കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് കടുവകള്‍ പുറത്തിറങ്ങുന്നു?

Google Oneindia Malayalam News

എന്നാല്‍ രണ്ടാഴ്ചയായി തുടര്‍ച്ചയായി കടുവകള്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതിന് പിന്നിലുള്ള വസ്തുതയെക്കുറിച്ച് പടിക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരോ വന്യജീവി വകുപ്പോ ഇതുമായി ബന്ധപ്പെട്ട ഗവേഷകരോ ഇതുവരെ ശ്രമിച്ചതായി അറിവില്ല.

Tiger 2

ഉള്‍ക്കാട്ടില്‍ കഴിയുന്ന മൃഗങ്ങള്‍ പുറത്തിറങ്ങിയതിന് പിന്നില്‍ കാരണങ്ങള്‍ പലതുണ്ടാകാം. വയനാട് വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന നീലഗിരി ബയോസ്ഫിയറില്‍ മാന്‍, കേഴ, കാട്ടാട്, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങി ഹിംസ്രമൃഗങ്ങള്‍ക്ക് അതിവിശിഷ്ട ഭോജ്യങ്ങളായ ചെറുമൃഗങ്ങള്‍ അസംഖ്യമുണ്ട്. (സംശയമുള്ളവര്‍ വയനാട്-മൈസൂര്‍ ദേശീയപാതയിലൂടെ രാത്രിയോ പകലോ പോയാല്‍ ഈ സംശയം തീരും) ഇവയൊന്നും മതിയാകാതെ കടുവ നാട്ടിലിറങ്ങി കറവപ്പശുവിനെയും ആടുകളെയും പിടിച്ചുകൊണ്ടുപോകുന്നത് തുടര്‍ച്ചയാകുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗൗരവതരമായ കാരണങ്ങളെന്തെങ്കിലുമുണ്ടാകാം.

ഒന്നാന്തരം കാട്ടിറച്ചി വേണ്ടെന്ന് വച്ച് കടുവ കടിച്ചാല്‍ പല്ലുകൊഴിയുന്ന ചാവാലിപ്പശുവിനെ തിന്നാന്‍ കൊതിയോടെ വരുന്നുണ്ടെന്ന് പറയുന്നതില്‍ മനുഷ്യബുദ്ധികൊണ്ട് ആലോചിച്ചിട്ട് പോലും പിടികിട്ടാത്ത കാര്യമാണ്. ഉള്‍ക്കാട്ടില്‍ വനംവെട്ടിത്തെളിക്കലോ കഞ്ചാവ് കൃഷിയോ നക്‌സല്‍-ഭീകരസാന്നിദ്ധ്യമോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കടുവകളെക്കാള്‍ വലിയ കിടുവകള്‍ ഉള്‍ക്കാട്ടിലുണ്ടെങ്കില്‍ പാവം കടുവകള്‍ക്ക് നാട്ടിലിറങ്ങേണ്ട ഗതികേട് വന്നുപോയതാകാം. അതോ ഭൂമാഫിയക്കാര്‍ വയനാട്ടിലെ കുതിച്ചുകയറുന്ന ഭൂമിവിലയ്ക്ക് കടിഞ്ഞാണിടാന്‍ കണ്ട സൂത്രമായിരുന്നോ ഈ കടുവാപ്പേടിക്ക് പിന്നിലെ മുതലെടുപ്പെന്ന് സംശയിക്കണം.

വയനാട്ടില്‍ നിന്ന് വരുന്ന കടുവാവിരുദ്ധ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വയനാട്ടില്‍ മനുഷ്യന് മാത്രമേ ജീവിക്കാന്‍ അവകാശമുള്ളോ എന്നൊരു സംശയം സ്വാഭാവികമായും ഉണ്ടാകും. വയനാട്ടില്‍ കോടാനുകോടി വര്‍ഷങ്ങളായി ജീവിച്ചിരുന്ന കാട്ടുമൃഗങ്ങളെ തുരത്തി മനുഷ്യന്‍ അവിടമെമ്പാടും കയ്യേറി കാടുവെട്ടിയിട്ട് വെറും നൂറില്‍ത്താഴെ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കയ്യേറ്റക്കാര്‍ വയനാട്ടില്‍ കൈവയ്ക്കുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്ന മനുഷ്യര്‍ക്ക്, അഥവാ ആദിവാസികള്‍ക്ക് ഈ കടുവയും പുലിയും കാട്ടുപോത്തുമൊന്നും ശല്യമായിരുന്നില്ല. വയനാടന്‍ ഭൂമി കടുവയ്ക്കും പുലിക്കും കാട്ടാനയ്ക്കും കാട്ടുപോത്തിനും അവകാശപ്പെട്ടതല്ലേ? മനുഷ്യനല്ലാതെ കോടാനുകോടി ജീവികളും സസ്യജാലങ്ങളും ഈ ഭൂമിയുടെ അവകാശികളല്ലേ?

നാട്ടിലിറങ്ങുന്ന കടുവയെ വെടിവയ്ക്കാമെന്നാണ് കലക്ടറും എം പിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സമ്മതിച്ചത്. എന്നാല്‍ കാട്ടില്‍ കയറി കടുവയെ തെരഞ്ഞുകണ്ടെത്തി വെടിവയ്ക്കാന്‍ ഇവര്‍ക്കൊക്കെ ആരാണ് അധികാരം നല്‍കിയത്? കാട്ടില്‍ കയറി കാടിളക്കി മറിക്കാനും കാടിന്റെ സൈ്വര്യം കെടുത്താനും ആരാണിവര്‍ക്ക് അനുവാദം നല്‍കിയത്? കാടും കാടിന്റെ പരിസരവും മൃഗങ്ങളുടേതായിട്ടും അവിടെ കടന്നുകയറി ഭൂമി വെട്ടിപ്പിടിച്ചവരല്ലേ യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍? നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളെ വെടിവച്ചുകൊല്ലുന്നതാണോ യഥാര്‍ത്ഥ പരിഹാരം? അങ്ങനെയെങ്കില്‍ അതികര്‍ശനമായ വനസംരക്ഷണനിയമങ്ങളുള്ള നമ്മുടെ രാജ്യത്ത് കാട്ടില്‍ അതിക്രമിച്ച് കയറുന്ന മനുഷ്യരെയും വെടിവച്ച് കൊല്ലേണ്ടേ?

English summary
Whats behind the sudden spurt in tiger attack on cattle reported from the Wayanad Villages? Is this because of surplus tigers? or any human interferance in deep forest?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X