണ്‌.

പെന്‍ഷന്‍ പോലെ മറ്റ്‌ എന്തൊക്കെ സാമ്പത്തികാവശ്യങ്ങളാണ്‌ ഉള്ളതെന്ന്‌ ഓരോരുത്തരും കണ്ടെത്തി അതിനനുസരിച്ച്‌ പദ്ധതികള്‍ തയ്യാറാക്കുകയാണ്‌ വേണ്ടത്‌. അഞ്ചുവര്‍ഷത്തിന്‌ ശേഷവും പത്തു വര്‍ഷത്തിന്‌ ശേഷവും ഉള്ള ആവശ്യങ്ങള്‍ ഇപ്പോഴേ കണക്കാക്കി അതിനനുസരിച്ച്‌ നിക്ഷേപിച്ചു തുടങ്ങുക. വരുമാനം കുറവായതുകൊണ്ട്‌ നിക്ഷേപിയ്‌ക്കുന്നില്ലെന്ന്‌ തീരുമാനിയ്‌ക്കാതെ 100 രൂപയെങ്കില്‍ അത്‌ കൃത്യമായി നിക്ഷേപിയ്‌ക്കുക‌.

15 വര്‍ഷത്തിന്‌ ശേഷം നിങ്ങളുടെ മകളുടെ പഠനത്തിന്‌ എത്ര തുക വേണ്ടി വരുമെന്ന്‌ ഇപ്പോഴേ കണക്കാക്കി അതിനനുസരിച്ച്‌ നിക്ഷേപം തുടങ്ങുക. പഠനം കഴിയുമ്പോള്‍ മകളുടെ വിവാഹം നടത്തേണ്ടി വരും. ഇതും ഇപ്പോഴേ കണക്കാക്കു. കൃത്യമായി ചെലവുകള്‍ എന്തൊക്കെയാണെന്ന്‌ കണ്ടെത്തി അതിനായി നേരത്തേ നിക്ഷേപം നടത്തുകയാണ്‌ പ്രധാനമായും സാമ്പത്തിക-നിക്ഷേപ ആസൂത്രണത്തിന്റെ ആണിക്കല്ല്‌. എന്തൊക്കെയായിരിയ്‌ക്കും ചെലവുകള്‍, എങ്ങനെ അതിന്‌ പണം കണ്ടെത്തും എന്ന്‌ കടലാസില്‍ എഴുതി ഒരു പദ്ധതി തയ്യാറാക്കുക. അതില്‍ നിന്ന്‌ കടുകിട മാറാതെ കാര്യങ്ങള്‍ നടപ്പാക്കുക. അതാണ്‌ വേണ്ടത്‌.

ദീര്‍ഘ കാലത്തേയ്‌ക്കാണ്‌ നിക്ഷേപിയ്‌ക്കുന്നതെങ്കില്‍ ബാങ്കുകളുടെ ഫിക്‌സഡ്‌ ഡിപ്പോസിറ്റുകളേക്കാള്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിയ്‌ക്കുകയായിരിയ്‌ക്കും ഉത്തമം. ഓഹരികളില്‍ നിക്ഷേപിയ്‌ക്കുന്നതാണ്‌ ഏറ്റവും കൂടുതല്‍ പണം നേടാന്‍ നല്ല മാര്‍ഗം. പക്ഷേ അതില്‍ ലാഭ സാദ്ധ്യത പോലെ തന്നെ നഷ്ട സാദ്ധ്യതയും കൂടുതലാണെന്ന് കൂടി ഓര്‍മ്മിയ്ക്കു.

വിവിധ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച്‌ അറിയാത്തവര്‍ അടുത്തുള്ള ഒരു നിക്ഷേപ ഉപദേശകനെ (കണ്‍സല്‍ട്ടണ്ടിനെ) കാണുകയാവും നല്ലത്‌. ഇദ്ദേഹം നിങ്ങളുടെ സാമ്പത്തിക ആസൂത്രണ പദ്ധതികളും തയ്യാറാക്കി തന്നേയ്‌ക്കും. പല കണ്‍സല്‍ട്ടണ്ടുമാരും ഈ പദ്ധതി തയാറാക്കാന്‍ പണം ആവശ്യപ്പെടാറുണ്ട്‌. എന്നാല്‍ ഇതിനായി പണം ആവശ്യപ്പെടാത്ത ഒട്ടേറെ പേരുണ്ട്‌. പക്ഷേ നിങ്ങള്‍ ആ കണ്‍സല്‍ട്ടണ്ടുവഴി നിക്ഷേപം നടത്തണം എന്നു മാത്രം. അതില്‍ നിന്നു കിട്ടുന്ന കമ്മിഷനായിരിയ്‌ക്കും അയാളുടെ വരുമാനം.

നിക്ഷേപം എന്നത്‌ ഒരിയ്‌ക്കലും ചെയ്‌ത്‌ മറക്കേണ്ട കാര്യമല്ലെന്ന്‌ ഓര്‍ക്കു. ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ നിങ്ങള്‍ക്ക്‌ നിക്ഷേപിച്ച്‌ മറക്കാം. വീണ്ടും പണം കിട്ടുന്ന ദിവസം മാത്രം ഓര്‍മ്മിച്ചാല്‍ മതി. എന്നാല്‍ മറ്റ്‌ നിക്ഷേപങ്ങള്‍ അങ്ങനെയല്ല. മികച്ച വരുമാനം കിട്ടി എന്ന്‌ ഉറപ്പായാല്‍ അതില്‍നിന്ന്‌ പണം പിന്‍വലിച്ച്‌ മറ്റ്‌ നിക്ഷേപം നടത്തുക എന്നത്‌ അത്യാവശ്യമായ കാര്യമാണ്‌. പലപ്പോഴും സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ചുറ്റുപാടുകള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ വര്‍ദ്ധനാ സാദ്ധ്യത കുറയ്‌ക്കുകയും കൂട്ടുകയും ചെയ്യും. ഇത്‌ തിരിച്ചറിഞ്ഞ്‌ വേണം നിക്ഷേപം നടത്താനും അതില്‍ നിന്ന്‌ പിന്‍വാങ്ങാനും.

ഏതൊരു നിക്ഷേപം നടത്തുമ്പോഴും വേണ്ടത്‌ അതില്‍ നിന്ന്‌ എത്ര നേട്ടം കിട്ടിയാല്‍ പിന്മാറാമെന്ന തയാറെടുപ്പാണ്‌. ഇത്‌ നടപ്പാക്കുകയും വേണം. ഇതിന്‌ നിങ്ങള്‍ക്ക്‌ ഉപദേശകന്റെ (കണ്‍സല്‍ട്ടണ്ടിന്റെ) സേവനം ഉപയോഗിയ്‌ക്കാവുന്നതാണ്‌.


നിങ്ങളുടെ പണം ഒരു പദ്ധതിയില്‍ മാത്രം നിക്ഷേപിയ്‌ക്കാതിരിയ്‌ക്കുക എന്നതാണ്‌ ഏതൊരു നിക്ഷേപ രീതിയുടേയും പ്രധാന തത്ത്വം. ബാങ്കിലും മ്യൂച്ചല്‍ ഫണ്ടിലും ഓഹരിയിലും സ്വര്‍ണത്തിലും ഭൂമിയിലും ഒക്കെ നിക്ഷേപിയ്‌ക്കുകയാണ്‌ ബുദ്ധി. കൈയിലുള്ള തുകയ്‌ക്കനുസരിച്ച്‌ ഇതില്‍ ഏതിലൊക്കെ നിക്ഷേപിയ്‌ക്കണമെന്ന്‌ തീരുമാനിയ്‌ക്കാം. ഇതിനൊപ്പം ഇന്‍ഷുറന്‍സും ഉണ്ടാവണം. പണമുള്ള പുത്തന്‍ തലമുറയിലെ അംഗങ്ങള്‍ പെയിന്റിംഗുകള്‍ വരെ നിക്ഷേപത്തിനായി ഉപയോഗിയ്‌ക്കുന്നുണ്ട്‌. ഇന്ന്‌ 50,000 രൂപ കൊടുത്ത്‌ വാങ്ങുന്ന ഒരു കലാകാരന്റെ പെയിന്റിംഗിന്‌ നാലോ അഞ്ചോ വര്‍ഷത്തിന്‌ ശേഷം ഒന്നോ ഒന്നരയോ ലക്ഷം രൂപ കിട്ടുമെന്ന കണക്കുകൂട്ടലാണ്‌ ഈ നിക്ഷേപത്തിന്റെ പിന്നിലുള്ളത്‌.

മുന്‍ പേജ് - സാമ്പത്തിക ആസൂത്രണം ധനികര്‍ക്കോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+