• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറോം ശര്‍മിള; ഇന്ത്യയുടെ യഥാര്‍ത്ഥ ഉരുക്ക് വനിത

  • By Soorya Chandran

നീണ്ട 14 വര്‍ഷങ്ങള്‍... അമ്മ പാചകം ചെയ്ത രുചികരമായ ഭക്ഷണത്തിന്റെ മണം ആ മൂക്കുകളിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ടാകും, രുചികരമായ ഓര്‍മ്മകള്‍ നാവില്‍ വെള്ളമൂറിച്ചിട്ടുണ്ടാകും... അന്ന നാളവും ആമാശയവും ഭക്ഷണത്തിനായി കൊതിച്ചിട്ടുണ്ടാകും...

പക്ഷേ അവള്‍ ഒരു നുള്ള് ഭക്ഷണം പോലും സ്വയം കഴിക്കാന്‍ തയ്യാറായില്ല. സഹന സമരത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉദാഹരണമാണവള്‍. ജീവിക്കുന്ന ചരിത്ര വനിത. മറ്റാരുമല്ല... ഇറാം ചാനു ശര്‍മിള.

മണിപ്പൂരില്‍ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മിള നിരാഹാര സമരം നടത്തുന്നത്. ഇതുവരെ ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ഇറോം കഴിച്ചിട്ടില്ല. ആത്മഹത്യാശ്രമത്തിന് കേസെടുത്ത് പോലീസ് കസ്റ്റഡിയിലായിരുന്നു ഇറോം.. ഇപ്പോള്‍ കോടതി പറയുന്നു ഇറോമിനെതിരെ ആത്മഹത്യാശ്രമക്കുറ്റം നിലനില്‍ക്കില്ലെന്ന്.

മണിപ്പൂരിന്റെ ഉരുക്കുവനിതയുടെ കഥ ഇങ്ങനെ...

ഇറോം ചാനു ശര്‍മിള

ഇറോം ചാനു ശര്‍മിള

1972 മാര്‍ച്ച് 14 നാണ് ഇറോം ശര്‍മിള ജനിച്ചത്. മണിപ്പൂരില്‍ സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരങ്ങളുടെ ക്രൂരമുഖങ്ങള്‍ കണ്ടാണ് ഇറോം വളര്‍ന്നത്.

അനിശ്ചിതകാല നിരാഹാരം

അനിശ്ചിതകാല നിരാഹാരം

നവംബര്‍ 2, 2000 ലാണ് ഇറോം അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. പിന്നീടിങ്ങോട്ട് സമരത്തിന്റേയും സഹനത്തിന്റേയും മാത്രം ദിനങ്ങളായിരുന്നു.

മാലോം കൂട്ടക്കൊല

മാലോം കൂട്ടക്കൊല

ഇംഫാലിലെ മാലോമില്‍ ബസ് കാത്തുനിന്ന മെയ്‌സ്റ്റി വിഭാഗക്കാരായ 10 പേരെ അസം റൈഫിള്‍സിലെ പട്ടാളക്കാര്‍ ഒരുകാരണവും ഇല്ലാതെ വെടിവച്ചുകൊന്നു. ഈ സംഭവമായിരുന്നു ഇറോമിന്റെ സമരത്തിന് തുടക്കം കുറിച്ചത്.

കവയിത്രി, പത്രപ്രവര്‍ത്തക

കവയിത്രി, പത്രപ്രവര്‍ത്തക

ധാരാളം കവിതകള്‍ എഴുതുമായിരുന്നു ഇറോം. പത്രപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും ആണ്.

28-ാം വയസ്സില്‍ തുടങ്ങിയ സമരം

28-ാം വയസ്സില്‍ തുടങ്ങിയ സമരം

തന്റെ തീക്ഷണ യൗവ്വന കാലത്താണ് ഇറോം കടുത്ത സമരവുമായി രംഗത്തെത്തുന്നത്. തന്റെ യൗവ്വനത്തിന്റെ നല്ലൊരു കാലഘട്ടം സമരഭൂമിയില്‍ ഭക്ഷണം പോലും കഴിക്കാതെ ഇറോം പിന്നിട്ടു. ആ സമരം ഇപ്പോഴും അവസാനിച്ചിട്ടില്ല.

സമരം ആത്മഹത്യാശ്രമം

സമരം ആത്മഹത്യാശ്രമം

അനിശ്ചിതകാല നിരാഹാര സമരം ഇറോമിനെ മരണത്തിലേക്ക് തള്ളിവിടുമെന്ന് അധികാരികള്‍ ഭയന്നു. ഇതോടെ ആത്മഹത്യാശ്രമത്തിന് അറസ്റ്റ് ചെയ്തു.

ദ്രവഭക്ഷണം, കുഴല്‍ വഴി

ദ്രവഭക്ഷണം, കുഴല്‍ വഴി

ഇറോം സമരത്തിനിടെ മരിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് ഭയന്ന അധികാരികള്‍ കുഴല്‍വഴി ദ്രവഭക്ഷണം നിര്‍ബന്ധിതമായി നല്‍കുകയാണ്. അതിപ്പോഴും തുടരുന്നു.

കസ്റ്റഡിയില്‍ നിന്ന് മോചനം, വീണ്ടും സമരം

കസ്റ്റഡിയില്‍ നിന്ന് മോചനം, വീണ്ടും സമരം

2006 ല്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇറോമിനെ കസ്റ്റഡിയില്‍ നിന്ന് സ്വതന്ത്രയാക്കി. ദില്ലിയിലെത്തി ഇറോം ജന്തര്‍മന്തറില്‍ വീണ്ടും സമരം തുടങ്ങി. ഇതോടെ അറസ്റ്റ് ചെയ്ത് എയിംസ് ആശുപത്രിലാക്കുകയാണ് അധികൃതര്‍ ചെയ്തത്.

വാഗ്ദാനം തള്ളി

വാഗ്ദാനം തള്ളി

മണിപ്പൂരിലെ നിയമം ഇളവ് ചെയ്യാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് 2012 ല്‍ ഇറോമിന് ഉറപ്പ് നല്‍കി. എന്നാല്‍ നിയമം പിന്‍വലിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് ഇറോം ഉറപ്പിച്ച് പറഞ്ഞു.

പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ഇറോമിനെ ഇക്കാലയളവില്‍ തേടിയെത്തിയത്. എന്നാല്‍ സമരം അവസാനിക്കാതെ ഒരു പുരസ്‌കാരവും സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഈ ഉരുക്കുവനിത.

English summary
Irom Sharmila, the story of real iron woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more