കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടക്കത്തിലേ പിഴച്ച് ചാണ്ടി ഉമ്മൻ; ആശങ്കയിൽ ഉമ്മൻ ചാണ്ടിയും... ഒറ്റയടിക്ക് അകറ്റിയത് അനേകരെ; എങ്ങനെ സംഭവിച്ചു?

Google Oneindia Malayalam News

കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ, പേരുകള്‍ കുറേയുണ്ടാകും. എന്നാല്‍ ആ പേരുകളുടെ പട്ടികയില്‍ ആദ്യം തന്നെ കടന്നുവരുമെന്ന് ഉറപ്പുള്ള ഒരു പേരാണ് ഉമ്മന്‍ ചാണ്ടി എന്നത്. അങ്ങനെയുളള ഉമ്മന്‍ ചാണ്ടിയുടെ മകന്‍, രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ ആയിരിക്കും സമൂഹം വീക്ഷിക്കുക.

ഹാഗിയ സോഫിയ: തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്‌തെന്ന് ചാണ്ടി ഉമ്മന്‍... പിന്നിൽ ആർഎസ്എസ്സും സിപിഎമ്മുമെന്ന്ഹാഗിയ സോഫിയ: തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്‌തെന്ന് ചാണ്ടി ഉമ്മന്‍... പിന്നിൽ ആർഎസ്എസ്സും സിപിഎമ്മുമെന്ന്

ജാതി വിവാദത്തില്‍ കെ സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രന്‍; സുധാകരന്റേത് ജാതി അധിക്ഷേപം തന്നെജാതി വിവാദത്തില്‍ കെ സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രന്‍; സുധാകരന്റേത് ജാതി അധിക്ഷേപം തന്നെ

എന്നാല്‍ തുടക്കത്തിലേ ചാണ്ടി ഉമ്മന് പിഴച്ചു എന്നതാണ് വാസ്തവം. ഉമ്മന്‍ ചാണ്ടി എന്ന തന്ത്രജ്ഞനെ, ജനിച്ച അന്ന് മുതല്‍ അടുത്ത് നിന്ന് കാണുന്ന ചാണ്ടി ഉമ്മന്‍ എന്ന മകന് സംഭവിച്ച പിഴവുകള്‍ അത്ര നിസ്സാരമല്ല. പരിശോധിക്കാം...

ബെംഗളൂരുവില്‍ ആകാശ വിസ്മയം തീര്‍ത്ത് എയ്‌റോ ഇന്ത്യ 2021- അവസാന ദിനത്തിലെ ചിത്രങ്ങള്‍

ഹലാലില്‍ തുടങ്ങണം

ഹലാലില്‍ തുടങ്ങണം

ഹലാല്‍ ഭക്ഷണത്തെ കുറിച്ചും ചാണ്ടി ഉമ്മന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്. ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്നൊക്കെ ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് പ്രചരിപ്പിക്കുന്നു എന്നാണ് ചാണ്ടി പറഞ്ഞത്. ഒരു തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ പ്രചരിപ്പിക്കാന്‍ നാണമുണ്ടോ സിപിഎമ്മേ എന്നാണ് ചോദ്യം.

സിപിഎം ആയിരുന്നോ...

സിപിഎം ആയിരുന്നോ...

ഹലാല്‍ വിവാദം ഉണ്ടാക്കിയത് സിപിഎം ആയിരുന്നോ എന്ന പ്രാഥമികമായ ചോദ്യം പോലും ചാണ്ടി ഉമ്മന്‍ ഉന്നയിച്ചുകണ്ടില്ല. അതിന് തുടക്കമിട്ടതും പിന്നീട് അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും ആരെന്നത് പൊതു സമൂഹത്തിന് മുന്നില്‍ തെളിവോടെ നില്‍ക്കുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബുവിനെ ഇത്തരമൊരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇനി, ഹാഗിയ സോഫിയ

ഇനി, ഹാഗിയ സോഫിയ

എന്താണ് ഹാഗിയ സോഫിയ വിവാദം എന്ന് പോലും പഠിക്കാതെ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ഇത്തരത്തില്‍ ഒരു പ്രസംഗം നടത്തി എന്നത് രാഷ്ട്രീയ നിരീക്ഷകരെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ബാറുകളും ഡാന്‍സ് ബാറുകളുമാക്കി മാറ്റപ്പെട്ടത് പോലെ ആയിരുന്നോ ഹാഗിയ സോഫിയ വിഷയം എന്നൊന്ന് അന്വേഷിക്കുകയെങ്കിലും അദ്ദേഹത്തിന് ആകാമായിരുന്നു.

മലപ്പുറത്ത് എത്തിയപ്പോള്‍

മലപ്പുറത്ത് എത്തിയപ്പോള്‍

മലപ്പുറത്ത് എംഎസ്എഫിന്റെ പരിപാടിയില്‍ ആയിരുന്നു ചാണ്ടിയുടെ പ്രസംഗം എന്നാണ് പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യമാണ്. സ്വാഭാവികമായും എംഎസ്എഫിന്റെ പരിപാടിയില്‍ അവരുടെ താത്പര്യങ്ങളെ തൃപ്തിപ്പെടുത്താനും കൈയ്യടി നേടാനും ആയിരിക്കാം ഇത്തരം ഗിമ്മിക്കുകള്‍ ചാണ്ടി ഉമ്മന്‍ ഉപയോഗിച്ചിട്ടുണ്ടാവുക. എന്നാല്‍ അത് റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും പുറം ലോകം കാണുമെന്നതും ഓര്‍ക്കേണ്ടത് ചാണ്ടി ഉമ്മന്‍ തന്നെ ആയിരുന്നു.

മാപ്പോട് മാപ്പ്

മാപ്പോട് മാപ്പ്

ഒരുകാര്യത്തില്‍ ചാണ്ടി ഉമ്മന് കൈയ്യടി കൊടുക്കാം. സംഗതി കൈവിട്ടുപോകും എന്ന് ബോധ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹം വിശദീകരണവും മാപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ ഐഡി എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് ഫേക്ക് ക്രിസ്ത്യന്‍ ഐഡി ആണെന്നും പറയുന്നുണ്ട്. ഹലാല്‍ ബീഫ് ആണെങ്കിലും ഹാഗിയ സോഫിയ ആണെങ്കിലും, ആ വിഷയങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ വിഭജിക്കാന്‍ ശ്രമിച്ചു എന്നാണത്രെ ചാണ്ടി ഉമ്മന്‍ പറയാന്‍ ആഗ്രഹിച്ചത്.

അതെങ്ങനെ ശരിയാകും

അതെങ്ങനെ ശരിയാകും

മാപ്പ് പറഞ്ഞതൊക്കെ ശരി തന്നെ. ആ മാപ്പ് സ്വീകരിക്കേണ്ടവര്‍ക്ക് സ്വീകരിക്കുകയും ചെയ്യാം. എന്നാല്‍ യൂോപ്പിലെ പള്ളികള്‍ ബാറുകളാക്കി മാറ്റപ്പെട്ടതും ഹാഗിയ സോഫിയ മുസ്ലീം പള്ളിയായി മാറ്റപ്പെട്ടതും എന്ത് സമാനതയുടെ പേരിലാണ് അവതരിപ്പിച്ചത് എന്ന് വ്യക്തമാക്കാനുള്ള ബാധ്യത ചാണ്ടി ഉമ്മന് ഉണ്ടായിരുന്നു. പ്രത്യേകിച്ചും, അതൊരു ചരിത്രപരമായ വസ്തുത ആണ് എന്നതുകൊണ്ട് തന്നെ.

ഉമ്മന്‍ ചാണ്ടി എങ്ങനെ പ്രതികരിച്ചേനെ

ഉമ്മന്‍ ചാണ്ടി എങ്ങനെ പ്രതികരിച്ചേനെ

ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം ആയിരുന്നു ഇത്തരത്തില്‍ ഒരു സമീകരണം നടത്തിയിരുന്നത് എന്ന് ഒന്ന് സങ്കല്‍പിച്ച് നോക്കുക. അങ്ങനെ ആയിരുന്നെങ്കില്‍ ആരായിരിക്കും ഈ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി രംഗത്ത് വരിക? അതിന്റെ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞ് ഉമ്മന്‍ ചാണ്ടി തന്നെ ആയിരിക്കും എന്ന് ഉറപ്പാണ്. ഈ ഒരു തിരിച്ചറിവ് ചാണ്ടി ഉമ്മന് ഇല്ലാതെ പോയി എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്.

വിപരീത ഫലം

വിപരീത ഫലം

ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ചോര്‍ന്നുപോയ ക്രിസ്ത്യന്‍ വോട്ടുകളെ തിരികെ കൊണ്ടുവരാന്‍ കൂടിയാണ്. എന്നാല്‍ എന്താണോ ഒരു വിഭാഗം ക്രൈസ്തവര്‍ ആരോപണമായി ഉന്നയിച്ചിരുന്നത്, ആ ആരോപണത്തെ സാധൂകരിക്കുന്ന രീതിയില്‍ ആയിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗത്തിലെ പ്രസ്തുത ഭാഗം. അതുകൊണ്ട് തന്നെ, അത് വിപരീത ഫലം ചെയ്യുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുള്ളിലും ഉണ്ട്.

ഉമ്മൻ ചാണ്ടിയ്ക്കും ആശങ്ക

ഉമ്മൻ ചാണ്ടിയ്ക്കും ആശങ്ക

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിൽ അന്പത് വർഷത്തിനിടെ ആദ്യമായി ഇടതുപക്ഷം ലീഡ് നേടുകയുണ്ടായി. യുഡിഎഫിന്റെ ലീഗ് പ്രീണനത്തോടുള്ള ക്രൈസ്തവ വിഭാഗങ്ങളുടെ വിയോജിപ്പ് കൂടി ആയിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം എന്നാണ് വിലയിരുത്തുന്നത്. ചാണ്ടി ഉമ്മന്റെ ഇപ്പോഴത്തെ പ്രസംഗം, പുതുപ്പള്ളിയിൽ ഈ വിയോജിപ്പ് കൂടുതൽ രൂക്ഷമാക്കുമോ എന്ന ആശങ്ക ഉമ്മൻ ചാണ്ടിയേയും പിന്തുടരുന്നുണ്ടാകും ഇപ്പോൾ.

ജമാ അത്തും മുസ്ലീം ലീഗും

ജമാ അത്തും മുസ്ലീം ലീഗും

ഹാഗിയ സോഫിയ വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് തന്നെയാണ് മുസ്ലീം ലീഗും സ്വീകരിച്ചത് എന്നാണ് ഉയരുന്ന ആക്ഷേപം. ഇപ്പോള്‍ അതേ നിലപാടിനെ ചാണ്ടി ഉമ്മനും അംഗീകരിച്ചിരിക്കുകയാണ്. ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണം ശരിയല്ലേ എന്ന് ചിലര്‍ക്കെങ്കിലും ചോദിക്കാവുന്ന ഒരു സാഹചര്യം അനാവശ്യമായി സൃഷ്ടിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍ ചെയ്തത് എന്ന് തന്നെ വിലയിരുത്തേണ്ടി വരും.

പുതുക്കക്കാരന്‍ അല്ലേ

പുതുക്കക്കാരന്‍ അല്ലേ

രാഷ്ട്രീയത്തിലെ പുതുക്കക്കാരന് പറ്റിയ ചെറിയ ഒരു അബദ്ധം എന്ന് പറഞ്ഞ് ഇതിനെ ഒഴിവാക്കാന്‍ ആകുമോ? അത്തരം ഒരു ഇളവ് ചാണ്ടി ഉമ്മന് ലഭിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് കൂടി പരിശോധിക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല ചാണ്ടി ഉമ്മന്‍. സെന്റ് സ്റ്റീഫന്‍സിലെ പഠനവും എന്‍എസ് യുവിലെ പ്രവര്‍ത്തനവും മാത്രമല്ലല്ലോ ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മൂലധനം എന്ന മറുചോദ്യവും ഇതോടൊപ്പം ഉയരും.

പിസി ജോര്‍ജ്ജും പിജെ ജോസഫും ഒത്തുതീര്‍പ്പിന്? 'അനാക്രമണ സന്ധി'യില്‍ എത്തിയാല്‍ നേട്ടം... സാധ്യതകള്‍ ഇങ്ങനെപിസി ജോര്‍ജ്ജും പിജെ ജോസഫും ഒത്തുതീര്‍പ്പിന്? 'അനാക്രമണ സന്ധി'യില്‍ എത്തിയാല്‍ നേട്ടം... സാധ്യതകള്‍ ഇങ്ങനെ

തല ഉയര്‍ത്തിപ്പിടിച്ച് നടന്‍ സലീം കുമാര്‍... പ്രതിഷേധത്തിന് രാഷ്ട്ര, രാഷ്ട്രീയ, വർഗ്ഗ, വർണ വരമ്പുകളില്ലെന്ന്തല ഉയര്‍ത്തിപ്പിടിച്ച് നടന്‍ സലീം കുമാര്‍... പ്രതിഷേധത്തിന് രാഷ്ട്ര, രാഷ്ട്രീയ, വർഗ്ഗ, വർണ വരമ്പുകളില്ലെന്ന്

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
Chandy Oommen's political entry may be burden for Congress and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X