• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാൽക്കാരൻ വന്ന് പാൽ വാങ്ങുന്നത് പോലെയല്ല ആർത്തവ രക്തം ശേഖരിക്കൽ! ലീഗ് വനിതാ നേതാവിന് മറുപടി

സ്കൂൾ കാലം തൊട്ടേ ആർത്തവത്തെക്കുറിച്ച് പഠിക്കുകയും എന്നാൽ ആർത്തവം ഭീകരമായ എന്തോ അശുദ്ധിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന വലിയൊരു കൂട്ടം ആളുകളുണ്ട്. ആർത്തവം സ്ത്രീ ശരീരത്തിലെ ജൈവികമായ ഒരു പ്രവർത്തനം മാത്രമാണ് എന്നുളളതൊന്നും ഇക്കൂട്ടരുടെ തലയിൽ കയറില്ല. പുരുഷാധിപത്യ മനസ്സുളള സമൂഹത്തിന് സ്ത്രീകളെ അടക്കി ഇരുത്താനുളള മറ്റൊരു ആയുധം കൂടിയാണ് ആർത്തവം എന്നുളളത് കൊണ്ടും, അത് അശുദ്ധിയായി തുടരുന്നതാണ് 'പൊതുതാൽപര്യം'.

ആർത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ച് കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവത്തിന് എതിരെയും, ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തരുത് എന്ന് പറയുന്ന മുഖ്യമന്ത്രിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എതിരെയും വനിതാ ലീഗ് നേതാവ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആർത്തവ രക്തം അശുദ്ധമല്ലെങ്കിൽ പാൽ ശേഖരിക്കുന്നത് പോലെ ശേഖരിച്ച് എകെജി സെന്ററിൽ വിതരണം ചെയ്യാനാണ് ഷാഹിന നിയാസിയുടെ ഉപദേശം. ലീഗ് വനിതാ നേതാവിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഡോ. വീണ ജെഎസ്.

പാൽ ശേഖരിക്കും പോലെ അല്ല

പാൽ ശേഖരിക്കും പോലെ അല്ല

ഡോ. വീണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: വനിതാ ലീഗ് നേതാവായ ഷാഹിന നിയാസി അറിയാൻ. പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാൽ ശേഖരിക്കുമ്പോലെയല്ല ആർത്തവരക്തം ശേഖരിക്കേണ്ടത്. ബോഡി ഓട്ടോണമി അഥവാ സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം മനുഷ്യർക്ക്‌ ഓരോരുത്തർക്കുമുണ്ട്. വിവാഹിതയായാലും ഇല്ലേലും പെൺശരീരത്തിനുമേൽ ആണിനാണ് അധികാരമെന്നു വിശ്വസിക്കുന്ന സ്ത്രീവിരുദ്ധ-ആൺമേധാവിത്തമനസ്സുള്ള ആളുകൾക്ക് പറഞ്ഞാൽ മനസിലാവില്ലെങ്കിലും ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം.

ആർത്തവരക്തബാങ്കുകൾ ഉണ്ട്

ആർത്തവരക്തബാങ്കുകൾ ഉണ്ട്

ആർത്തവരക്തബാങ്ക് എന്നത് താങ്കൾ മെനഞ്ഞെടുക്കുന്നതിന് എത്രയോമുന്നേ തന്നെ അത് അമേരിക്കയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്. Stem cell തെറാപ്പിക്ക് ആർത്തവരക്തത്തിലെ കോശങ്ങൾ ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അൽഷിമേഴ്‌സ് അസുഖത്തിനും പക്ഷാഘാതത്തിനും ഈ stem cell തെറാപ്പി ഉപയോഗപ്പെടുത്താം. അതിനുവേണ്ടി ആർത്തവരക്തബാങ്കുകൾ ഗവേഷണം തുടങ്ങിയിട്ടും ഉണ്ട്.

പാൽസൊസൈറ്റിപ്പരിപാടി അല്ല

പാൽസൊസൈറ്റിപ്പരിപാടി അല്ല

പക്ഷെ പാൽക്കാരൻ വന്നു പാൽ വാങ്ങുംപോലെ നടക്കില്ല. പശുവിന്റെ അകിടിൽ പോയി പാൽ എടുക്കും പോലെ ആർത്തവരക്തം ശരീരത്തിൽനിന്നുമെടുക്കാൻ ആർക്കും അവകാശമോ അധികാരമോ ഇല്ലാ. രക്തം ദാനം ചെയ്യുന്ന സ്ത്രീയുടെ പരമാധികാരം ആണത്. ഗവേഷണങ്ങൾക്കുവേണ്ടിയോ ചികിത്സക്ക് വേണ്ടിയോ ഉപയോഗിക്കാൻ സ്വന്തം ശരീരത്തിലെ രക്തം കൊടുക്കണോ വേണ്ടയോ എന്ന് അവർ സ്വയം തീരുമാനിക്കുകയും written consent എഴുതി അറിയിക്കുകയും മെൻസ്ട്രുവൾ കപ്പിൽ രക്തം ശേഖരിച്ചു സീൽ ചെയ്തു, കേടാകാതിരിക്കാൻ ഐസ് ബോക്സിൽ വെച്ച് ആർത്തവബാങ്കിൽ എത്തിക്കുകയും ചെയ്യും. അതായത് പാൽസൊസൈറ്റിപ്പരിപാടി അല്ലാന്ന് :)

നിയമം അവരെ കൈവെക്കും

നിയമം അവരെ കൈവെക്കും

ഈ രക്തം എകെജി സെന്ററിൽ വെക്കാൻ പറ്റില്ലെന്നും, അവിടെയെത്തുന്ന എല്ലാം സ്വീകരിക്കേണ്ടതല്ലെന്നും, ചിലത് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അണികൾക്ക് നന്നായിട്ടറിയാം. ഷാഹിനാ, ഇനി അഥവാ നിങ്ങളുടെ ചിന്തകളോട് ഐക്യദാർഢ്യപ്പെടുന്നവർ പെൺശരീരത്തിൽനിന്നും ആർത്തവരക്തം ശേഖരിച്ചു എകെജി സെന്ററിൽ എത്തിച്ചാൽ നിയമം അവരെ കൈവെക്കും. എന്ത് എവിടെ എങ്ങനെ എത്തിക്കണം എന്ന മാർഗ്ഗരേഖയോ ചെയിൻ ഓഫ് കസ്റ്റഡിയോ തെറ്റിക്കുന്ന ഗവേഷണകുതുകികളെ നന്നായി ഡീൽ ചെയ്യുന്ന നിയമങ്ങൾ നിലവിൽ ഉണ്ട്ട്ടാ.

മുപ്പത്തഞ്ചു ശതമാനം മാത്രം രക്തം

മുപ്പത്തഞ്ചു ശതമാനം മാത്രം രക്തം

പിന്നെ, ആർത്തവദ്രാവകത്തിന്റെ മുപ്പത്തഞ്ചു ശതമാനം മാത്രമേ രക്തമുള്ളു. അത് പ്രോസസ്സ് ചെയ്തു രക്തദാനത്തിന് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടും ചെലവും ആകും. അതാണ് രക്തദാനത്തിന് നിലവിൽ ആർത്തവരക്തം എടുക്കാത്തതിനുള്ള ഒരു കാരണം. പിന്നെ ഇതൊന്നുമല്ലേലും ചാവാൻ കിടക്കുന്നത് നാമജപം ടീംസ് ആണെങ്കിൽ "അശുദ്ധി" പ്രഖ്യാപിച്ചു, ആർത്തവരക്തം സ്വീകരിക്കാതെ അല്ലെങ്കിൽ കൊടുക്കാതെ പരലോകത്തേക്ക് പോകാൻ/അയക്കാൻ ആവും തീരുമാനം. ആർത്തവം അശുദ്ധമല്ലെന്ന് എത്രനാൾ ഉരുവിടണം ആവോ !!!!

ശരീരത്തിന്റെ അധികാരികൾ

ശരീരത്തിന്റെ അധികാരികൾ

പിന്നെ, സ്ത്രീകളുടെ മാനം. അത് അശ്ലീലമല്ലല്ലോ. "നിങ്ങളുടെ" എഴുത്ത് വെച്ച് അതിനെപ്പറ്റി "നിങ്ങളോട്" തർക്കിക്കാൻ യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല. ക്ഷമിക്കുമല്ലോ അല്ലേ ?? വനിതാസഖാക്കളുടെ പ്രൈവറ്റ് പ്രോപ്പർട്ടിയാണ് അവരുടെ ശരീരം എന്ന് മാത്രം പറഞ്ഞിരുന്നെങ്കിൽ അതിനൊരു മാനം ഉണ്ടാകുമായിരുന്നു. അവരാണ് അവരുടെ ശരീരത്തിന്റെ അധികാരികൾ.

നല്ല നമസ്ക്കാരം

നല്ല നമസ്ക്കാരം

നാവും കയ്യും നഖങ്ങളും നന്നായി വിറക്കുന്നതുകൊണ്ട് അക്ഷരങ്ങൾ വല്ലാതങ്ങ് മാറിപ്പോകുന്നതിനാൽ നിങ്ങൾക്കനുയോജ്യമായ ഭാഷ മാത്രമേ മോണിറ്ററിൽ എന്റെ കണ്ണുകൾക്ക് തെളിയുന്നുള്ളു എന്നതിനാൽ ഞാൻ ഇപ്പൊ നിർത്തുന്നു. സ്ത്രീകൾക്ക് പൊതുവേദികൾ തരാതിരിക്കാനുള്ള കാരണം മറച്ചുവെക്കാൻ ഒരുപാട് കണ്ടങ്ങൾ വനിതകൾക്ക് വേണ്ടി നിരത്തിവെച്ചിരിക്കുന്ന കൂട്ടം നിങ്ങൾക്ക് പരിചയമുണ്ടായിരിക്കുമല്ലോ? അതുകൊണ്ട് ഞാനായിട്ട് നിങ്ങൾക്ക് കണ്ടങ്ങൾ കാണിച്ച് തരാൻ ഉദ്ദേശിക്കുന്നില്ല. നല്ല നമസ്ക്കാരം.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. വീണ ജെഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Dr.Veena JS' facebook post as a reply to Women League leader's post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more