കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി മോദിയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത എട്ട് കാര്യങ്ങള്‍

  • By Aswathi
Google Oneindia Malayalam News

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദരദാസ് നരേന്ദ്ര മോദിയെ കുറിച്ച് ജനങ്ങള്‍ക്കറിയാം. ഇന്ത്യയിലെ പതിനഞ്ചാമത്തെ പ്രധാനമന്ത്രി, ഇപ്പോഴും. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാറില്‍ നിന്നും ഭാരതത്തിന്റെ ഭരണം ബിജെപിയുടെ കൈകളിലാക്കി മോദി ചരിത്രെഴുതി.

ഇത്തരത്തില്‍ മോദിയെ കുറിച്ചുള്ള പൊതു കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് അധികമൊന്നും തുറന്നു പറയാത്ത മോദിയെ കുറിച്ച്, ജനങ്ങളില്‍ ചിലര്‍ക്കറിയാത്ത എട്ട് കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

സാങ്കേതികത ഇഷ്ടമാണ്

സാങ്കേതികത ഇഷ്ടമാണ്

യുപിയെ സര്‍ക്കാറില്‍ നിന്ന് ബിജെപിയിലേക്ക് അധികാരം മാറിയപ്പോള്‍ എല്ലാത്തിനും ഒരു പുതുമയുണ്ടായിരുന്നു. സര്‍ക്കാറിന്റെ ഏത് നടപടിയിലും സാങ്കേതിക പരമായ മികവുകള്‍ മികച്ചു നിന്നു. അത് മറ്റൊന്നും കൊണ്ടല്ല, സാങ്കേതികതയില്‍ താത്പര്യമുള്ള നമ്മുടെ പ്രധാനമന്ത്രിയ്ക്ക് മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ പോലുള്ള കാര്യങ്ങള്‍ ഇഷ്ടമാണ്.

ശൈശവ വിവാഹം

ശൈശവ വിവാഹം

മോദി വിവാഹിതനല്ല എന്നാണ് 2014വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ താന്‍ വിവാഹിതനാണെന്നും, യെശോദാ ബെന്‍ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു.1968ല്‍ തന്റെ പതിനേഴാം വയസ്സില്‍ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി, വിവാഹത്തിനു ശേഷം ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരന്‍ സോമഭായ് അവകാശപ്പെടുന്നു.

രാജ്യസ്‌നേഹം കുട്ടിക്കാലം മുതല്‍

രാജ്യസ്‌നേഹം കുട്ടിക്കാലം മുതല്‍

1965 ലാണ് മോദി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. ഇന്തോ- പാക്ക് യുദ്ധത്തിന്റെ ഫലമായി റയില്‍വേ സ്റ്റേഷനില്‍ അകപ്പെട്ട സൈനികരെ മോദി രക്ഷിച്ചു. അന്ന് മോദിയ്ക്ക് വയസ്സ് പതിനഞ്ചാണ്. പതിനേഴാം വയസ്സില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജീവിതം ദുരിതത്തിലായ ഗുജറാത്തിലെ പാവപ്പെട്ടവര്‍ക്ക് രക്ഷകനായി മോദി അവതരിച്ചു.

സന്യാസിയാകാന്‍ ആഗ്രഹിച്ചു

സന്യാസിയാകാന്‍ ആഗ്രഹിച്ചു

ഗുജറാത്തിലെ വഡ്‌നഗര്‍ എന്ന ഗ്രാമത്തില്‍ പലചരക്കുവ്യാപാരികളുടെ ഒരു ഇടത്തരം കുടുംബത്തിലാണ് മോദിയുടെ ജനനം. ചെറുപ്പം മുതലേ സന്യാസ ജീവിതത്തോടായിരുന്നു മോദിയ്ക്ക് താത്പര്യം

വീട് വിട്ട് ഒളിച്ചോടി

വീട് വിട്ട് ഒളിച്ചോടി

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം മോദി വീട് വിട്ട് ഓടിപ്പോയി. ഈ യാത്രയില്‍ മോദി ബെല്ലൂരിലെയും വെസ്റ്റ് ബംഗാളിലെയും രാമകൃഷ്ണ ആശ്രമത്തിലെത്തി. അവിടെ നിന്ന് ഹിമാലയത്തിലെത്തിയ മോദി കുറച്ചുകാലം അവിടെ സന്യാസിമാര്‍ക്കൊപ്പം ജീവിച്ചു.

ചായക്കടക്കാരന്‍

ചായക്കടക്കാരന്‍

മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് എടുത്ത തിരഞ്ഞെടുപ്പ് മന്ത്രമായിരുന്നു ചായക്കടക്കാരന്‍ എന്ന പ്രയോഗം. പക്ഷെ അത് മോദിയ്ക്ക് രക്ഷയായതേയുള്ളൂ. നാടും വീടും വിട്ട് ഓടിപ്പോയ മോദി തിരിച്ചുവന്ന്, അഹമ്മദാബാദില്‍ ജ്യേഷ്ടനൊപ്പം ചായക്കട നടത്തി. കുറേ കാലം അവിടെ ജോലി ചെയ്തു

യുഎസില്‍ പഠനം

യുഎസില്‍ പഠനം

മൂന്ന് മാസം മോദി യു എസില്‍ പോയി പഠിച്ചിട്ടുണ്ട്. പബ്ലിക് റിലേഷന്‍ ആന്റ് ഇമേജ് മാനേജ്‌മെന്റ് എന്ന കോഴ്‌സ് പൂര്‍ത്തിയാക്കിയത് യുഎസിലാണ്.

രൂപത്തിലുള്ള മാറ്റം

രൂപത്തിലുള്ള മാറ്റം

യുഎസില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം മോദിയുടെ കോലത്തില്‍ ആകപ്പാടെ വ്യത്യാസം. വസ്ത്രധാരണത്തിലും ഹെയര്‍ സ്റ്റൈലിലുമൊക്കെ മാറ്റം വന്നു.

English summary
Narendra Damodardas Modi is the 15th and current Prime Minister of India. In the 2014 general elections, he has ended the UPA rule and helped BJP in securing majority.Although is he the PM, there are things about him which very few people know. Here we are telling you 8 things less know about PM Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X