''എ'' സര്‍ട്ടിഫിക്കറ്റിന് അമ്പത് വയസ്...നായകനെ അറിഞ്ഞാല്‍ ഞെട്ടും!!!
സര്‍ട്ടിഫിക്കറ്റ് എ ആണോ എങ്കില്‍ സിനിമ കാണാന്‍ ഇടിയായിരിക്കുമെന്നുറപ്പാണ്. സിനിമാ കൊട്ടക വരെ തല്ലിപ്പൊളിച്ച ചരിത്രമുണ്ടായിട്ടുണ്ട്. ഇപ്പോഴും എ പടത്തിന് ആളുകൂടും. ദുല്‍ഖര്‍ സല്‍മാന്റെ സിനിമയ്ക്ക് വരെ എ സര്‍ട്ടിഫിക്കറ്റ് കൊടുത്ത സെന്‍സര്‍ ബോര്‍ഡാണ് നമുക്കുള്ളത്. മലയാളസിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് 50 വര്‍ഷമായത്രേ
ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത് എന്ത് എ സര്‍ട്ടിഫിക്കെറ്റെന്ന് ചോദിക്കാന്‍ വരട്ടെ. 1966 ജൂലൈ 15ന് ഇറങ്ങിയ ഒരു ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. എന്നിട്ടും ആ സിനിമ സൂപ്പര്‍ ഹിറ്റായി. ഏതാണ് ആ ചിത്രമെന്നറിയണ്ടേ...? നായകനാരാണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും...

എ സര്‍ട്ടിഫിക്കറ്റ്
എന്താണ് ഈ എ സര്‍ട്ടിഫിക്കറ്റ് ? എല്ലാവരും കരുതുന്നത് പോലെ ഇക്കിളിപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമല്ല എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

കമ്മട്ടിപ്പാടം
അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചത്. വയലന്‍സും മോശം പദപ്രയോഗങ്ങളുമാണ് എ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാരണം

കല്യാണ രാത്രിയില്‍
പഴയ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കല്യാണ രാത്രി എന്ന സിനിമയാണ് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ മലയാള സിനിമ.

പേടിപ്പിച്ചതിന് എ സര്‍ട്ടിഫിക്കറ്റ്
സിനിമയില്‍ പേടിപ്പെടുത്തുന്ന രംഗങ്ങളുണ്ടായത് കൊണ്ടാണ് കല്യാണ രാത്രിക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. കുട്ടികളെ സിനിമ കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നുവത്രേ. നായകനാരാണെന്നറിയേണ്ടേ...

ആരാണ് നായകന്‍
മലയാള സിനിമയിലെ ആദ്യ എ പടത്തിലെ നായകനാരാണെന്നോ. നിത്യഹരിത നായകനായ പ്രേം നസീറായിരുന്നു കല്യാണ രാത്രിയിലെ നായകന്‍.












Click it and Unblock the Notifications