ദിലീപിന് പിറകിലുള്ള രാഷ്ട്രീയക്കാര്‍ ആരൊക്കെ...? വെറും സിനിമാക്കാരുടെ കളികളേക്കാള്‍ 'കേമം' ഇവര്‍

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കേസ് അന്വേഷണ പൂര്‍ത്തിയായിട്ടില്ല എന്നത് മാത്രമല്ല, ഒരു കോടതിയും ദിലീപിനെ കുറ്റക്കാരനെന്ന് വിധിച്ചിട്ടില്ല.

കുറ്റക്കാരന്‍ ആണ് എന്ന് പറയാന്‍ പറ്റാത്തതുപോലെ തന്നെ കുറ്റക്കാരന്‍ അല്ല എന്നും പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്തായാലും ദിലീപിനെ പിന്തുണച്ച് രംഗത്ത് വരുന്നത് മുഴുവന്‍ പ്രബലരാണ്.

അതില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും ഉണ്ട്. സിനിമാക്കാരായ രാഷ്ട്രീയക്കാരും ഉണ്ട്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. ആരൊക്കെയാണ് ദിലീപിന് പിന്നിലുള്ള പ്രമുഖര്‍?

മുന്നില്‍ ഗണേഷ് കുമാര്‍?

മുന്നില്‍ ഗണേഷ് കുമാര്‍?

ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന പ്രമുഖ രാഷ്ട്രീയക്കാരനും സിനിമ നടനും ആയ ആള്‍ കെബി ഗണേഷ് കുമാര്‍ തന്നെയാണ്. മുമ്പ് അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും ഗണേഷിന്റെ നിലപാടുകള്‍ ദിലീപിന് അനുകൂലമായിരുന്നു.

ജയിലില്‍ ചെന്നും

ജയിലില്‍ ചെന്നും

ദിലീപിനെ ജയിലില്‍ ചെന്ന് കണ്ട പ്രമുഖ രാഷ്ട്രീയ നേതാവും ഗണേഷ് കുമാര്‍ തന്നെ. ദിലീപിനെ കണ്ടതിന് ശേഷം ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണവും വിവാദമായിരുന്നു.

പിസി ജോര്‍ജ്ജ്

പിസി ജോര്‍ജ്ജ്

ദിലീപിനെ ഏറ്റവും അധികം പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരന്‍ ആര് എന്ന് ചോദിച്ചാല്‍ അത് പിസി ജോര്‍ജ്ജ് എന്ന് തന്നെ ആയിരിക്കും ഉത്തരം. ദിലീപിനെ പിന്തുണയ്ക്കുക മാത്രമല്ല, നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

മുകേഷ്

മുകേഷ്

അമ്മയുടെ യോഗത്തില്‍ ആയിരുന്നു മുകേഷ് ദിലീപിന് വേണ്ടി ശക്തമായി രംഗത്ത് വന്നത്. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മുകേഷ് അന്ന് തട്ടിക്കയറുകയും ചെയ്തു. കൊല്ലത്തെ സിപിഎം എംഎല്‍എ കൂടിയാണ് മുകേഷ്.

അതിന് ശേഷം മിണ്ടാട്ടമില്ല

അതിന് ശേഷം മിണ്ടാട്ടമില്ല

എന്നാല്‍ ആ സംഭവത്തിന് ശേഷം മുകേഷ് ദിലീപിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ മുകേഷിന്റെ പിന്തുണ ഇപ്പോഴും ദിലീപിന് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നസെന്റ്

ഇന്നസെന്റ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച് ലോക്‌സഭയില്‍ എത്തിയ ആളാണ് ഇന്നസെന്റ്. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ്.

താന്‍ ചോദിച്ചപ്പോള്‍

താന്‍ ചോദിച്ചപ്പോള്‍

ഈ പറയുന്നത് പോലെ എന്തെങ്കിലും ഉണ്ടോ എന്ന് താന്‍ ദിലീപിനോട് ചോദിച്ചിരുന്നു എന്നും അപ്പോള്‍ അങ്ങനെയൊന്നും ഇല്ല എന്ന് ദിലീപ് മറുപടി പറഞ്ഞു എന്നും ഒക്കെ ആയിരുന്നു ഒരിക്കല്‍ ഇന്നസെന്റ് പ്രതികരിച്ചത്. അതിന് ശേഷം ഇന്നസെന്റും പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

പാര്‍ട്ടി ഇടപെടല്‍

പാര്‍ട്ടി ഇടപെടല്‍

മുകേഷിന്റേയും ഇന്നസെന്റിന്റേയും ഇപ്പോഴത്തെ മൗനത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഇടപെടല്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും രണ്ട് പേരും ഇതുവരെ ദിലീപിനെ തള്ളിപ്പറഞ്ഞിട്ടില്ല.

അന്‍വര്‍ സാദത്ത്

അന്‍വര്‍ സാദത്ത്

ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും ദിലീപും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. സംഭവം നടന്നതിന് ശേഷം അന്‍വര്‍ സാദത്ത് പലതവണ ദിലീപിനെ വിളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അന്‍വര്‍ സാദത്തും പിന്നീട് ദിലീപിന് വേണ്ടി പരസ്യമായി രംഗത്ത് വന്നിട്ടില്ല.

ഇത്രയും ശക്തന്‍

ഇത്രയും ശക്തന്‍

രാഷ്ട്രീയ രംഗത്ത് തന്നെ ഇത്രയധികം പേരാണ് ദിലീപിനെ ഏതെങ്കിലും വിധത്തില്‍ പിന്തുണയ്ക്കുന്നത്. സാംസ്‌കാരിക മേഖലയിലെ സക്കറിയയെ പോലുള്ള പ്രമുഖര്‍ പോലും ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack Against Actress: Politicians who support Dileep

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്