• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തടാക സംരക്ഷണത്തിന് സ്ത്രീകളുടെ കൂട്ടായ്മ

  • By Nisha Bose

ബാംഗ്ലൂര്‍ നഗരത്തില്‍ ശുദ്ധ ജലം കിട്ടാക്കനിയായി മാറിയ്‌ക്കൊണ്ടിരിയ്ക്കുകയാണ്. പ്രകൃതി കനിഞ്ഞു നല്‍കിയ ശുദ്ധ ജല സ്രോതസ്സുകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ നശിപ്പിയ്ക്കുന്നതും കെട്ടിട സമുച്ചയങ്ങളും റോഡും നിര്‍മ്മിയ്ക്കാനായി മരങ്ങള്‍ മുറിച്ചു മാറ്റുന്നതും സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിയ്ക്കുന്നു.

നഗരത്തിലെ നൂറിലധികം തടാകങ്ങള്‍ ഇതിനോടകം നശിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ തടാകങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ അതിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ജീവജാലങ്ങളും ചത്തൊടുങ്ങുന്നു.

ജെപി നഗറിലെ പുത്തനഹള്ളി തടാകം ഒരു കാലത്ത് അകളങ്കിതമായിരുന്നു. എന്നാല്‍ അവഗണനയും വ്യാവസായിക മാലിന്യങ്ങളും 13 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ തടാകത്തെ നശിപ്പിച്ചു. 2008ല്‍ പുത്തനഹള്ളി തടാകത്തെ രക്ഷിയ്ക്കാനായി പരിസരവാസികള്‍ ഒന്നിച്ചു.

അധികാരികളുടെ കണ്ണ് തുറപ്പിയ്ക്കാന്‍ അവര്‍ക്ക് അല്പം പ്രയാസപ്പെടേണ്ടി വന്നു. 2010-11ല്‍ തടാകത്തെ മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കാന്‍ മുനിസിപ്പാലിറ്റി (ബിബിഎംപി) അധികൃതര്‍ തയ്യാറായി.

2011 മെയില്‍ പുത്തനഹള്ളി നെയ്ബര്‍ഹുഡ് ലേക്ക് ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിന് (പിഎന്‍എല്‍ഐടി) തടാകത്തിന്റെ ചുമതല കൈമാറാന്‍ ബിബിഎംപി അധികൃതര്‍ തീരുമാനിച്ചു.

തടാകത്തിന്റെ ശോചനീയാവസ്ഥ പരിഹരിയ്ക്കാന്‍ മുന്നിട്ടിറങ്ങിയ പിഎന്‍എല്‍ഐടിയ്ക്ക് പക്ഷേ മുന്‍സിപ്പാലിറ്റി അധികൃതരില്‍ നിന്ന് സാമ്പത്തിക സഹായമൊന്നും ലഭിയ്ക്കില്ല.. പൊതുജനങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന സംഭാവനയെയാണ് സംഘടന ആശ്രയിക്കുന്നത്. സ്ത്രീകളുടെ സംഘടനയാണ് പി എന്‍ എല്‍ ഐ ടി. . പദ്ധതിയ്ക്ക് ധനസഹായം നല്‍കാന്‍ മഹീന്ദ്ര കമ്പനി തയാറായിട്ടുണ്ട്. പക്ഷേ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ജനകീയ അഭിപ്രായ വോട്ടെടുപ്പില്‍ 6500 വോട്ട് നേടണം. ഇവിടെ വോട്ട് ചെയ്യാം

ശുചീകരണത്തിന്റെ ആദ്യ ഘട്ടമെന്നോണം ഒരു സിമന്റ് ടാങ്കില്‍ 15,000 ലിറ്റര്‍ മലിന ജലമെടുത്ത് നാനോ നൂട്രിയന്റ് സൊലൂഷന്‍ (എന്‍എന്‍എസ്) ഉപയോഗിച്ച് ശുദ്ധീകരിയ്ക്കുകയുണ്ടായി. ഒക്ടോബര്‍ 22ന് ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ മൂന്ന് ആഴ്ചയ്ക്കകം ഫലം കണ്ടു.

ടാങ്കിലെ ജലം മാലിന്യമുക്തമാവുകയും ഇതില്‍ മത്സ്യങ്ങള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം രൂപപ്പെടുകയും ചെയ്തു. എന്‍എന്‍എസ് രീതി ഉപയോഗിച്ചുള്ള ജലശുദ്ധീകരണം പ്രായോഗികമാണെന്ന് തെളിയിക്കാന്‍ പിഎന്‍എല്‍ഐടിയ്ക്ക് കഴിഞ്ഞു. ഈ രീതിയില്‍ ജലശുദ്ധീകരണം നടത്തുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്‍ അംശം കൂടുകയും ഇത് ജലജീവികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ രീതി നടപ്പാക്കുക വഴി മാലിന്യം മൂടി ഉപയോഗ ശൂന്യമായിരുന്ന പുത്തനഹള്ളി തടാകത്തിന് പുതുജീവന്‍ പകരാന്‍ കഴിഞ്ഞു.. ജലത്തിലെ മാലിന്യം നീക്കം ചെയ്യപ്പെട്ടതോടെ തടാകത്തില്‍ മത്സ്യസമ്പത്ത് തിരിച്ചു വന്നു. പ്രദേശത്തെ ഉപേക്ഷിച്ചു പോയ പക്ഷികളും വീണ്ടും തടാകപരിസരത്തെത്തി. തകിടം മറിഞ്ഞ ആവാസ വ്യവസ്ഥയെ പതിയെ പുനസ്ഥാപിയ്ക്കാനായി എന്നതാണ് പിഎന്‍എല്‍ഐടിയുടെ വിജയം

തങ്ങളുടെ പരിശ്രമം വിജയിച്ചതില്‍ പിഎന്‍എല്‍ഐടി അംഗങ്ങള്‍ സന്തുഷ്ടരാണ്. തങ്ങളുടെ വിജയം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായി മാറട്ടെ എന്നാണ് ഇവരുടെ ആഗ്രഹം.

English summary
Once a 13 acre pristine lake, the Puttenahalli Lake in J.P. Nagar, Bangalore shrunk and became a marshy garbage dump due to exploitation and neglect. Starting in 2008, nearby residents campaigned to save the lake. It took them a while but they finally got the municipality (Bruhat Bengaluru Mahanagara Palike - BBMP) to restore the lake in 2010-11. Puttenahalli Neighbourhood Lake Improvement Trust ( PNLIT ) is the organisation which is maintaining the lake now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more