കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എമിറേറ്റ്സ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നതല്ല?' ; എന്താണ് ശരിയ്ക്കും സംഭവിച്ചത്?

  • By Desk
Google Oneindia Malayalam News

ജേക്കബ് ഫിലിപ്

ദോഹ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന മാധ്യമ പ്രവർത്തകനും ഏവിയേഷൻ അനലിസ്റ്റുമാണ് ലേഖകന്‍

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ നിലത്തിറക്കുന്നതിനിടെയാണ് അപകടത്തിലായത്. വളരെ പെട്ടെന്ന് തന്നെ യാത്രക്കാരെ പുറത്തിറക്കാന്‍ കഴിഞ്ഞതാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. യാത്രക്കാര്‍ ഇറങ്ങിയതിന് തൊട്ട് ശേഷം വിമാനം കത്തിയമരുകയും ചെയ്തു.

എന്നാല്‍ എന്താണ് വിമാനത്തിന് സംഭവിച്ചത് എന്നത് സംബന്ധിച്ച് ആര്‍ക്കും വലിയ ധാരണയൊന്നും ഇല്ല. പാതിവെന്ത വിവരങ്ങള്‍ പങ്കുവച്ച് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത നിഗമനങ്ങളിലാണ് ഭൂരിഭാഗം പേരും എത്തുന്നത്. എന്താണ് ദുബായ് വിമാനത്താവളത്തില്‍ സംഭവിച്ചത് എന്നത് ഏവിയേഷന്‍ അനലിസ്റ്റും ദോഹ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനും ആയ ജേക്കബ് കെ ഫിലിപ്പ് പറയുന്നു.

Emirates Flight Accident

ബുധനാഴ്ച ഉച്ചയ്ക്ക് 12.40 ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിരേറ്റ്‌സ് വിമാനത്തിനുണ്ടായ അപകടത്തെപ്പറ്റി ഇതേവരെയുളള്ള മിക്കവാറും എല്ലാ റിപ്പോർട്ടുകളും യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണ്.

വസ്തുതകളും റിപ്പോർട്ടുകളും തമ്മിലുള്ള ഈ ദൂരം അമ്പരപ്പിക്കുന്നതുമാണ്.

തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് വരികയായിരുന്ന ഫ്‌ളൈറ്റ് നമ്പർ ഇകെ 521 വിമാനം ലാൻഡിങ്ങിനിടെ തകരുകയായിരുില്ല. ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്തതുമായിരുന്നില്ല അപകട കാരണം.

ആദ്യ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് നാലായിരം അടിപ്പൊക്കത്തിലേക്ക് പറന്നുകയറാന്‍ ശ്രമിക്കുകയായിരുന്ന വിമാനം വളരെ ചെറിയ ഉയരത്തിൽ നിന്ന് (ഇതെത്രയാണ് എന്ന്‌ ഇനിയും വ്യക്തമായിട്ടില്ല) റൺവേയിലേക്ക് വീഴുകയായിരുന്നു.

Emirates Flight Accident1

ലാൻഡ് ചെയ്യണമെന്ന ഒരുദ്ദേശ്യവും പൈലറ്റിനില്ലാതിരുതിനാൽ, സ്വാഭാവികമായും ലാൻഡിങ് ഗിയർ താഴ്ത്തിയിരുന്നുമില്ല.

നിലത്ത് ആദ്യം വാലും, പിന്നെ വയറും ഇടിച്ചുവീണ വിമാനം നിരങ്ങി നീങ്ങുകയും പിന്നീട് നിശ്ചലമാവുകയും ചെയ്തുവെന്നാണ് വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഇടിയുടെ ആഘാതത്തിൽ വലത് ചിറകിലെ എൻജിന് തീപിടിക്കുകയും പിന്നെ ഇളകി വീഴുകയും ചെയ്തു. എൻജിൻ അറ്റുപോയ ചിറികിനുള്ളിലെ ഇന്ധനത്തിൽ നിന്ന് ആളിയ തീയാണ് വിമാനത്തെ വിഴുങ്ങിയതും.

വിമാനത്താവളത്തിലെ 12 L റൺവേയിൽ ലാൻഡ് ചെയ്യാൻ അനുമതി ലഭിച്ച് താഴേക്കിറങ്ങിത്തുടങ്ങിയ വിമാനം കാരണമൊന്നും പറയാതെ ലാൻഡിങ് വേണ്ടെന്നു വച്ചതാണ് അപകടത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം.

Emirates Flight Accident

ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് ചുറ്റിപ്പറക്കലിനു ( ഗോ എറൗണ്ട്) തീരുമാനിച്ച പൈലറ്റുമാരോട് 4000 അടിപ്പൊക്കത്തിലേക്ക് പറന്നുകയറാന്‍ കൺട്രോൾ ടവർ നിർദ്ദേശം നൽകി. വിമാനം റൺവേയിൽ പതിച്ച് നിരങ്ങി നീങ്ങി തീയും പുകയും വമിക്കുന്നതാണ് സെക്കൻഡുകൾക്കു ശേഷം ടവറിലുള്ളവർ കാണുന്നത്.

ഇതാണ് അപകടത്തിന്റെ ചുരുക്കം

എന്തുകൊണ്ടാണ് ഇകെ521 ബോയിങ് 777 വിമാനം പറത്തിയിരുന്ന പൈലറ്റുമാർ പെട്ടെന്ന് ലാൻഡിങ് വേണ്ടെന്നു വച്ചത്? അപകടത്തെപ്പറ്റിയുള്ള ഏറ്റവും പ്രസക്തമായ ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം കിട്ടാൻ ഇനിയും നാളുകളെടുക്കുമെങ്കിലും നിലവിൽ ലഭ്യമായ വസ്തുതകളല്ലാം വിരൽ ചൂണ്ടുന്നത് കാലാവസ്ഥയിലേക്കാണ്‌.

Emirates Flight Accident3

ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ ഓഗസ്റ്റ് മൂന്നിന്‌ ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ ഒരു മണിവരെയുണ്ടായിരുന്ന കാലാവസ്ഥയുടെ റിപ്പോർട്ട്:

OMDB 030900Z 11021KT 3000 BLDU NSC 49/07 Q0993 WS ALL RWY TEMPO 35015KT 1500

OMDB 030800Z 14012KT 100V180 6000 NSC 48/09 Q0994 WS ALL RWY TEMPO 35015KT 4000 DU

വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന ഈ കോഡുഭാഷയുടെ അർഥം ഇതാണ് :

ഉച്ചയ്ക്ക് ഒരു മണി

തെക്കുകിഴക്കൻ ദിശയിൽ നിന്ന്‌ 12 നോട്ട്‌സ്
വേഗത്തിലുള്ള കാറ്റ്, 3 കിലോമീറ്റർ അപ്പുറം വരെ വ്യക്തമായ കാഴ്ചാദുരം (വിസിബിലിറ്റി), അന്തരീക്ഷത്തിൽ പരക്കെ പൊടി, കാര്യമായ മേഘങ്ങളൊുമില്ലാത്ത ആകാശം, 49 ഡിഗ്രി സെൽഷ്യസ് ചൂട്, സമുദ്രനിരപ്പിലെ അന്തരീക്ഷ മർദ്ദം 993 പാസ്‌കൽ,, എല്ലാ റൺവേകളിലും വിൻഡ് ഷിയറിനു സാധ്യത, കാഴ്ചാദൂരവും കാറ്റിന്റെ വേഗവും ദിശയും താൽക്കാലികമായി മാറാനുള്ള സാധ്യത (കാറ്റ് വടക്കുപടിഞ്ഞാറുനി് 15 നോട്ട്‌സ് വേഗത്തിൽ വീശാം, കാഴ്ചാദൂരം പകുതിയാകാം).

ഉച്ചയ്ക്ക് പന്ത്രണ്ടു മണി

തെക്കുകിഴക്കൻ ദിശയിൽ നിന്ന്‌ 12 നോട്ട്‌സ് വേഗത്തിലുള്ള കാറ്റ് (ഇതിന്റെ ദിശ തെക്കുകിഴക്കു നിന്ന്‌തെക്കിലേക്ക് മാറാം), ആറു കിലോമീറ്റർ അപ്പുറം വരെ വ്യക്തമായ കാഴ്ചാദുരം (വിസിബിലിറ്റി), അന്തരീക്ഷത്തിൽ പരക്കെ പൊടി, കാര്യമായ മേഘങ്ങളൊുമില്ലാത്ത ആകാശം, 48 ഡിഗ്രി സെൽഷ്യസ് ചൂട്, സമുദ്രനിരപ്പിലെ അന്തരീക്ഷ മർദ്ദം 994 പാസ്‌കൽ, എല്ലാ റൺവേകളിലും വിൻഡ് ഷിയറിനു സാധ്യത, കാഴ്ചാദൂരവും കാറ്റിന്റെ വേഗവും ദിശയും താൽക്കാലികമായി മാറാനുള്ള സാധ്യത (കാറ്റ് വടക്കുപടിഞ്ഞാറുനിന്ന്‌ 15 നോട്ട്‌സ് വേഗത്തിൽ വീശാം, കാഴ്ചാദൂരം നാലു കീലോമീറ്റർ വരെയാകാം).

ഈ കാലാവസ്ഥയിലെ കുഴപ്പക്കാർ മൂന്നു കൂട്ടരാണ്- ചൂട്, അന്തരീക്ഷ മർദ്ദം, വിൻഡ് ഷിയർ.

കാറ്റിന്റെ മുഖ്യഗതിക്കു കുറുകെ മുന്നറിയിപ്പില്ലാതെ ഉണ്ടാകുന്ന വേഗവ്യതിയാനമാണ് വിൻഡ് ഷിയർ. ഇടയ്ക്കുപെട്ടുപോകുന്നവരെ പിടിച്ചുലയ്ക്കുന്ന വിപത്താണിത്. എല്ലാ റൺവേയിലും വിൻഡ് ഷിയർ ഉണ്ട് എന്ന മുന്നറിയിപ്പിനൊപ്പം അന്നത്തെ ചൂടിന്റെയും മർദ്ദത്തിന്റെയും കണക്കുകളും പൈലറ്റുമാർക്ക് ആശങ്കയുണ്ടാക്കാൻ മതിയായതു തന്നെയാണ്.

ഉച്ചയ്ക്ക് പന്ത്രണ്ട് നാൽപ്പതിന് വിമാനം റണ്‍വേയ്ക്ക് മുകളിലെത്തുമ്പോൾ താഴെ 48-49 ഡിഗ്രിയിൽ ഉരുകിനിൽക്കുന്ന അന്തരീക്ഷ വായുവിന്റെ മർദ്ദം 993-994 പാസ്‌കൽ മാത്രമായിരുന്നു (1013 ആണ് സ്വാഭാവികമായ മർദ്ദം). മർദ്ദം കുറയുകയും ചുടുകൂടുകയും ചെയ്യുമ്പോൾ വിമാനം റൺവേയിൽ പെട്ടെന്നൊന്നും ഓടി നിൽക്കുകയില്ല. സാധാരണവേണ്ടതിനേക്കൾ കൂടുതൽ റൺവേ നീളം ഉപയോഗിക്കേണ്ടിവരും. അതിനിടെ വിൻഡ് ഷിയർ കൂടി ഉണ്ടായാൽ കണക്കുകൂട്ടലുകൾ പിഴയ്ക്കാം, അപകടമുണ്ടാകാം. തൽക്കാലം ലാൻഡ് ചെയ്യേണ്ട എന്നു തീരുമാനിക്കാൻ ഇത്രയും മതി കാരണങ്ങൾ.

പിന്നെ വിമാനം വീണതിന്റെ കാരണമോ?

ലാൻഡിങ് ഒഴിവാക്കി ചുറ്റിപ്പറന്നു വന്ന് വീണ്ടും ശ്രമിക്കാൻ (ഗോ എറൗണ്ട് എന്ന് ഏവിയേഷൻ ഭാഷയിൽ) തീരുമാനിച്ചതല്ല കുഴപ്പം. തീരുമാനിച്ച സമയവും തീരുമാനം നടപ്പാക്കിയ രീതിയുമാണ്.

വളരെ താഴെയെത്തിയശേഷമാണ് വിമാനം വീണ്ടും മുകളിലേക്കുകയർന്നതെന്നാണ് ദൃക്‌സാക്ഷികളുടെ വിവരണത്തിൽ നിന്ന് കിട്ടുന്ന സൂചന. ഈ പൊക്കത്തിൽ നിന്ന് ഉയരുമ്പോൾ കാലാവസ്ഥ തന്നെയാണ് ഏറ്റവും വലിയ എതിരാളിയാവുക.

ലാൻഡ് ചെയ്യാൻ താഴേക്കിറക്കിയിരുന്ന ലാൻഡിങ് ഗിയർ മുകളിലേക്ക് മടക്കി കയറ്റാൻ ഗിയർ ബോക്‌സ് തുറന്നതുമുതൽ കുഴപ്പമുണ്ടായിക്കാണാനാണിട എന്ന് പരിചയസമ്പന്നരായ പൈലറ്റുമാർ പറയുന്നു.

ഗിയർബോസ്‌കിന്റെ തുറന്നുവരുന്ന കൂറ്റൻ വാതിലുകൾ വായുപ്രവാഹത്തിന് തടസ്സമുണ്ടാക്കുകയും വിമാനത്തിന്റെ ഡ്രാഗ്- പിന്നിലേക്കുള്ള വലിവ്- കുട്ടുകയും ചെയ്യും. വിമാനത്തിന്റെ വേഗം -എയർസ്പീഡ്-കുറയുകയാണ് ഫലം.

ലാൻഡ് ചെയ്യാൻ ഇറങ്ങിത്തുടങ്ങിയപ്പോൾ ചിറികിലെ ഫ്‌ളാ്പ്പുകൾ താഴേക്ക് നീട്ടിയിരുന്നതും ഡ്രാഗ് കൂടാനും എയർസ്പീഡ് വീണ്ടും കുറയാനും കാരണമായിട്ടുണ്ടാകണം. (റൺവേയിൽ പുകഞ്ഞുകിടന്ന വിമാനത്തിന്റെ ചിത്രങ്ങളിൽ ഈ ഫ്‌ളാപ്പ് താഴ്ന്നിരിക്കുന്നത് കാണാമായിരുന്നു).

എയർസ്പീഡ് കുറയുമ്പോൾ വിമാനം മുകളിലേക്കുയർത്തിയാൽ സ്റ്റാൾ ചെയ്യാമെന്നതും താഴെവീഴാമെന്നതും പൈലറ്റുമാർക്കെല്ലാമറിയാവുന്ന ബാലപാഠം.

കുറഞ്ഞ അന്തരീക്ഷ മർദ്ദവും ആപത്തിന് ആക്കം കൂട്ടിയിട്ടുണ്ടാവും. കുറഞ്ഞമർദ്ദമെന്നാൽ കുറഞ്ഞസാന്ദ്രത. സാന്ദ്രത കുറഞ്ഞ, അല്ലെങ്കിൽ കട്ടികുറഞ്ഞ വായുവിൽ വിമാന എൻജിന്റെ കാര്യക്ഷമത കാര്യമായി കുറയും. മുകളിലേക്കുയരാനാവശ്യമായ ശക്തിയുണ്ടാക്കാൻ എൻജിനുകൾ ആഞ്ഞുപിടിച്ചാലേ പറ്റൂ. എൻജിൻ ത്രോട്ടിൽ എത്ര നീക്കണമെന്ന കണക്കുകൂട്ടലുകൾ പിഴയ്ക്കാൻ സാധ്യത ഏറെയാണ്.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

English summary
How Emirates Flight crashed in Dubai Airport? Aviation Analyst Jabob K Philip writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X