• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമതയുടെ മൗനത്തിനുള്ള മുന്നറിയിപ്പാണ് ബര്‍ദ്വാന്‍

  • By വിക്കി

രാഷ്ട്രീയപരമായും സാമൂഹികപരമായും എപ്പോഴും രാജ്യത്തെ ശ്രദ്ധയാകര്‍ഷിച്ചരുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. നാളുകളായി പുകയുന്ന അസ്വസ്ഥതകള്‍ക്കിടയില്‍ വീണ്ടും പുതിയ ഓരോ പ്രശ്‌നങ്ങള്‍ പശ്ചിമ ബംഗാളിനെ പിന്തുടരുകയാണ്. ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസ്, ബര്‍ദ്വാന്‍ സംഭവം എന്ന് വേണ്ട ഒരു ഭരണകൂടത്തെ പിടിച്ചുലയ്ക്കുന്ന എത്രയോ സംഭവങ്ങള്‍ ഇവിടെ നടന്നു. പക്ഷേ ബംഗാളിനും കുലുക്കമില്ല...കാരണം ഇത് ബംഗാളാണ് മമതയുടെ ബംഗാള്‍.

ജനങ്ങളുടെ നൂറ് നൂറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട സര്‍ക്കാരും തൃണമൂല്‍ കോണ്‍കോണ്‍ഗ്രസും മൗനം പാലിയ്ക്കുകയാണ്. ശാരദ തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആകെ ആടി ഉലഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു. എന്നിട്ടും തനിയ്‌ക്കെതിരെ തിരിയാന്‍ ആരെയും അനുവദിച്ചില്ല മമത എന്ന ബംഗാള്‍ മുഖ്യമന്ത്രി.

എന്ത് മാറ്റമാണ്, എന്ത് സുരക്ഷിതത്വമാണ് ബംഗാള്‍ ജനതയ്ക്കുള്ളത്? ബംഗാളിനെയും ബംഗ്ളാദേശിനെയും കൂട്ടിച്ചേര്‍ത്ത് ഒരു കൊച്ച് ബംഗ്ളാദേശ് തീര്‍ക്കാനായിരുന്നു ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ സംഘടയുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായിരുന്നു ബര്‍ദ്വാന്‍ സ്‌ഫോടനം. ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍ അനവധിയാണ്. ബംഗാളിന്റെ സുരക്ഷയെപ്പറ്റി രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ ആശങ്ക പ്രകടപ്പിയ്ക്കുമ്പോളും മമത മൗനം തുടരുകയാണ്.

തീസ്റ്റ ജലകരാര്‍

ബംഗ്ളാദേശിനോട് പലപ്പോഴും പ്രകോപനപരമായ സീപനം മമത ബാനര്‍ജി പിന്തുടര്‍ന്നിട്ടുണ്ട്. തീസ്റ്റ ജല കരാറില്‍ ബംഗ്ളാദേശിന് വെള്ളം നല്‍കുന്നതിനെ അവര്‍ എതിര്‍ത്തു. ഇക്കാര്യത്തില്‍ ബംഗഌദേശ് സര്‍ക്കാര്‍ ഇന്ത്യയോട് പരാതിപ്പെട്ടിട്ടും മമത കുലുങ്ങിയില്ല. രണ്ട് രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം ഏറെ വഷളാകുമെന്ന സാഹചര്യത്തില്‍ പോലും മമത മൗനം തുടര്‍ന്നു

സിമി ഉള്‍പ്പടെ തീവ്രവാദം

സിമി ബന്ധം ആരോപിയ്ക്കുന്ന തീവ്രവാദികള്‍ ഉള്‍പ്പടെ ജമാത്ത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ളാദേശ് വരെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പശ്ചിമ ബംഗാള്‍ താവളമാകുന്നു. ബംഗ്‌ളേദശ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മിക്കതും നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. ഇത്തരത്തില്‍ ഒട്ടേറെ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിയ്ക്കുന്നതായാണ് വിവരം. മാത്രമല്ല അധികാരം ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനോ അധികാരം ഉപയോഗിയ്ക്കാനോ ബംഗ്ളാദേശ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നില്ല. രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ പോലും പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അത് കാര്യമായി എടുക്കാറില്ലെന്നതാണ് ഒരു വസ്തുത.

അന്ധത വെടിയണം

ഭരണപരമായി ബാധിച്ച ഈ അന്ധത തൃണമൂല്‍ സര്‍ക്കാര്‍ വെടിയേണ്ടത് അനിവാര്യമാണ്. മമതയുടെ അടിച്ചമര്‍ത്തലുകള്‍ പലപ്പോഴും രാഷ്ട്രീയപരമായും മാധ്യമങ്ങളോടും ഒക്കെയാണ്. അതിനപ്പുറം സുരക്ഷ കാര്യങ്ങളെ അവര്‍ അവഗണിയ്ക്കുന്നു. ബര്‍ദ്വാന്‍ ഒരു മുന്നറിയിപ്പ് മാത്രമാണ്. ഇനിയും അന്ധത തുടര്‍ന്നാല്‍ പശ്ചിമ ബംഗാളും മമത ബാനര്‍ജിയും വലിയ വില കൊടുക്കേണ്ടി വരും. സര്‍ക്കാര്‍ നിഷ്‌ക്രിയരാകുന്നിടത്ത് ഇനി കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സികളും എന്ത് ചെയ്യുമെന്നത് കാത്തിരുന്നു കാണാം. മമതയുടെ നിശ്ബദതയും അന്ധതയും തന്നെയായിരുന്നു ബര്‍ദ്വാന്‍ സ്‌ഫോടനത്തിനിടയാക്കിയത്. മമത...ഇതൊരു മുന്നറിയിപ്പാണ്...അന്ധത മാറ്റേണ്ട കാലം അതിക്രമിച്ചു.

English summary
The Trinamool Congress has been in the eye of the storm off late and with back to back embarrassments vide Saradha and Burdhwan, the state government has a lot of questions to answer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more