• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഓഹരി ഇന്‍ഷുറന്‍സ്' ഭാഗികമായി പിന്‍വലിക്കാം

നിക്ഷേപവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നതുകൊണ്ട് തന്നെ രാജ്യത്ത് അതിവേഗം പ്രചാരം നേടിയ ഇന്‍ഷുറന്‍സ് ഉത്പന്നമാണ് യൂലിപ്. നിക്ഷേപം ഓഹരി വിപണിയിലേക്ക് ഒഴുക്കുന്നതിനാല്‍ മികച്ച റിട്ടേണ്‍ കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആഗോള പ്രതിസന്ധിയും രാജ്യത്തെ പ്രത്യേക സാമ്പത്തിക കാലാവസ്ഥയും ചേര്‍ന്ന് ഓഹരി വിപണികളെ താഴേക്ക് വലിയ്ക്കാന്‍ തുടങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സെന്‍സെക്‌സും നിഫ്റ്റിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

തുടക്കത്തില്‍ നിക്ഷേപിച്ചവര്‍ക്കെല്ലാം മികച്ച റിട്ടേണ്‍ ലഭിച്ചിരുന്നു. എന്നാല്‍ ഓഹരി വിപണി അതിന്റെ എല്ലാ പ്രതാപത്തോടെയും നിന്നിരുന്ന കാലത്ത് യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് നിരാശയായിരുന്നു ഫലം. പ്രതിവര്‍ഷം 10000 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് മൂന്നു വര്‍ഷത്തിനു ശേഷം അടച്ച തുക പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍ കമ്പനിയെയോ നിങ്ങളെ ചേര്‍ത്തിയ ഏജന്റിനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

എങ്ങനെയാണ് യൂനിറ്റ് ലിങ്ക്ഡ് ഉത്പന്നങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം. നിങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ സിംഹഭാഗവും ഓഹരി വിപണിയിലേക്കാണ് പോകുന്നത്. മികച്ച കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി അതിലാണ് നിക്ഷേപിക്കുന്നത്. നേരിട്ട് നിക്ഷേപിക്കുന്നതിനു പകരം ഫണ്ടുകളിലായിരിക്കും നിക്ഷേപം നടത്തുക. ഈ ഫണ്ടുകളുടെ യൂനിറ്റ് വാല്യു ഓഹരി വിപണിയ്ക്കനുസരിച്ച് മാറി കൊണ്ടിരിക്കും. യുലിപ്പില്‍ ചേരുന്ന ഒരാള്‍ വാങ്ങുമ്പോഴുള്ള യൂനിറ്റ് വാല്യു നിര്‍ബന്ധമായും അറിഞ്ഞിരിക്കും. ഇപ്പോള്‍ അഞ്ചു വര്‍ഷത്തെ ലോക്ക് പിരിയഡ് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ ഇത്തരം ഉത്പന്നങ്ങള്‍ വിറ്റൊഴിവാക്കാനാകൂ. നേരത്തെ ഇത് മൂന്നു വര്‍ഷമായിരുന്നു.

ഓഹരി വിപണി തകര്‍ന്നടിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ യൂലിപ് ഉത്പന്നങ്ങള്‍ വില്‍ക്കാതിരിക്കുന്നതാണ് നല്ലത്. യൂനിറ്റ് വാല്യ കൃത്യമായി പരിശോധിക്കുകയും അത് ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് വിറ്റൊഴിവാക്കാനായി പോവുകയുമാണ് വേണ്ടത്. അഞ്ചു വര്‍ഷം കഴിഞ്ഞതിനുശേഷം മാത്രം ഇക്കാര്യം ആലോചിച്ചാല്‍ മതി. ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. ഒരിയ്ക്കലും ഓഹരി വിപണി കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

ഇന്ന് പലരും ചോദിക്കുന്ന ചോദ്യമാണ് എന്റെ പണം കുടുങ്ങി കിടക്കുകയാണ്. ഉള്ള പൈസയ്ക്ക് വിറ്റൊഴിവാക്കിയാലോ? ഏറ്റവും അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ഈ പണത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. കഴിയുന്നതും ഓഹരി വിപണി ഉയരുന്നതുവരെ ഈ പണം കാത്തുസൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ പണം എവിടെയും പോകുന്നില്ല എന്ന സത്യം ഉള്‍കൊള്ളാന്‍ തയ്യാറാകണം. ഓഹരി യൂനിറ്റിന്റെ മൂല്യമാണ് കുറയുന്നത്. എണ്ണമല്ല, എന്ന തിരിച്ചറിവുണ്ടാകണം. പണം ഭാഗികമായി പിന്‍വലിക്കാന്‍ മാര്‍ഗ്ഗമുണ്ട്. പല കമ്പനികള്‍ക്കും ഇതിനുള്ള മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അത്യാവശ്യമാണെങ്കില്‍ ചെറിയൊരു തുക ഈ രീതിയില്‍ കൈക്കലാക്കാം. ബാക്കിയുള്ള തുക വിപണി ഉയര്‍ന്നുവന്നതിനുശേഷമെടുക്കാം. അടയ്ക്കുന്ന പണവും ചെറിയ ലാഭവും ഉറപ്പു നല്‍കുന്ന യൂനിറ്റ് ലിങ്ക്ഡ് സ്‌കീമുകള്‍ ഇപ്പോഴുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് അവയില്‍ ചേരാവുന്നത്. ഓഹരി വിപണി ഇടിഞ്ഞാലും ഉറപ്പു നല്‍കുന്ന പണം ലഭിക്കും. അതല്ല, ഓഹരി വിപണി മുന്നോട്ടു കുതിച്ചാല്‍ അളവില്ലാത്ത ലാഭവും.

English summary
Unit Linked Insurance Plans or ULIPs are considered to be one of the most effective insurance tools available to us today. They are popular mainly because they combine the elements of insurance and investment in a single product.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more