കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറ്റം പിന്നെ വിവാദം.. മാധവിക്കുട്ടി മുതൽ ഏആർ റഹ്മാൻ വരെ.. ഇസ്ലാമിലേക്ക് മതംമാറിയ സെലിബ്രിറ്റികൾ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇസ്ലാം മതം സ്വീകരിച്ച പ്രമുഖർ! | Oneindia Malayalam

ഹാദിയയുടെ മതംമാറ്റവും അതേച്ചൊല്ലിയുള്ള വിവാദങ്ങളുമാണല്ലോ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇസ്ലാമിലേക്ക് മുമ്പ് മതം മാറിയ ആളുകളെക്കുറിച്ചും ഒരുപാട് പേർ ചർച്ച ചെയ്യുന്നുണ്ട്. ഈ കൂട്ടത്തിൽ ഏറ്റവും പ്രമുഖയാണ് എഴുത്തുകാരിയായ മാധവിക്കുട്ടി. മാധവിക്കുട്ടി മതംമാറ്റത്തെക്കുറിച്ച് സുഹൃത്തായ ലീല മേനോനോട് പറഞ്ഞത് എന്ന പേരിൽ വൈറലാകുകയാണ് ഈ വാക്കുകൾ. ഒപ്പം ഇസ്ലാം മതത്തിലേക്ക് മാറിയ മറ്റ് സെലിബ്രിറ്റികളെയും കാണാം...

<strong>ഹാദിയ ആയാലും അഖില ആയാലും.. നികുതിപ്പണം കക്കൂസിൽ ഒഴുക്കിക്കളയണോ? ഏഴാം കൂലിയുടെ ജീവിതച്ചെലവ് സർക്കാർ ഏറ്റെടുക്കുന്നത് എന്തിന്?</strong>ഹാദിയ ആയാലും അഖില ആയാലും.. നികുതിപ്പണം കക്കൂസിൽ ഒഴുക്കിക്കളയണോ? ഏഴാം കൂലിയുടെ ജീവിതച്ചെലവ് സർക്കാർ ഏറ്റെടുക്കുന്നത് എന്തിന്?

മാധവിക്കുട്ടി പറഞ്ഞതെന്ന്

മാധവിക്കുട്ടി പറഞ്ഞതെന്ന്

ലൗ ജിഹാദിന്റെ പ്രമുഖ ഇര മാധവിക്കുട്ടിയുടെ വാക്കുകൾ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ വാക്കുകൾ. സുഹൃത്തായ ലീല മേനോനോട് പറഞ്ഞത് എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എനിക്ക് മടുത്തിരിക്കുന്നു. തിരിച്ചു വരണം എന്നുണ്ടായിരുന്നു. പക്ഷേ അവരനുവദിക്കില്ല, അബദ്ധമാണ് പറ്റിയത് - ഇതാണത്രെ മാധവിക്കുട്ടിയുടെ വാക്കുകൾ.

ആദ്യം ലൈംഗികമായി, പിന്നെ...

ആദ്യം ലൈംഗികമായി, പിന്നെ...

ഇതിലേക്കു കാൽവെച്ചാൽ ആദ്യം ലൈംഗീകമായി ഉപയോഗിക്കും. പിന്നെ പെട്ടു, എല്ലാത്തിനും ഭീഷണികൾ. വാക്കിനും, നടത്തത്തിനും, നിർദേശം ഉണ്ടാവും, സ്ത്രീകളായ ആരാച്ചാര്‍ മാരുടെ അകമ്പടി, ആജ്ഞകൾ അനുസരിക്കാൻ മാത്രമുള്ള തൊഴുത്തിലെ മാട്. "ലീലേ, ഞാൻ പെട്ടുപോയി. .." - മാധവിക്കുട്ടി ഇങ്ങനെയാണ് പറഞ്ഞതെന്നാണ് പറയപ്പെടുന്നത്.

മാധവിക്കുട്ടി ലൗ ജിഹാദിന്റെ ഇര?

മാധവിക്കുട്ടി ലൗ ജിഹാദിന്റെ ഇര?

അവസാനനിമിഷങ്ങളിൽ ഒരു വിളക്കുകൊളുത്തി എന്റെ അടുത്തിരുന്നു നാരായണീയം പാടിത്തരുമോ' എന്ന് നിറകണ്ണുകളോടെ അവർ ആവശ്യപ്പെട്ടു. ആദ്യ ലവ് ജിഹാദ് ഇര മാധവിക്കുട്ടി ഉറ്റ സുഹൃത്ത് ലീലാ മേനോനോട് പറഞ്ഞത് എന്ന പേരിലാണ് ഈ വാക്കുകൾ പരക്കുന്നത്. കഴിഞ്ഞില്ല, ഈ സംഭാഷണ ശകലം ഷെയർ ചെയ്യുന്നവർ പറയുന്നത് വെച്ച് നോക്കിയാൽ മാധവിക്കുട്ടി ലൗ ജിഹാദിന്റെ ഇരയാണത്രെ.

ആരാണ് മാധവിക്കുട്ടി

ആരാണ് മാധവിക്കുട്ടി

കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിലും മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിലും എഴുതി. മലയാളത്തിൻറെ പ്രിയപ്പെട്ട എഴുത്തുകാരി. കേരളത്തിലെ പ്രശസ്തമായ തറവാട്ടിൽ ജനനം. 1999ൽ ഇസ്ലാമിലേക്ക് മതം മാറി കമല സുരയ്യ എന്ന പേര് സ്വീകരിച്ചു. എന്തിനാണ് മാധവിക്കുട്ടി മതംമാറി ഇസ്ലാമായത് എന്നതിനെച്ചൊല്ലി ചില്ലറ ചർച്ചകളൊന്നുമല്ല കേരളത്തിൽ നടന്നത്.

ഏ ആർ റഹ്മാൻ

ഏ ആർ റഹ്മാൻ

ഓസ്കാർ പുരസ്കാര ജേതാവായ സംഗീതജ്ഞൻ. ഹിന്ദുവായി ജനനം. ദീലിപ് എന്ന പേര് മാറ്റി റഹ്മാനായി. ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും റഹ്മാന് ചെറുപ്പം മുതലേ ദൈവവിശ്വാസമുണ്ടായിരുന്നില്ല. തൻറെ മതംമാറ്റത്തിൽ നാടകീയമായി ഒന്നുമില്ല എന്ന് റഹ്മാൻ തന്നെ പറഞ്ഞിട്ടുണ്ട്.

ധർമേന്ദ്ര

ധർമേന്ദ്ര

ബോളിവുഡ് താരമായ ധർമേന്ദ്രയും മതം മാറി ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ബോളിവുഡ് താരം സണ്ണി ഡിയോൾ മകനാണ്. ഇസ്ലാമിലേക്ക് മാറിയെങ്കിലും ധര്‍മേന്ദ്ര ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കുകയൊന്നും ചെയ്തില്ല. ഹേമമാലിനിയെ വിവാഹം ചെയ്യാൻ വേണ്ടിയാണ് ധർമേന്ദ്ര മതംമാറിയതെന്ന് പറയപ്പെടുന്നു.

മംമ്ത കുൽക്കർണി

മംമ്ത കുൽക്കർണി

ബോളിവുഡ് നടിയായിരുന്നു മമ്ത കുൽക്കർണി. ഇസ്ലാം മതം സ്വീകരിച്ച മമ്ത കുൽക്കർണി ഭർത്താവിനൊപ്പം ഇപ്പോൾ കെനിയയിലെ നയ്റോബിയിലാണ്. ഭർത്താവും ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.

ഷർമിള ടാഗോർ

ഷർമിള ടാഗോർ

ബോളിവുഡ് നടിയായ ഷർമിള ടാഗോർ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മൻസൂർ അലി ഖാൻ പട്ടൗഡിയെ വിവാഹം ചെയ്താണ് മതം മാറിയത്. ആയിഷ സുൽത്താന എന്ന പേരും ഇവർ സ്വീകരിച്ചു. സെയ്ഫ് അലി ഖാൻ, സാബ അലി ഖാൻ, സോഹ അലി ഖാൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്ക്.

English summary
Indian celebrities converted to Islam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X