• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍ക്കുമറിയാത്ത എസ്പിബി; എഞ്ചിനിയറാകാന്‍ പോയി... പക്ഷേ, റെക്കോഡുകളുടെ പെരുമഴക്കാലം

Google Oneindia Malayalam News

സംഗീത പ്രേമികളെ തീരാ ദുഃഖത്തിലാഴ്ത്തി മഹാപ്രതിഭ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിടവാങ്ങല്‍. പാട്ടുകാരനായും നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായുമെല്ലാം തിളങ്ങിയ എസ്പിബിയെ കൂടുതല്‍ ജനപ്രിയനാക്കിയത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. ഏതൊരാളോടും ഒരുപാട് കാലത്തെ സൗഹൃദമുണ്ടെന്ന തോന്നല്‍ വരും ആ ഇടപെടലിന്. തന്നെ ബാലു എന്ന് വിളിച്ചാല്‍ മതി എന്നാണ് പരിചയപ്പെടുന്നവരോട് എളിമയോടെ അദ്ദേഹം പറഞ്ഞിരുന്നത്. സര്‍ വിളി തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.

പല ഭാഷകളിലും ആ ശബ്ദ സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്നു. ലോകമുള്ളിടത്തോളം കാലം ആ പേര് സ്മരിക്കപ്പെടുമെന്ന് തീര്‍ച്ച. എസ്പിബിയുടെ ജീവിതത്തിലെ അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍....

സ്വപ്‌ന തുല്യം ആ ശബ്ദം

സ്വപ്‌ന തുല്യം ആ ശബ്ദം

ഇത്രയും രസകരമായ ശബ്ദത്തിന്റെ ഉടമ വേറെ ഇല്ലെന്ന് പറയാം. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ സ്വീകാര്യനായ പാട്ടുകാരന്‍. നാല് ഭാഷകളിലായി ആറ് ദേശീയ പുസ്‌കാരങ്ങള്‍ എസ്പിബിയെ തേടിയെത്തിയതിന് പിന്നില്‍ രഹസ്യം ആ ശബ്ദ സൗന്ദര്യം തന്നെയായിരുന്നു. കുടുംബം സംഗീത പശ്ചാത്തലമുള്ളവരായിരുന്നെങ്കിലും എസ്പിബി സംഗീതം പഠിച്ചിട്ടില്ലെന്ന് അറിയുമ്പോള്‍ ആരും ആശ്ചര്യപ്പെടും.

 എഞ്ചിനിയറിങിന് പഠനം

എഞ്ചിനിയറിങിന് പഠനം

ഏത് വരികളും അതിവേഗം ഹൃദ്യമാക്കി ആകര്‍ഷണ ശൈലിയില്‍ പാടാനുള്ള എസ്പിബിയുടെ കഴിവ് മറ്റാര്‍ക്കുമില്ലെന്ന് പറയാം. വിവിധ ഭാഷകളില്‍ 40000 ത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. എഞ്ചിനിയറിങിന് പഠാക്കാന്‍ പോയെങ്കിലും സംഗീത ലോകം സ്വപ്‌നം കണ്ട ആ പ്രതിഭയ്ക്ക് മനസ് അസ്വസ്ഥമായിരുന്നു. എന്തൊക്കെയോ കാരണങ്ങളാല്‍ പഠനം ഉപേക്ഷിച്ച് വീണ്ടും സംഗീത ലോകത്ത് സജീവമാകുകയാണുണ്ടായത്.

കലാലയത്തിലും തിളങ്ങിയത് പാട്ടുകാരനായി

കലാലയത്തിലും തിളങ്ങിയത് പാട്ടുകാരനായി

അനന്തപൂരിലെ ജെഎന്‍ടിയുവിലെ വിദ്യാര്‍ഥിയായിരുന്നു എസ്പിബി. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ചെന്നൈയില്‍ ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ് എഞ്ചിനിയേഴ്‌സില്‍ പ്രവേശനം നേടിയെങ്കിലും അദ്ദേഹത്തിന്റെ ലോകം സംഗീതമായിരുന്നു. പഠന വേളയിലും എസ്പിബി തിളങ്ങിയത് ഗാനലോകത്താണ്. ആ ശബ്ദ സൗന്ദര്യത്തില്‍ മതിമറക്കാത്തവര്‍ ആരുമില്ല തന്നെ.

 സിനിമാ രംഗത്തേക്ക്

സിനിമാ രംഗത്തേക്ക്

1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടിയാണ് സിനിമാ ലോകത്തെ പിന്നണി ഗായക രംഗത്തെത്തിയത്. എംജിആര്‍ ചിത്രമായ അടിമൈപെണ്ണിലെ ഗാനം തമിഴ്‌നാട്ടില്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. പിന്നീട് അതിവേഗമായിരുന്നു വളര്‍ച്ച. പല ഭാഷകളില്‍... പല ഈണങ്ങളില്‍... ഒരു സംഗീത ശാഖയും അദ്ദേഹത്തിന് മുന്നില്‍ തടസമായി നിന്നില്ല.

മലയാളത്തിന്റെ വഴിയിലും

മലയാളത്തിന്റെ വഴിയിലും

ജി ദേവരാജന് വേണ്ടി കടല്‍പ്പാലം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യം പാടിയിത്. കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്ര കുമാറിന് വേണ്ടി 12 മണിക്കൂറില്‍ 21 ഗാനങ്ങള്‍ അദ്ദേഹം പാടി റെക്കോഡ് ചെയ്തു. തമിഴ് സിനിമക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങള്‍ ആലപിച്ചു. തെലുങ്ക് സിനിമക്ക് വേണ്ടി 16 പാട്ടുകളും ഒരു ദിവസം ആലപിച്ചു. ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് എസ്പിബി.

cmsvideo
  Sp balasubrahmanyam passes away
  അഭിനയത്തിലും തിളങ്ങി

  അഭിനയത്തിലും തിളങ്ങി

  പിന്നണി ഗായകനായി മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ ജീവിതം. അഭിനയ രംഗത്തും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തന്റേതായ മുദ്ര പതിപ്പിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനാണ് എസ്പിബി. 72 സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചു. കെ ബാലചന്ദറിന്റെ മനതിന്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.

  പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡിപ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി

  English summary
  Interesting incidents of SP Balasubramaniam Life as Student and Singer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X