കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ അഭയാര്‍ത്ഥികളെ ഇസ്രായേല്‍ അടുപ്പിയ്ക്കില്ല, അമേരിയ്ക്ക കളി കാണുന്നോ?

Google Oneindia Malayalam News

നാലായിരത്തോളം അഭയാര്‍ത്ഥികളാണ് ഓരോ ദിവസവും യൂറോപ്പില്‍ എത്തിക്കൊണ്ടിരിയ്ക്കുന്നത്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഭയന്ന് ഓടിയെത്തുന്നവരാണിവരില്‍ അധികവും.

പക്ഷേ മിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ ഇവര്‍ക്ക് മുന്നില്‍ അടച്ചിടുകയായിരുന്നു. അയ്‌ലന്‍ കുര്‍ദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതദേഹം കരയ്ക്കടിയേണ്ടി വന്നു പലരേയം മാറി ചിന്തിയ്ക്കാന്‍.

എങ്കിലും അഭയാര്‍ത്ഥികളെ അടുപ്പിയ്ക്കില്ലെന്ന വാശിയിലാണ് ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങള്‍. എന്തിന്, ഗള്‍ഫ് രാജ്യങ്ങള്‍ പോലും അഭയാര്‍ത്ഥികളെ ആട്ടിയോടിയ്ക്കുകയാണ്.

 മുസ്ലീം ആണോ പ്രശ്‌നം

മുസ്ലീം ആണോ പ്രശ്‌നം

സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ ഏറേയും മുസ്ലീങ്ങളാണ്. പല യൂറോപ്യന്‍ രാജ്യങ്ങളേയും ഈ പ്രശ്‌നത്തില്‍ പ്രതിലോമ ചിന്തകരാക്കുന്നത് മതം തന്നെയാണ്.

ഇസ്രായേല്‍ വേലികെട്ടുന്നു

ഇസ്രായേല്‍ വേലികെട്ടുന്നു

അഭയാര്‍ത്ഥി പ്രശ്‌നം വലിയ പ്രതിസന്ധിയാണെന്ന് പരിതപിയ്ക്കാന്‍ ഇസ്രായേല്‍ തയ്യാറാണ്. പക്ഷേ സിറിയന്‍ അതിര്‍ത്തിയില്‍ വേലി കെട്ടുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഞങ്ങള്‍ ചെറിയ രാജ്യം

ഞങ്ങള്‍ ചെറിയ രാജ്യം

തങ്ങളുടേത് വളരെ ചെറിയ ഒരു രാജ്യമാണ്. അവിടേയ്ക്ക് അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കാനാവില്ലെന്നാണ് ഇസ്രായേലിന്റെ വാദം.

പ്രശ്‌നം മതം തന്നെ

പ്രശ്‌നം മതം തന്നെ

തീവ്രവാദികളേയും അനധികൃത കുടിയേറ്റക്കാരേയും അനുവദിയ്ക്കില്ലെന്നാണ് നെതന്യാഹുവിന്റെ വാക്കുകള്‍. അതുകൊണ്ട് തങ്ങളുടെ അതിര്‍ത്തി വേലി കെട്ടി സംരക്ഷിയ്ക്കും.

ഗള്‍ഫിലെ സഹോദരങ്ങള്‍

ഗള്‍ഫിലെ സഹോദരങ്ങള്‍

സിറിയയും ഇറാഖും എല്ലാം ഇസ്ലാമിക രാഷ്ട്രങ്ങളാണ്. അവിടെ നിന്ന് പലായനം ചെയ്യുന്നവരും ഇസ്ലാം മത വിശ്വാസികള്‍. എന്നാല്‍ ഇവരെ സ്വീകരിയ്ക്കാന്‍ സമ്പന്നരായ അറബ് രാഷ്ട്രങ്ങള്‍ പോലും തയ്യാറല്ല.

തീവ്രവാദഭയം

തീവ്രവാദഭയം

തീവ്രവാദത്തെ തങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കില്ലെന്നാണ് ഇവരെല്ലാം പറയുന്നത്. എന്നാല്‍ അഭയാര്‍ത്ഥികള്‍ എന്ത് പിഴച്ചു.

അമേരിയ്ക്കയാണ് താരം!

അമേരിയ്ക്കയാണ് താരം!

സിറിയയിലേയും ഇറാഖിലേയും എല്ലാം ആഭ്യന്തര പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണക്കാര്‍ അമേരിയ്ക്കയാണ്. യുദ്ധം ചെയ്യാനല്ലാതെ എന്ത് ചെയ്യാനാണ് അമേരിയ്ക്ക് താത്പര്യം കാണിച്ചിട്ടുള്ളത്.

അഭയം നല്‍കണം

അഭയം നല്‍കണം

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിയ്ക്ക അഭയം നല്‍കണം എന്ന് ഇപ്പോള്‍ തന്നെ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. നിയമ പ്രകാരം തന്നെ അഭയാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കണം എ്ന്നാണ് അമേരിയ്ക്കയില്‍ നിന്ന് തന്നെ ആവശ്യം ഉയരുന്നത്.

അതിര്‍ത്തി അടയ്ക്കാന്‍ ഓസ്ട്രിയയും

അതിര്‍ത്തി അടയ്ക്കാന്‍ ഓസ്ട്രിയയും

ഇനിയും അഭയാര്‍ത്ഥികളെ ഏറ്റെടുക്കാനാവില്ലെന്നാണ് നിലപാടാണ് ഓസ്ട്രിയയ്ക്ക്. തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്.

അയ്‌ലന്‍... നിന്റെ മരണം വെറുതെയായോ

അയ്‌ലന്‍... നിന്റെ മരണം വെറുതെയായോ

അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം ലോകത്തുണ്ടാക്കിയ തരംഗം അഭയാര്‍ത്ഥി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കും എന്നായിരുന്നു പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ വീണ്ടും പഴയതുപോലെ തന്നെ ആവുകയാണ്.

English summary
Israel won't accept refugees from Syria, Prime Minister Benjamin Netanyahu said Sunday as the government began building a security fence along the Syrian border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X