കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ജെയിംസ് എന്ന മണിക്കുട്ടന്‍: എന്ത് മാത്രം വിഷമിച്ചിട്ടുണ്ടാകും ആ കുഞ്ഞ് മണിക്കുട്ടന്‍- കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ ഷോയ്ക്ക് പുറത്ത് പോവേണ്ടി വന്നിട്ടും വളരെ വലിയൊരു ആരാധക സമൂഹമാണ് മണിക്കുട്ടനുള്ളത്. അതുപോലെ തന്നെ വിമര്‍ശകരും അദ്ദേഹത്തിനുണ്ട്. എന്നാല്‍ മണിക്കുട്ടന്‍ എന്ന വ്യക്തി ജീവിതത്തില്‍ അനുഭവിച്ച് വന്ന യാതനകളെ കുറിച്ചും അതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ട് വന്നതിനെ കുറിച്ചും പറയുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ജീവിതത്തിൽ ഒരുപാടു നൊമ്പരങ്ങൾ ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങൾ അനുകൂലം അല്ലായിരുന്നുട്ടും തന്റെ മൂല്യങ്ങളെ മുറുകെ പിടിച്ചു സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്ന മണിക്കുട്ടൻ നമുക്കൊരു പ്രചോദനം തന്നെയാണെന്നാണ് ആഷിത സാജ് എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

തോമസ് ജെയിംസ് എന്ന മണിക്കുട്ടന്‍

തോമസ് ജെയിംസ് എന്ന മണിക്കുട്ടന്‍

തന്റെ ഉള്ളിലുള്ള നൊമ്പരത്തെ പടച്ചട്ടയായിട്ട് അണിഞ്ഞു തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പട പൊരുതിയവൻ... ആരുടെ കാര്യം ആണ് പറയുന്നത് എന്ന് വെച്ചാൽ.. ജെയിംസ് , ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായ തോമസ് ജെയിംസ് എന്ന മണിക്കുട്ടനെ കുറിച്ചാണ്.. ഒരു ഇടത്തരം കുടുംബത്തിലാണ് തോമസ് ജെയിംസ് ജനിച്ചത് ഡ്രൈവർ ആയ അച്ഛനും വീട്ടു ജോലിക്കു പോകുന്ന അമ്മയും രണ്ടു ചേച്ചിമാരും അടങ്ങുന്ന കുടുംബം.

പഠനകാലം

പഠനകാലം

'അമ്മ വീട്ടു ജോലിക്കു പോകുന്ന ആ വീടിനോടുള്ള വിദേയത്വം ആയി തങ്ങളുടെ മകന് ആ വീട്ടുടമസ്ഥന്റെ പേരും ചേർത്ത് മണിക്കുട്ടൻ എന്ന ചെല്ല പേര് വിളിച്ചു തുടങ്ങി.. ഈ ഉടമസ്ഥന്റെ വീട്ടിലെ കുട്ടി ഒരു അന്തർമുഖനായിരുന്നു .. പഠനത്തിലും കലാകായിക കാര്യങ്ങളിലും ആ കുട്ടി പിറകിലായിരുന്നു .. അവനു കൂട്ടുകാരും ഉണ്ടായിരുന്നില്ല. ആ കുട്ടിയുടെ സ്വഭാവം ഒന്ന് മാറ്റാനും അവനെ പഠിത്തത്തിൽ സഹായിക്കാനും മണികുട്ടനേ ആ വീട്ടിൽ നിർത്തി പഠിപ്പിക്കാം എന്ന് ആ വീട്ടുകാർ മണികുട്ടന്റെ മാതാപിതാക്കളോട് പറയുന്നു.

ബുദ്ധിമുട്ടുകള്‍

ബുദ്ധിമുട്ടുകള്‍

സാമ്പത്തിക സ്ഥിതി അല്പം മോശമായിരുന്നതിനാൽ പെൺകുട്ടികൾ സ്വന്തം വീട്ടിൽ നിന്ന് പഠിക്കട്ടെ ഇവൻ ആൺകുട്ടിയല്ലേ ആ വീട്ടിൽ നിർത്താം എന്ന് അച്ഛനും അമ്മയും തീരുമാനിക്കുന്നു . അങ്ങനെ ആ വീട്ടുകാർ മണിക്കുട്ടൻ എന്ന കളിപ്പാട്ടത്തെ അവരുടെ കുട്ടിക്ക് വാങ്ങിച്ചു കൊടുക്കുന്നു .. ആ വീട്ടുകാർ മണിക്കുട്ടൻ ശരിക്കും ഉപയോഗിച്ചു . ശരിക്കൊന്നു പഠിക്കാൻ പോലും ആ വീട്ടുകാർ സമ്മതിച്ചിരുന്നില്ല.. പഠിക്കാൻ ഇരിക്കുമ്പോൾ കടയിൽ പറഞ്ഞു വിടുമായിരുന്നു.

ഉപയോഗിക്കപ്പെടുന്നു

ഉപയോഗിക്കപ്പെടുന്നു

ഈ കാര്യങ്ങളൊക്കെ മണിക്കുട്ടൻ എന്ന കുട്ടിയെ ഒരുപാടു വേദനിപ്പിച്ചിരുന്നു.. മണിക്കുട്ടൻ ആ കുട്ടിയെ ഒരുപാടു മാറ്റിയെടുത്തു പഠനത്തിൽ മിടുക്കനാക്കി ധാരാളം കൂട്ടുകാരെ നേടിക്കൊടുത്തു .. അങ്ങനെ തന്റെ സ്കൂൾ കാലഘട്ടം മുഴുവൻ ആ ഒരു വീട്ടിലെ കളിപ്പാട്ടമോ അടിമയോ ഒക്കെ ആയിരുന്നു മണിക്കുട്ടൻ.. ശരിക്കും ആ സമയങ്ങളിൽ ഒരുപാടു വേദനിച്ചു മണിക്കുട്ടൻ . മറ്റൊരു വീട്ടിൽ നില്കുന്നു .. അവര് അവരുടെ കുട്ടിക്ക് വേണ്ടി ശരിക്കും ഉപയോഗിക്കുന്നു ..

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

എന്ത് മാത്രം വിഷമിച്ചിട്ടുണ്ടാകും ആ കുഞ്ഞു മണിക്കുട്ടൻ അന്ന്. പഠിക്കാൻ മിടുക്കനായിരുന്ന കൊണ്ട് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എംജി കോളേജിൽ ഡിഗ്രിക്ക് ചേർന്നു .. പണ്ട് മുതലേ അഭിനയ മോഹിയായിരുന്ന മണിക്കുട്ടൻ അവിടെ വെച്ച് ഒരു ക്യാമ്പസ് ഫിലിമിൽ അഭിനയിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത് . ആ ഒരു ഫിലിം മുഖാന്തരം ആണ് കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ ഓഡിഷനിലേക്കു മണിക്കുട്ടൻ തിരഞ്ഞെടുക്ക പെടുന്നത് .. ഏതാണ്ട് 2000 പേര് പങ്കെടുത്ത ഒഡിഷനിൽ നിന്നുമാണ് മണികുട്ടനെ കൊച്ചുണ്ണിയാകാൻ തിരഞ്ഞെടുത്തത്.

ആ വീട്ടിലേക്കു ചെന്നപ്പോൾ

ആ വീട്ടിലേക്കു ചെന്നപ്പോൾ

അവിടെ കൂടിയ മറ്റെല്ലാരെക്കാളും കള്ളലക്ഷണം തനിക്കുള്ളത് കൊണ്ടാകും തന്നെ തെരെഞ്ഞെടുത്തത് എന്ന് മണിക്കുട്ടൻ തന്നെ തമശയായിട്ടു പറഞ്ഞിട്ടുണ്ട് .. അവിടെ നിന്ന് മണിക്കുട്ടൻ തന്റെ അഭിനയ ജീവിതം തുടങ്ങി.. ഒരു കാലഘട്ടത്തിന്റെ കൊച്ചുണ്ണി സത്യൻ മാഷായിരുനെങ്കിൽ മറ്റൊരു കാലഘട്ടത്തിന്റെ കൊച്ചുണ്ണി മണികുട്ടനായിരുന്നു .. ഈ സീരിയൽ സംഭവിച്ചു കഴിഞ്ഞു താൻ അന്ന് നിന്നുരുന്ന ആ വീട്ടിലേക്കു ചെന്നപ്പോൾ .. നീ ഞങ്ങളുടെ മകനെക്കാളും വലിയ ആളായിപ്പോയി ഇനി ഈ വീട്ടിൽ കയറരുത് എന്ന് മണികുട്ടനോട് പറഞ്ഞു ആ വീട്ടുകാർ.

സിനിമ ലോകത്ത്

സിനിമ ലോകത്ത്

തന്റെ ആ പ്രിയപ്പെട്ട കൂട്ടുകാരാണെങ്കിലും തന്നെ ഒന്ന് വിളിക്കും. എന്ന് കരുതിയ മണികുട്ടന് തെറ്റി.. അത് വല്ലാത്തൊരു ആഘാതം മണികുട്ടന് ഉണ്ടാക്കി.. അതിനു ശേഷം മണിക്കുട്ടൻ സിനിമ ലോകത്തു എത്തിപ്പെട്ടു .. നായകനായും സഹനടനായും എല്ലാം മണിക്കുട്ടൻ തിളങ്ങി. . മണികുട്ടന്റെ അഭിനയ ജീവിതം ഒരുപാടു ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു ... തനിക്കു ഏതു കഥാപാത്രം കിട്ടിയാലും അതിന്റെ വിജയത്തിന് വേണ്ടി എന്ത് കഷ്ടപ്പാട് സഹിക്കാനും മണിക്കുട്ടൻ തയ്യാറായിരുന്നു.

ഒരു മടിയും ഇല്ല

ഒരു മടിയും ഇല്ല

തന്റെ കഥാപാത്ര വിജയത്തിന് ഏതു അറ്റം വരേയും പോകാനും മണികുട്ടന് ഒരു മടിയും ഇല്ല. അഭിനയത്തിന് പുറമെ CCL ലും തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു മണിക്കുട്ടൻ .. താൻ നിൽക്കുന്ന മേഖല എന്തായാലും അവിടെ 100% കൊടുക്കുക എന്നതാണ് മണികുട്ടന്റെ പോളിസി .. തന്റെ സ്വപ്‌നങ്ങൾക്കു വേണ്ടി പരിശ്രമിക്കുമ്പോളും അതിനു വേണ്ടി കഷ്ടപെടുമ്പോളും തന്റെ ചില മൂല്യങ്ങളെ മണിക്കുട്ടൻ മുറുകെ പിടിച്ചിരുന്നു.. സാമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ടുണ്ടെങ്കിലും , സ്വന്തമായി നല്ലൊരു വീടില്ലെങ്കിലും ഒരിക്കലും പണത്തിനോട് ഒരു ആർത്തിയും ഇല്ലാത്ത ഒരാളാണ് ..

ബിഗ് ബോസിൽ വന്നത്

ബിഗ് ബോസിൽ വന്നത്

തന്റെ മനസിന് ശരിയെന്നു തോന്നുന്നത് ചെയ്യുക.. തന്റെ ആത്മസംതൃപ്‌തിയാണ് ഏറ്റവും വലുത് എന്ന് കരുതുന്ന ഒരാളാണ് മണിക്കുട്ടൻ.. വ്യക്‌തിബന്ധങ്ങൾക്കും സുഹൃത്ബന്ധങ്ങൾക്കും ഒരുപാടു വില കൊടുക്കുന്നവൻ .. എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാൾ.. മറ്റൊരാളോട് എന്തേലും അഭിപ്രായ വ്യത്യാസം ഉണ്ടായാൽ പോലും അത് സ്നേഹത്തോടെയേ പ്രകടിപ്പിക്കു എന്ന് കൂട്ടുകാർ വരെ പറയുന്നു . സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും എന്നെ പോലെ കുറെ അധികം ആൾകാർ മണിക്കുട്ടനെ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത് ബിഗ് ബോസിൽ വന്നത് മുതലാകും..

മലയാള സിനിമ

മലയാള സിനിമ

ഇത്രേയും കഴിവും നല്ല വ്യക്തിത്വവും ഉള്ള ഒരാളാണ് മണിക്കുട്ടൻ എന്ന് മനസിലാക്കി തന്നത് ബിഗ് ബോസ് ആണ്.. ഈ ഒരു കലാകാരനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചോ എന്ന് സംശയം ആണ്.. എന്തായാലും ബിഗ് ബോസ് മണികുട്ടന്റെ ജീവിതം തന്നെ മാറ്റി മാറിക്കട്ടെ.. ഇന്ന് അവിടെ നിൽക്കുന്നവരിൽ ടൈറ്റിൽ വിന്നർ ആകാൻ സാധ്യത ആർക്കാണ് കൂടുതൽ എന്ന് ചോദിച്ചാൽ കൂടുതൽ ആൾക്കാരും പറയുന്ന ഒരു പേരാണ് മണിക്കുട്ടൻ.

ശക്തനായ ഒരു മത്സരാർത്ഥി

ശക്തനായ ഒരു മത്സരാർത്ഥി

മണിക്കുട്ടൻ ഏറ്റവും ശക്തനായ ഒരു മത്സരാർത്ഥിയാണെന്ന് ഉള്ളതിൽ ഒരു സംശയവും ഇല്ല.. എന്തായാലും മണികുട്ടന് വിജയാശംസകൾ നേരം.. തന്റെ സ്വപ്‌നങ്ങൾ എല്ലാം സാക്ഷൽകരിക്കാൻ മണികുട്ടന് കഴിയട്ടെ..
ജീവിതത്തിൽ ഒരുപാടു നൊമ്പരങ്ങൾ ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങൾ അനുകൂലം അല്ലായിരുന്നുട്ടും തന്റെ മൂല്യങ്ങളെ മുറുകെ പിടിച്ചു സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്ന മണിക്കുട്ടൻ നമുക്കൊരു പ്രചോദനം തന്നെയാണ്..

ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

English summary
Bigg Boss Malayalam Season 3: Manikuttan's real name is Thomas James; A note Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X