കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത് ഭരണഘടനാവിരുദ്ധം'... സ്ത്രീകള്‍ മലകയറുമോ?

Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമോ...? കാലം ഏറെയായി ഈ വിഷയത്തില്‍ തര്‍ക്കങ്ങളും സംവാദങ്ങളും തുടങ്ങിയിട്ട്. ലിബറല്‍ ബുദ്ധി ജീവികള്‍ സ്ത്രീകളുടെ പ്രവേശനത്തിന് വേണ്ടി വാദിയ്ക്കുന്പോള്‍ ഹിന്ദു സംഘടനകളും ദേവസ്വം ബോര്‍ഡും അതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് സുപ്രീം കോടതിയില്‍ എത്തുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിയ്ക്കാന്‍പാടില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. കേരളത്തില്‍ ഒരു പക്ഷേ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിവച്ചേയ്ക്കാവുന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല സന്ദര്‍ശിയ്ക്കുന്നതിനാണ് നിലവില്‍ വിലക്കുള്ളത്. ഇതിന് ആചാരപരമായും ഐതിഹ്യപരമായും ഉള്ള ന്യായീകരണങ്ങളാണ് ദേവസ്വം ബോര്‍ഡും ഹിന്ദു സംഘടനകളും മറ്റും ഉന്നയിക്കുന്നത്.

തടയേണ്ടതില്ല

തടയേണ്ടതില്ല

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിയ്ക്കുന്നത് തടയുന്നതിന് ഭരണഘടനാ പരമായി യാതൊരു സാധുതയും ഇല്ലെന്നാണ് സുപ്രീം കോടതി നിരീക്ഷണം. എന്തിനാണ് സ്ത്രീകള്‍ക്ക് പ്രവേശനം തടയുന്നതെന്നും കോടതി ചോദിയ്ക്കുന്നു.

ദേവസ്വം ബോര്‍ഡിന് അധികാരമില്ല

ദേവസ്വം ബോര്‍ഡിന് അധികാരമില്ല

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിയ്ക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിന് ഒരു അധികാരവും ഇല്ലെന്ന ശക്തമായ നിരീക്ഷണവും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.

 ലിംഗവിവേചനം

ലിംഗവിവേചനം

ലിംഗ വിവേചനം പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. അങ്ങനെയെങ്കില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാത്തത് ഭരണഘടനാ ലംഘനമാകില്ലേ?

1,500 വര്‍ഷം മുമ്പ്

1,500 വര്‍ഷം മുമ്പ്

തുടര്‍ന്നുവരുന്ന ആചാരത്തിന്റെ കാര്യം പറയുമ്പോള്‍ സുപ്രീം കോടതിയ്ക്ക് വീണ്ടും ചിലത് ചോദിയ്ക്കാനുണ്ട്. 1,500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ വന്നിട്ടില്ലെന്ന് പറയാന്‍ കഴിയുമോ എന്നാണോ കോടതിയുടെ ചോദ്യം.

യങ് ലോയേഴ്‌സ് അസോസിയേഷന്‍

യങ് ലോയേഴ്‌സ് അസോസിയേഷന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം സാധ്യമാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന് താത്പര്യമില്ല

സര്‍ക്കാരിന് താത്പര്യമില്ല

സംസ്ഥാന സര്‍ക്കാര്‍ എന്തായാലും ഇക്കാര്യത്തില്‍ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേസില്‍ കക്ഷിചേരാന്‍ താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു.

സ്ത്രീകള്‍ മലചവിട്ടുമോ?

സ്ത്രീകള്‍ മലചവിട്ടുമോ?

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആണ് കേസ് പരിഗണിയ്ക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാന്‍ താത്പര്യമില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് വീണ്ടും വാദം കേള്‍ക്കും.

English summary
Taking a swipe at religious customs and temple entry restrictions violating women's constitutional rights, the Supreme Court on Monday said no temple or governing body can bar a woman from entering the famous Sabarimala shrine in Kerala where lakhs of devotees throng annually to worship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X