കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിന്റെയും വലതിന്റെയും കുത്തക സീറ്റല്ല, പെരുമ്പാവൂര്‍ എങ്ങോട്ടും ചായാം; മണ്ഡല പരിചയം!!

Google Oneindia Malayalam News

എറണാകുളത്ത് സിപിഎം വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പെരുമ്പാവൂര്‍. കഴിഞ്ഞ തവണ സിപിഎം പക്ഷേ കൈവിട്ട മണ്ഡലമാണിത്. കൂടുതല്‍ തവണ മണ്ഡലത്തില്‍ സിപിഎമ്മാണ് വിജയിച്ചത്. പക്ഷേ അതുകൊണ്ട് കണ്ണുമടച്ച് ഈ മണ്ഡലത്തില്‍ വിജയിക്കാനാവുമെന്ന് സിപിഎമ്മിന് പറയാനാവില്ല. എക്കാലവും പി ഗോവിന്ദപ്പിള്ളയുടെ മണ്ഡലമാണ് ഇതെന്ന് പറയാനാണ് സിപിഎം ആഗ്രഹിക്കുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും, അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, രായമംഗലം, വെങ്ങോല, വേങ്ങൂര്‍ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം.

Recommended Video

cmsvideo
People of Perumbavur wants this party to win Election 2021 | Oneindia Malayalam
1

ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ 1957ല്‍ പി ഗോവിന്ദപിള്ളയാണ് മത്സരിച്ചത്. പാര്‍ട്ടി പിളരുന്നതിന് മുമ്പായിരുന്നു ഇത്. അന്ന് കോണ്‍ഗ്രസിന്റെ കെഎ ദാമോദര മേനോനെയാണ് പരാജയപ്പെടുത്തിയത്. 1957 മുതല്‍ 2011 വരെ നടന്ന പതിനാല് തിരഞ്ഞെടുപ്പുകളില്‍ എട്ട് തവണ ഇടതുപക്ഷവും ഏഴ് തവണ കോണ്‍ഗ്രസും ഈ മണ്ഡലത്തില്‍ ജയിച്ചിട്ടുണ്ട്. പി ഗോവിന്ദപിള്ളയെ 1960ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെഎം ചാക്കോ ഇവിടെ അട്ടിമറിച്ചിട്ടുണ്ട്. പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ ഗോവിന്ദപിള്ള ഇവിടെ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. 1965ലും 67ലുമായിരുന്നു ഈ നേട്ടം.

പിആര്‍ ശിവന്‍ രണ്ടുവട്ടം ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് പിപി തങ്കച്ചന്‍ 1982 മുതല്‍ തുടര്‍ച്ചയായി നാല് തവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സാജു പോള്‍ പിന്നീടുള്ള 15 വര്‍ഷം ഇവിടെ നിന്ന് എംഎല്‍എയായി. 2016ല്‍ എല്‍ദോസ് കുന്നപ്പിള്ളിയാണ് ഈ സീറ്റ് കോണ്‍ഗ്രസിന് വേണ്ടി തിരിച്ചുപിടിക്കുന്നത്. തുടര്‍ വിജയം നല്‍കുന്ന പാരമ്പര്യം മണ്ഡലത്തിനുണ്ട്. എന്നാല്‍ രണ്ട് മുന്നണികള്‍ക്കും ഇത് കോട്ടയാണെന്ന് പറയാനാവില്ല. എപ്പോഴൊക്കെ ഈ സീറ്റ് കൈവിടില്ലെന്ന് മുന്നണികള്‍ക്ക് തോന്നിയിട്ടുണ്ടോ അന്നൊക്കെ പെരുമ്പാവൂര്‍ അവരെ കൈവിട്ടിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് ട്രെന്‍ഡ് നോക്കുമ്പോള്‍ ഇടതുമുന്നണിക്ക് ആശങ്കയുണ്ട്. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി എല്‍ഡിഎഫ് നഷ്ടമായി. കോണ്‍ഗ്രസാണെങ്കില്‍ ഇതിന്റെ ആവേശത്തിലാണ്. 27 വാര്‍ഡുണ്ട് ഇവിടെ. ഇതില്‍ 14 സീറ്റ് യുഡിഎഫിന് ല ഭിച്ചു. വിമതന്‍ അടക്കമാണ് ഇത്. എല്‍ഡിഎഫ് എട്ടില്‍ ഒതുങ്ങി. കൂവപ്പടി, മുടക്കുഴ, ഒക്കല്‍, വെങ്ങോല പഞ്ചായത്തുകളിലും യുഡിഎഫാണ് ഭരണം. അശമന്നൂര്‍, രായമംഗലം, വേങ്ങൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരണമുള്ളത്. ട്വന്റി ട്വന്റിയുടെ വരവ് രണ്ട് കൂട്ടര്‍ക്കും വെല്ലുവിളിയാണ്. വെങ്ങോല പഞ്ചായത്തില്‍ 6532 വോട്ട് അവര്‍ നേടിയതാണ് വെല്ലുവിളി.

കോണ്‍ഗ്രസ് ഇത്തവണയും എല്‍ദോസ് കുന്നപ്പിള്ളിയെ തന്നെ കളത്തിലിറക്കും. ഗ്രൂപ്പ് കളിയും അവസാനിപ്പിച്ചിട്ടുണ്ട്. അതേസമയം പെരുമ്പാവൂരില്‍ മത്സരിക്കാന്‍ ജോസ് പക്ഷത്തിന് താല്‍പര്യമുണ്ട്. ബാബു ജോസഫിനെ അവര്‍ ഉയര്‍ത്തി കാണിക്കുന്നുമുണ്ട്. എന്നാല്‍ സിപിഎം ഇത് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പെരുമ്പാവൂര്‍ അടങ്ങുന്ന മേഖലയിലും കോണ്‍ഗ്രസിനായിരുന്നു നേട്ടം. അതേസമയം എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും വലിയ തോതിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ല. സിപിഎമ്മിനാണെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്.

English summary
kerala assembly election 2021: perumbavoor not a strong seat of ldf and udf, victory is unpredictable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X