കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജ് മാത്രമല്ല വിവാദമുണ്ടാക്കിയ വിദേശകാര്യമന്ത്രിമാര്‍, കാണൂ...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്. നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് ചെയ്യാന്‍ ഒന്നുമില്ല എന്ന പൊതുബോധത്തിന് ഒരു അപവാദമായിരുന്നു 63 കാരിയായ സുഷമ. നിര്‍ണായക ഓപ്പറേഷനുകളില്‍ മുന്‍നിരയില്‍ നിന്നും സാധാരണക്കാരോട് അവരോടൊപ്പം നിന്ന് സംസാരിച്ചും സുഷമ സ്വരാജ് കയ്യടി നേടി.

എന്നാല്‍ ലൡത് മോദിയെ വഴിവിട്ടു സഹായിച്ചു എന്ന ആരോപണം എല്ലാം തുലച്ചു. മോദി സര്‍ക്കാരിന് എതിരെ എതിരാളികള്‍ക്ക് കിട്ടിയ ആദ്യത്തെ ആയുധം കൂടിയാണ് ഈ വിവാദം. ഇത് കാര്യമായി മുതലെടുക്കാന്‍ ഒരുങ്ങിത്തന്നെയാണ് പ്രതിപക്ഷവും. സുഷമ രാജിവെക്കേണ്ടി വരുമോ. കാത്തിരുന്ന് കാണാം. എന്നാല്‍ അധികാരത്തിലിരിക്കേ വിവാദമുണ്ടാക്കിയ ആദ്യത്തെ വിദേശകാര്യമന്ത്രിയല്ല സുഷമ. അവര്‍ ആരൊക്കയെന്ന് കാണൂ..

ശശി തരൂര്‍

ശശി തരൂര്‍

ഐ പി എല്‍ വിവാദമാണ് കേന്ദ്ര സഹമന്ത്രിയായിരുന്ന ശശി തരൂരിന് പണി കൊടുത്തത്. ഐ പി എല്ലിലെ കേരള ടീമായ കൊച്ചി ടസ്‌കേഴ്‌സിനും കൂട്ടുകാരി സുനന്ദ പുഷ്‌കറിനും വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നായിരുന്നു ആരോപപണം.

സുഷമ സ്വരാജ്

സുഷമ സ്വരാജ്

ഇംഗ്ലണ്ടില്‍ നിന്നും പോര്‍ച്ചുഗലിലേക്ക് യാത്ര ചെയ്യാന്‍ ലളിത് മോദിയെ സഹായിച്ചു എന്നതാണ് സുഷമയ്‌ക്കെതിരായ ആരോപണം. അത് സുഷമ തന്നെ പറയുന്നത് പോലെ കേവലം മാനുഷിക പരിഗണന വെച്ചുള്ള സഹായമാണോ അതോ കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

 നട്‌വര്‍ സിംഗ്

നട്‌വര്‍ സിംഗ്

2004 ല്‍ യു പി എ ഭരണത്തിന്‍ കീഴിലാണ് ബ്യൂറോക്രാറ്റായിരുന്ന കുന്‍വാര്‍ നട്‌വര്‍ സിംഗ് വിദേശകാര്യമന്ത്രിയാകുന്നത്. ഇറാഖി എണ്ണ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് 18 മാസത്തിന് ശേഷം രാജിവെക്കേണ്ടി വന്നു. എന്നാല്‍ നട്‌വര്‍ സിംഗ് സിംഗ് ശരിക്കും ഞെട്ടിച്ചത് വണ്‍ ലൈഫ് നോട്ട് ഇനഫ് എന്ന തന്റെ ആത്മകഥയിലൂടെയാണ്.

എസ് എം കൃഷ്ണ

എസ് എം കൃഷ്ണ

മുന്‍ കര്‍ണാടക മുഖ്യമന്ത്രി. 2009 മുതല്‍ 2012 വരെ ഇന്ത്യുയുടെ വിദേശകാര്യമന്ത്രി. ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗം മാറിവായിച്ചാണ് എസ് എം കൃഷ്ണ വിവാദനായകനായത്. ബി ജെ പിയുടെ പ്രതിഷേധത്തിനൊടുവില്‍ കൃഷ്ണയ്ക്ക് രാജിവെക്കേണ്ടിവന്നു

വി കെ സിംഗ്

വി കെ സിംഗ്

ഇന്ത്യയുടെ മുന്‍ പട്ടാളമേധാവിയായിരുന്ന വി കെ സിംഗ് മോദി സര്‍ക്കാരില്‍ സഹ മന്ത്രിയാണ്. പാകിസ്താനെതിരെ നടത്തിയ വിവാദ പരാമര്‍ശവും ട്വിറ്ററില്‍ പ്രയോഗിച്ച '#Presstitutes' ഹാഷ് ടാഗുമാണ് സിംഗിനെ അനാവശ്യമായി തലക്കെട്ടാക്കിയത്.

English summary
From Natwar Singh to Sushma Swaraj: India's 'controversial' foreign ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X