കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക ആസൂത്രണം ധനികര്‍ക്ക്‌ മാത്രമോ

  • By പി വി ഹരികൃഷ്ണന്‍
Google Oneindia Malayalam News

Systamatic Investment Plan
സമ്പത്ത്‌ കൂട്ടാന്‍ സാമ്പത്തിക ആസൂത്രണം നടത്തണമെന്നാണ്‌ എല്ലാ സാമ്പത്തിക വിദഗ്‌ദരും പറയുന്നത്‌. വ്യക്തി മാത്രമല്ല രാജ്യമായാലും ചെയ്യേണ്ടത്‌ ഇതുതന്നെയാണ്‌. സമ്പത്തിനെക്കുറിച്ച്‌ പറയുമ്പോഴൊക്കെ നാം സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും അത്‌ സമ്പന്നര്‍ക്ക്‌ മാത്രമുള്ള പദ്ധതിയാണെന്നാണ്‌ നാമൊക്കെ ചിന്തിയ്‌ക്കുക. ആകെ കിട്ടുന്ന ഈ ചെറിയ വരുമാനത്തില്‍ എന്ത്‌ ആസൂത്രണമാണ്‌ കഴിയുക. മാസം പകുതി ആവുമ്പോള്‍ തന്നെ കിട്ടുന്ന പണമെല്ലാം കഴിയും. ഇതാണ്‌ എല്ലാ സാധാരണക്കാരുടേയും ചിന്ത.

എന്നാല്‍ ഈ ചിന്ത മുതല്‍ തുടങ്ങുന്നു നിങ്ങളുടെ പരാജയം. എത്ര പണം കിട്ടുന്നു എന്നതല്ല പ്രധാനം മറിച്ച്‌ അത്‌ എങ്ങനെ കൃത്യമായി ചെലവാക്കുന്നു അധിക ചെലവില്ലാതെ എങ്ങനെ കാര്യങ്ങള്‍ നടത്തുന്നു എന്നതൊക്കെയാണ്‌.

ഏറിയാല്‍ വെറും 5,000 രൂപ മാത്രമാണ്‌ ഒരു ഇടത്തരം കുടുംബത്തിന്‌ മാസം തോറും മാറ്റിവയ്ക്കാന്‍ കഴിയുക. ഇത്‌ വച്ച്‌ എന്ത്‌ സാമ്പത്തിക ആസൂത്രണമാണ്‌ കഴിയുക. ഇതു തന്നെയായിരിയ്‌ക്കും നിങ്ങളുടെ സുഹൃത്തുക്കളും പറയുക. അതുകൊണ്ട്‌ തന്നെ ഒരു സാമ്പത്തിക ആസൂത്രണവും കഴിയില്ലെന്ന്‌ നിങ്ങള്‍ ഉറച്ച്‌ വിശ്വസിയ്‌ക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇത്‌ അത്ര ശരിയായ വിശ്വാസമല്ല. എന്നാല്‍ നാമെല്ലാപേരും വന്‍ സ്വപ്‌നങ്ങളുമായാണ്‌ നടക്കുന്നത്‌. സ്വന്തമായി കാര്‍ വേണം. അത്‌ മികച്ചതെങ്കില്‍ വളരെ നല്ലത്‌. സ്വന്തമായി വീടില്ലാതെ എന്തായാലും പറ്റില്ല. മക്കള്‍ രണ്ടുള്ളതുകൊണ്ട്‌ രണ്ട്‌ വീട്‌ ഉണ്ടാക്കണമെന്നാണ്‌ ആഗ്രഹം. പിന്നെ വിവാഹ വാര്‍ഷീകത്തിനും പിറന്നാളിനും സമ്മാനങ്ങള്‍ വാങ്ങണ്ടെ. അത്‌ ഒരു സ്വര്‍ണമോതിരമോ മാലയോ വജ്ര കമ്മലോ ഒക്കെ ആവണമെന്നാണ്‌ ആഗ്രഹം. കഴിഞ്ഞില്ല, മകളെ മികച്ച കോളജില്‍ പഠിപ്പിയ്‌ക്കണം, കഴിയുമെങ്കില്‍ വിദേശത്ത്‌ അയച്ച്‌ തന്നെ പഠിപ്പിയ്‌ക്കണം. വരുമാനം ഇത്രയും കുറവെങ്കില്‍ എന്തിന്‌ ഇത്രയും വലിയ മോഹങ്ങള്‍. മോഹിക്കുന്നതില്‍ എന്തിന്‌ ലുബ്ദ്‌ കാണിയ്‌ക്കുന്നെന്ന്‌ നാം തന്നെ അതിന്‌ ഉത്തരവും കണ്ടെത്തുന്നു.

മോഹിച്ചോളൂ. അതിന്‌ ഒരു കുറവും വരുത്തണ്ട. നിങ്ങളുടെ വരുമാനം കണക്കിലെടുത്ത്‌ കൃത്യമായി സാമ്പത്തിക ആസൂത്രണം നടത്താമെങ്കില്‍ ഇതില്‍ 75 ശതമാനവും നിങ്ങള്‍ക്ക്‌ നടത്താന്‍ കഴിഞ്ഞേയ്‌ക്കും. കുറഞ്ഞ വരുമാനമായതുകൊണ്ട്‌ ആസൂത്രണം വേണ്ടെന്ന്‌ വയ്‌ക്കാതിരിയ്‌ക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. നിങ്ങള്‍ക്ക്‌ നീക്കിവയ്‌ക്കാവുന്ന പണത്തിനനുസരിച്ച്‌ നിങ്ങളുടെ ആഗ്രഹത്തിന്റെ വലിപ്പവും കൂട്ടാം. ഒരു ലക്ഷം മാറ്റിവയ്‌ക്കാമെങ്കില്‍ ചെയ്യാവുന്നത്‌ പതിനായിരം മാറ്റിവച്ചാല്‍ ചെയ്യാനാവില്ലല്ലോ. എന്നാല്‍ ഈ ഒരു ലക്ഷവും പതിനായിരവും എങ്ങനെ സ്വരൂപിയ്‌ക്കാമെന്നതിന്‌ കൃത്യമായ ആസൂത്രണം വേണം.

ജോലിയില്‍ നിന്ന്‌ വിരമിയ്‌ക്കുമ്പോള്‍ കുറച്ച്‌ നീക്കിയിരുപ്പ്‌ വേണ്ടേ. വരുംകാലത്ത് പെന്‍ഷന്‍ ഉണ്ടാവുമെന്ന്‌ കരുതുകയും വേണ്ട. ജോലി ചെയ്യുന്ന ആരും ഒരു ദിവസം അത്‌ നിറുത്തേണ്ടി വരും. ആരോഗ്യം അത്‌ നിരന്തരം തുടരാന്‍ അനുവദിയ്‌ക്കുകില്ലല്ലോ. അതുകൊണ്ട്‌ തന്നെ ജോലിയില്‍ നിന്ന്‌ വിരമിച്ച ശേഷം സാമ്പത്തിക ഭദ്രത ഉണ്ടാക്കേണ്ടത്‌ ജോലിചെയ്യുമ്പോഴത്തെ പ്രധാന കര്‍ത്തവ്യമാണ്‌.

ഇപ്പോള്‍ 22 വയസ്സുള്ള മികച്ച ജോലിയുള്ള ഒരു യുവതി-യുവാവ്‌ കാര്‍ വാങ്ങുന്നതിനെക്കുറിച്ചോ മികച്ച സ്ഥലത്ത്‌ അവധിക്കാലം ചെലവിടുന്നതിനെക്കുറിച്ചോ ഒക്കെയായിരിയ്‌ക്കും ചിന്തിയ്‌ക്കുക. എന്നാല്‍ ഇതിനൊക്കെ മുമ്പ്‌ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച്‌ ചിന്തിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നു. എത്രയും നേരത്തേ മികച്ച പെന്‍ഷന്‍ പദ്ധതികളില്‍ ചേര്‍ന്നാല്‍ അന്‍പതോ അന്‍പത്തഞ്ചോ വയസാവുമ്പോള്‍ വന്‍തുക നിങ്ങളുടെ കൈയിലുണ്ടാവും. 1640 രൂപ മാസം തോറും 12 ശതമാനം പലിശ കിട്ടുന്ന പദ്ധതിയില്‍ 30 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ നിങ്ങള്‍ 50 ലക്ഷത്തിന്റെ ഉടമയാവുമെന്ന്‌ ഓര്‍മ്മിയ്‌ക്കൂ. 22 വയസ്സുള്ളപ്പോള്‍ താരതമ്യേന മികച്ച ശമ്പളമാണെങ്കില്‍ നിക്ഷേപ തുക കൂട്ടാം. പിന്‍വര്‍ഷങ്ങളില്‍ തുക കുറയ്‌ക്കുകയും ചെയ്യാം. ഈ തുക ഇരട്ടിയാക്കാമെങ്കില്‍ 30 വര്‍ഷത്തിന്‌ ശേഷം ഒരു കോടി രൂപ കൈവശമുണ്ടാവുമെന്നത്‌ ചെറിയ കാര്യമല്ല.

അടുത്ത പേജ് - പെന്‍ഷന്‍ കഴിഞ്ഞാല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X