ഹോളി ഹിന്ദുക്കളുടെ ആഘോഷമാണ്, പക്ഷേ എല്ലാ മതക്കാരും ഹോളി ആഘോഷിക്കുന്നതിലെ വിചിത്രമായ സംഗതി ഇതാണ്!

  • Posted By:
Subscribe to Oneindia Malayalam

ഹാപ്പി ഹോളി 2017...മാര്‍ച്ച് 13 നിറങ്ങളുടെ ആഘോഷമായ ഹോളി ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആഘോഷിക്കുന്നു.  ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളും കാര്യമായി ആഘോഷിക്കുന്ന ഹോളി ആഘോഷം ഇപ്പോള്‍ മലയാളികളും ആഘോഷിക്കുന്നുണ്ട്.

എന്നാല്‍ ഉത്തരേന്ത്യയിലേക്ക് ഹോളി വലിയ ആഘോഷമാണെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഇപ്പോള്‍ മുംബൈയെയും ദില്ലിയെയും ഹോളി ആഘോഷത്തില്‍ കുളിപ്പിക്കാറുണ്ട്.

ഹോളി ആഘോഷത്തിന് ജാതിയുമില്ല മതവുമില്ലെന്നാണ് പറയാറുള്ളത്. ജാതിമതഭേദമന്യേ ഹോളി ആഘോഷിക്കും. ആഘോഷത്തില്‍ ആവേശംകൊണ്ട് നിറം തേക്കുന്നതിന് പിന്നിലും ചില അറിയേണ്ട സത്യമുണ്ട്. പരസ്പരം നിറം പുരട്ടുന്നത് ശത്രുതയില്ലാതാക്കുമെന്നൊരു വിശ്വാസമുണ്ട്. ഹോളിയെ കുറിച്ച് ചില കാര്യങ്ങള്‍ അറിയാം...

ഫല്‍ഗുന മാസത്തിലെ ഹോളി

ഫല്‍ഗുന മാസത്തിലെ ഹോളി

ഹിന്ദു കലണ്ടറിലെ ഫല്‍ഗുന മാസത്തിലെ പൗര്‍ണമിയാണ് ഹോളിയായി ആഘോഷിക്കുന്നത്. പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷങ്ങള്‍ തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ത്ഥ ഹോളിദിനം. ഫെബ്രുവരിയുടെ അവസാനമോ മാര്‍ച്ച് മാസത്തില്‍ ആദ്യമോ ആണ് ഹോളി ആഘോഷിച്ച് വരുന്നത്.

ഹോളിയെ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാക്കി

ഹോളിയെ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാക്കി

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പല ആചാരങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. ഹോളി പണ്ട് കര്‍ഷകരുടെ മാത്രം ദിനമായിരുന്നു. സമൃദ്ധമായി വിളവ് ലഭിക്കാനും ഫലഭൂയിഷ്ടമാക്കാനുമുള്ള ആഘോഷം. എന്നാല്‍ അത് പിന്നീട് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി.

ഹോളിയുമായി ബന്ധപ്പെട്ട ഐതീഹ്യം

ഹോളിയുമായി ബന്ധപ്പെട്ട ഐതീഹ്യം

ഹോളിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരമശിവനുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ബ്രഹ്മാവിന്റെ മകന്‍ ദക്ഷന്റെ മകള്‍ സദി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കല്‍ ദക്ഷന്‍ തന്റെ കൊട്ടാരത്തില്‍ വലിയ യാഗം നടത്തി. ശിവനെയും സദിയെയും മാത്രം ക്ഷണിക്കാതെയായിരുന്നു യാഗം. എന്നാല്‍ സദി ദേവി ശിവന്റെ നിര്‍ദ്ദേശം നിരസിച്ച് യക്ഷന്റെ കൊട്ടാരത്തിലെ യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ച് തന്റെ ഭര്‍ത്താവിനെ അപമാനിയ്ക്കുന്നതായി തോന്നിയ സദി മനംനൊന്ത് യാഗാഗ്നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ ശിവന്‍ കോപത്താല്‍ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ച് യാഗവേദി മുഴുവന്‍ നശിപ്പിച്ചു. കോപം തീരാന്‍ ശിവന്‍ കഠിനല തപസ് ആരംഭിച്ചു. തപസിന്റെ ശക്തിയില്‍ ലോകം മുഴുവന്‍ നശിക്കുമെന്ന് മനസിലാക്കിയ ദേവന്മാര്‍ കാമദേവനെ സമീപിച്ച് ശിവന്റെ തപസ് മുടക്കാന്‍ തീരനുമാനിച്ചു. ശിവന്‍ തപസ് നടത്തുന്നിടത്ത് എത്തി കാമദേവന്‍ കാമാസ്ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവന്‍ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റ് മനസിലാക്കിയ ശിവന്‍ കാമദേവന് അനശ്വരത്വം നല്‍കുകെയും ചെയ്തു. ലോകരക്ഷയ്ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച കാമദേവന്റെ സ്മരണയില്‍ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.

ഹോളിയുടെ രൂപം മാറി

ഹോളിയുടെ രൂപം മാറി

ഹോളി ആഘോഷങ്ങള്‍ മദനോത്സവ രൂപത്തിലും കൊണ്ടാടാന്‍ തുടങ്ങി. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു. പൂജയ്ക്ക് ശേഷം ഡാന്‍സും പാട്ടുമൊക്കെയായി ഒരു ആഘോഷം.

English summary
Holi 2017: The Mythological and Cultural Significance.
Please Wait while comments are loading...