• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്ത് തീവ്രവാദം വളരുന്നത് കേരളത്തിന്‍റെ പണം കൊണ്ട്

  • By Meera Balan

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തില്‍ നിന്നൊക്കെ കേരളം മാറി നടന്നിട്ട് കാലം ഏറെയായി. പിന്നീട് അഴിമതിയുടെ സ്വന്തം നാട്, പീഡനത്തിന്റെ നാട് എന്തെല്ലാം ഏതെല്ലാം വിശേഷണങ്ങള്‍. അല്‍പ്പം പേടിയോടെയും എന്നാല്‍ അതിലേറെ ഉറപ്പോടെയും നമുക്ക് കേരളത്തെ മറ്റൊരു പേരില്‍ വിളിയ്ക്കാം. ഹവാല ഇടപാടിന്റെ സ്വന്തം തലസ്ഥാനം. അതേ വ്യക്തമായ കണക്കുകളുടെ അടിസഥാനത്തില്‍ കേരളത്തിന് ഇങ്ങനെ ഒരു ദുഷ് പേര് ചാര്‍ത്തിക്കൊടുക്കാം.

രാജ്യത്ത് ഏറ്റവും അധികം ഹവാല പണം ഒഴുകുന്ന സംസ്ഥാനമാണ് കേരളം. അടുത്തിടെയാണ് കേരളത്തിലേയ്ക്കുള്ള പണമൊഴുക്ക് കുത്തനെ കൂടിയത്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വണ്‍ഇന്ത്യയ്ക്ക് ലഭിച്ച് വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നവയാണ്. രാജ്യത്തെ ഹവാല പണമിടപാടിന്റെ തലസ്ഥാനകേന്ദ്രമായി കേരളം മാറുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കഴിവ് കേട് തന്നെയാണ് 400 ഓളം ഹവാല ഓപ്പറേറ്റര്‍മാരെ സംസ്ഥാനത്ത് വളര്‍ത്തിയത്. രണ്ടാം സ്ഥാനത്ത് ദില്ലിയാണ്. 280 ഓളം ഹവാല ഓപ്പറേറ്റര്‍മാര്‍ ദില്ലിയില്‍ ഉണ്ട്.

ഓരോ വര്‍ഷവും 23,000 കോടി ഹവാല പണമാണ് കേരളമെന്ന കൊച്ചു സംസ്ഥാനത്തിലേയ്ക്ക് ഒഴുകുന്നത്. ഇത്രയും പണം വരുന്നത് എവിടെ നിന്ന്? പോകുന്നത് എങ്ങോട്ട്? ഹവാലയ്ക്ക് പിന്നാലെയുള്ള അന്വേഷണം ചെന്നെത്തുന്നത് കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ്. മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളാണ് ഹവാല ഇടപാടില്‍ മുന്‍ പന്തിയില്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് പ്രധാനമായും ഹവാല പണം ഒഴുകുന്നത്. കേരളത്തിലെ വലിയൊരു ശതമാനം ആളുകളും തൊഴിലെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇതു തന്നെയാണ് ഹവാല പണത്തിന്റെ വ്യാപനത്തിനും കാരണമാകുന്നത്.

ഹവാല പണം എന്തിനുവേണ്ടി വിനിയോഗിയ്ക്കുന്നു എന്ന് അന്വേഷിയ്ക്കുന്നിടത്ത് സംസ്ഥാനം വീണ്ടും നമ്മെ ഞെട്ടിയ്ക്കുന്നു. ദില്ലി, ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോടനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ലഭിച്ചത് കേരളത്തില്‍ നിന്നാണ്. കൂടുതല്‍ വ്യക്തമാക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഹവാല പണം. ചുരുക്കത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വേണ്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പണമൊഴുകുന്നതും കേരളത്തിലൂടെയാണ്.

പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കളെപ്പോലും ഹവാല മാഫിയ കൈക്കൂലി നല്‍കി വിലയ്‌ക്കെടുക്കുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഹവാല ഇടപാടിന്റെ കേന്ദ്രമായി കേരളം മാറിയത്.രാഷ്ട്രീയ ബന്ധമുള്ളവരും കേരളത്തിലെ ഹവാല ഇടപാടുകള്‍ക്ക് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് യുവാക്കളാണ് ഹവാല പണമെത്തിയ്ക്കുന്നതിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ തന്നെയാണ് ഇതിന് പ്രധാന കാരണം. ഹവാല പണം ലക്ഷ്യ സ്ഥാനത്ത് എത്തിയ്ക്കുന്ന യുവാക്കള്‍ക്ക് തൊഴിലിന്റെ അപകടസാധ്യത അനുസരിച്ച് 2000 രൂപ മുതല്‍ 2500 രൂപവരെ പ്രതിദിനം ലഭിയ്ക്കും. ഈ തുക ഇനിയും ഉയരാം.പണത്തിന് പിന്നാലെ യുവാക്കളെ ആകര്‍ഷിയ്ക്കാന്‍ പല വഴികളും മാഫിയ പയറ്റുന്നുണ്ട്.

2002 ല്‍ കേരളത്തിലേയ്ക്ക് 703 കോടി ഹവാല പണമാണ് എത്തിയത്. 2013 ലാകട്ടെ ഇത് 20 മടങ്ങില്‍ അധികം വര്‍ധിച്ചു. ഈ പണത്തില്‍ വലിയൊരു പങ്കും ചില മതങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും വേണ്ടി ഉപയോഗിയ്ക്കപ്പെടുന്നു. ഹവാല നെറ്റ് വര്‍ക്കിംഗ് സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ വളരെയധികം ശക്തി പ്രാപിച്ചതായി റെവന്യു ഇന്റലിജന്‍സ് ഡയറക്ടര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

ഹവാലപ്പണം പോലെ തന്നെ സംസ്ഥാനത്തേയ്ക്കുള്‌ള സ്വര്‍ണ കടത്തും വര്‍ധിച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച ശേഷം കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ പൊന്നാണ് അനധികൃതമായി എത്തിയത്. ഗള്‍ഫില്‍ നിന്ന് തന്നെയാണ് കേരളത്തിലേയ്ക്ക് സ്വര്‍ണം എത്തുന്നതും. വിവാഹ സീസണിലാണ് പൊന്നൊഴുക്ക് കൂടുന്നത്. എന്തായാലും ഹവാല പണവും സ്വര്‍ണക്കടത്തുമൊക്കെയായി കേരളത്തിന്റെ സമ്പദ് വ്യസ്ഥ നേരിടുന്നത് ഗുരുതരമായ വെല്ലുവിളികള്‍ തന്നെയാണ്. വരുനാളുകളില്‍ തീവ്രവാദം വളരുന്ന മണ്ണ് എന്ന ദുഷ്‌പേര് കൂടി കേരളത്തെ തേടിയെത്താതിരിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കാം.

English summary
How Kerala became the hawala capital of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more