ആധാറിന് പാഴാക്കിയത് അമ്പതിനായിരം കോടി!
ബാംഗ്ലൂര്‍: പേര് വിനോദ് കൃഷ്ണന്‍. വയസ് 63. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ മലയാളി. വിനോദ് കൃഷ്ണനും കുടുംബവും ആധാര്‍ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്തിട്ട് രണ്ട് മാസം കഴിഞ്ഞു. 20 ദിവസം കൊണ്ട് കിട്ടുമെന്ന് പറഞ്ഞ ആധാര്‍ കാര്‍ഡിന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇപ്പോഴും അണ്ടര്‍ പ്രോസസിംഗ് എന്ന് തന്നെ. ഇതൊരു വിനോദ് കൃഷ്ണന്റെ മാത്രം കഥയല്ല, ആധാര്‍ കാര്‍ഡില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് കേട്ട് ചാടിയിറങ്ങിയ ഒരുപാട് പേര്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത് കാര്‍ഡിന് വേണ്ടി കാത്തിരിക്കുന്നുണ്ട്.
എന്തൊക്കെ പുകിലായിരുന്നു. ആധാറില്ലെങ്കില്‍ ഗ്യാസ് കണക്ഷന്‍ കിട്ടില്ല. ബാങ്ക് അക്കൗണ്ട് ക്ലോസായിപ്പോകും. പാസ്‌പോര്‍ട്ടിന് പകരം ആധാര്‍ മതിയെന്ന് വരെ ചിലര്‍ വെച്ചടിച്ചു. കണ്ണിന്റെ റെറ്റിനയും പത്ത് വിരലിന്റെയും അടയാളവും ഒക്കെ എടുത്ത് ആധാര്‍ കാര്‍ഡിന് അപേക്ഷ തയ്യാറാക്കിയപ്പോള്‍ ഇതെന്തോ സംഭവമാണ് എന്ന് നാട്ടുകാര്‍ ധരിച്ചാലും കുറ്റം പറയാനില്ല. ഇപ്പോഴിതാ പവനായി ശവമായി എന്ന 'നാടോടിക്കാറ്റി'ലെ ഡയലോഗ് പോലായി ആധാര്‍.

അമ്പതിനായിരം കോടി രൂപയാണ് ആളുകളുടെ അടിയാധാരം എന്ന് കേളികേട്ട ആധാര്‍ കാര്‍ഡ് പദ്ധതിക്ക് വേണ്ടി ചെലവഴിച്ചത് എന്നാണ് കണക്കുകള്‍ പറയുന്നത്. രണ്ടാം യു പി എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ആധാര്‍. ആധാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഏജന്‍സികളായി പലയിടത്തും വേഷമിട്ടത് രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തന്നെയാണ്. തിരഞ്ഞെടുപ്പ് ക്യാംപയിന് കൊണ്ടുപോകുന്നത് പോലെ ആളുകളെ വിളിച്ചുകൂട്ടി രജിസ്‌ട്രേഷന്‍ ഗംഭീരമാക്കി.
എന്നാല്‍ ആധാറിന് രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ബാങ്ക് പാസ്ബുക്കോ, മൊബൈല്‍ ഫോണിന്റെ ബില്ലോ മതി. പാസ്‌പോര്‍ട്ടും വോട്ടര്‍ ഐ ഡിയും മറ്റുമുള്ള കേവലം ഒരു രാജ്യത്ത് ബാങ്ക് പാസ്ബുക്കിന്റെ അടിസ്ഥാനത്തില്‍ കിട്ടുന്ന ആധാറിന് എന്ത് വിലയാണുണ്ടാകുക എന്ന് അന്നേ സംശയം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ എല്‍ പി ജി കണക്ഷനും മറ്റ് അടിസ്ഥാനാവശ്യങ്ങള്‍ക്കും ആധാര്‍ കൂടിയേ തീരൂ എന്ന് വന്നതോടെ ആധാര്‍ കാര്‍ഡുണ്ടാക്കാനുള്ള ഓട്ടമായി പിന്നെ.
എന്നാല്‍ അടിസ്ഥാന സേവനങ്ങളെ ആധാറുമായി കൂട്ടിക്കുഴയ്ക്കരുത് എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതോടെ പിന്നെന്തിനായിരുന്നു അമ്പതിനായിരം കോടി രൂപ മുടക്കി ഈ 'സ്വപ്‌നപദ്ധതി' എന്ന സംശയത്തിലാണ് ആളുകള്‍. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വരെ സൗകര്യത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ ആധാര്‍ കാര്‍ഡിന് വേണ്ടി പൊതുഖജനാവില്‍ നിന്നുംഇത്രയും പണം മുടക്കേണ്ട ആവശ്യമെന്തായിരുന്നു, ലക്ഷം കോടികളുടെ അഴിമതിക്കഥ പറയാനുള്ള യു പി എയ്ക്ക് അമ്പതിനായിരം കോടിയൊന്നും ഒന്നുമല്ല, എങ്കിലും...












Click it and Unblock the Notifications