• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മുസ്ലീം ലീഗ് ശരിക്കും ഒറ്റക്ക് മത്സരിക്കുമോ

  • By Soorya Chandran

അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വേണമെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ഗീര്‍വാണം മുഴക്കിയിരിക്കുന്നു. അങ്ങനെ വന്നാല്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പിലെ മറക്കാനാകാത്ത ഒരു ഏടായിരിക്കും അത് എന്ന് ഉറപ്പാണ്. പാര്‍ട്ടി രൂപീകരിച്ച് ഇന്ന് വരെ ലീഗ് ഇത്രയും ശക്തമായ ഒരു നിലപാടെടുത്തിട്ടില്ലെന്ന് പറഞ്ഞാലും അദ്ഭുതപ്പെടാനില്ല.

എങ്കിലും ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ മാത്രം കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ലീഗിനെ സംബന്ധിച്ച് അത്ര മോശമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന ഭരണത്തില്‍ ഒരു പക്ഷേ കോണ്‍ഗ്രസ്സിനോളം സ്വാധീനം ഇപ്പോള്‍ മുസ്ലീം ലീഗിനാണെന്ന് പറയാതെ വയ്യ. അപ്പോഴും അടുത്ത തിരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ ഒറ്റക്ക് മത്സരിക്കും എന്ന് ലീഗ് പറയുന്നതില്‍ സ്വാഭാവികമായും ഒരു അസ്വാഭാവികത നിഴലിക്കുന്നുണ്ട്.

എന്താണ് ശരിക്കും ലീഗിനെ ചൊടിപ്പിക്കുന്ന വിഷയം? കേരളത്തില്‍ വീണ്ടും ഒരു ഉപമുഖ്യമന്ത്രി എന്ന ചര്‍ച്ച വന്നപ്പോള്‍ തങ്ങള്‍ പിന്തള്ളിപ്പോയോ എന്ന ഭയമായിക്കാം ഒരു പരിധിവരെ ഇത്തരമൊരു പ്രതികരണത്തിന് കാരണം. അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്ന പുതിയ പ്ലേ മേക്കറുടെ സ്വാധീനമാകാം. അതുമല്ലെങ്കില്‍ സോളാര്‍ അഴിമിതിയില്‍ മുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസ്സിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മടികൊണ്ട് കൂടിയും ആകാം ലീഗിന്റെ പെട്ടെന്നുള്ള വൈകാരിക പ്രകടനം.

എന്നാല്‍ ലീഗ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം കുറച്ചുകൂടി രസകരമാണ്. സോളാര്‍ വിവാദവും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും പരിഹരിക്കപ്പെടാത്തതാണത്രെ അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന് ലീഗിനെ പ്രകോപിപ്പിച്ചത്. ലീഗിന്റെ തലമുതിര്‍ന്ന നേതാക്കളൊക്കെ പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നത് സംഭവത്തിന്റെ ഗൗരവത്തെ കാണിക്കുന്നുണ്ട്.

ലീഗിന്റെ പത്രത്തില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് ലേഖനം എഴുതുന്നു. കോണ്‍ഗ്രസ് അതേനാണയത്തില്‍ വീക്ഷണത്തില്‍ ലേഖനമെഴുതി പകരം വീട്ടുന്നു. പരസ്പരം ചെളിവാരിയെറിലുകള്‍ തുടരുന്നു. അതില്‍ വലിയ അദ്ഭുതമൊന്നുമില്ല. പണ്ട് അഞ്ചാം മന്ത്രി പ്രശ്‌നം വന്നപ്പോഴും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും ലീഗും ചേര്‍ന്ന് ഇത്തരമൊരു കളികളിച്ചതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് ലീഗിനെ വലിച്ചിഴക്കേണ്ടതില്ല എന്ന കെ മുരളീധരന്റെ പ്രസ്താവനയെ അത്ര ചെറുതായി കാണാനാകുമെന്ന് കരുതാനാകില്ല.

രമേശ് ചെന്നിത്തലയോട് ഇപ്പോള്‍ ഏറ്റവും അടുത്തു നില്‍ക്കുന്ന നേതാക്കളില്‍ ഒരാള് മുരളീധരന്‍. അപ്പോള്‍ മുരളിയുടെ പ്രസ്താവന നീളുന്നത് ലീഗുമായി ചെന്നിത്തലക്കും ഐ ഗ്രൂപ്പിനും ഉള്ള അടുത്ത ബന്ധത്തിന്റെ ഉള്ളറകളിലേക്കല്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ മാസം ലീഗിനെതിരെ ചെന്നിത്തലയും മുരളിയും കോഴിക്കോട് പ്രസംഗിച്ചെങ്കിലും പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ രമ്യതയില്‍ എത്തിയിരുന്നു.

ഇടത് മുന്നണി സെക്രട്ടേറിയറ്റ് ഉപരോധം സമരം തുടങ്ങാനിരിക്കെ സര്‍ക്കാരിനെ ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ലീഗ് ശ്രമിക്കുന്നത് തന്നെയാണ് ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടുന്നത്. ഉപമുഖ്യമന്ത്രി പദം കൊണ്ട് തൃപ്തിവരില്ലെന്ന് കരുതുന്ന രമേശ് ചെന്നിത്തലക്ക് വേണ്ടിയാണോ ഉമ്മന്‍ ചാണ്ടിയെ ഈ സമയം ലീഗ് പ്രതിസന്ധിയിലാക്കുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. സോളാര്‍ പ്രശ്‌നം സിപിഎം ഇത്രയും വലിയ സമരമായി ഉയര്‍ത്തുമ്പോള്‍ അതിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ലീഗിലെ ഒരു വിഭാഗം സംശയിക്കുന്നുണ്ട്.

ചെന്നിത്തലയെ സഹായിക്കുന്നതിനപ്പുറം തിരഞ്ഞെടുപ്പിന് നേരിടുന്നതിന് മുമ്പ് ഒരു ക്ലീന്‍ ചിറ്റ് സമ്പാദിക്കാനൂള്ള ലീഗിന്റെ ശ്രമമായും ഇപ്പോഴത്തെ നടപടി വിലയിരുത്തപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ കൂടെ നില്‍ക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാകില്ലെന്നും ലീഗിലെ ഒരു വിഭാഗം കരുതുന്നുണ്ടത്രെ.

എന്തായാലും ലീഗ് തിരഞ്ഞെടുപ്പ സമതികളൊക്കെ രൂപീകരിച്ച് മുന്നോട്ട് പോകാനുള്ള നടപടികള്‍ ഒക്കെ തുടങ്ങിക്കഴിഞ്ഞു. ഇനി ഇടതുപക്ഷത്തിന്റെ സമരം കൂടി തൂടങ്ങിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

English summary
The decision made by the state secretariat of Indian Union Muslim to contest in the Loksabha Election by comming out from the UDF is a pressurising strategy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more