കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണാർക്കാട് ഹാട്രിക് വിജയം തേടി എൻ ഷംസുദീൻ; മണ്ഡലം തിരികെ പിടിക്കാൻ സിപിഐ

മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് മുസ്ലിം ലീഗിന്രെ എൻ ഷംസൂദീനായിരുന്നു

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇടതുപക്ഷവും മുസ്ലിം ലീഗും നേർക്കുന്നേർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മണ്ണാർക്കാട്. കൃത്യമായി പറഞ്ഞാൽ ഇരു മുന്നണികളിലെയും രണ്ടാന്മാമാർ മത്സരിക്കുന്ന മണ്ഡലം. തുടക്കത്തിൽ ഇടത് കോട്ടയായിരുന്ന മണ്ണാർക്കാട് ഇടക്കാലത്ത് പച്ചയണിഞ്ഞു. പിന്നെ ലീഗും സിപിഐയും മാറി മാറി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് മുസ്ലിം ലീഗിന്രെ എൻ ഷംസൂദീനായിരുന്നു.

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ഇടത് കോട്ട

ഇടത് കോട്ട

ഇ.കെ ഇമ്പിച്ച ബാവയും കളത്തിൽ അബ്ദുള്ളയും അടക്കം സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖന്മാരെയും നിയമസഭിയിലെത്തിച്ച മണ്ണാർക്കാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്ന കെ.കൃഷ്ണ മേനോനിലൂടെയാണ്. 1957ൽ ആദ്യ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൃഷ്ണ മേനോനെ ജയിപ്പിച്ച മണ്ഡലം 1960ൽ കൃഷ്ണൻ കൊങ്ങശേരിയെയും ജയിപ്പിച്ചു. സിപിഐ പിളർപ്പിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുവേണ്ടി മത്സരിച്ച ഇമ്പിച്ച ബാവയും അടുത്ത വട്ടം ജോൺ മൻഫോറനും വിജയിച്ചു. 1977ൽ സിപിഐയുടെ എ.എൻ യൂസഫാണ് വിജയിച്ചത്.

പച്ചക്കൊടി പാറിച്ച് ഹംസ

പച്ചക്കൊടി പാറിച്ച് ഹംസ

ഇതിനോടകം ഇടത് ശക്തികേന്ദ്രമായി മാറിയിരുന്ന മണ്ണാർക്കാട് കോട്ടയിൽ വിള്ളലുണ്ടാക്കുന്ന 1980ലെ തിരഞ്ഞെടുപ്പിൽ എ.പി ഹംസയാണ്. രണ്ടാം അങ്കത്തിനിറങ്ങിയ എൻ യുസഫിനെ പരാജയപ്പെടുത്തി ഹംസ വിജയം നേടി. 1982ൽ പി കുമാരനിലൂടെ സിപിഐ മണ്ഡലം തിരികെ പിടിച്ചെങ്കിലും കല്ലാടി മുഹമ്മദ് മുസ്ലിം ലീഗിന് വീണ്ടും വരവൊരുക്കി. രണ്ട് തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ശേഷം ജോസ് ബേബി മാത്രമാണ് സിപിഐയ്ക്കുവേണ്ടി മണ്ഡലത്തിൽ വിജയിച്ചത്. 1996ലും 2006ലും. 2001ൽ കളത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ രണ്ട് തവണയും എൻ ഷംസുദീനെയാണ് വിജയപ്പിച്ചത്.

2016ലെ തിരഞ്ഞെടുപ്പ്

2016ലെ തിരഞ്ഞെടുപ്പ്

2011ൽ നടന്ന തിരഞ്ഞെടുപ്പിൽ 8270 വോട്ടുകൾക്കായിരുന്നു സിപിഐയുടെ വി ചമുണ്ണിയെ ഷംസുദീൻ പരാജയപ്പെടുത്തിയതെങ്കിൽ 2016ലേക്ക് എത്തിയപ്പോൾ ഭൂരിപക്ഷം ഉയർത്താൻ സാധിച്ചു. 2016ൽ 12,325 ആയി ഉയർത്തിയാണ് മണ്ഡലം നിലനിർത്തിയത്. ലീഗ് സ്ഥാനാർഥിയ്ക്ക് 73,163 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഐ നേതാവ് കെപി സുരേഷ് രാജിന് ലഭിച്ചത് 60,838 വോട്ടുകൾ മാത്രം. അതേസമയം എൻഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസ് സ്ഥാനാർഥി കേശവദേവ് പുതുമണ്ണ 10,170 വോട്ടുകളും നേടിയിരുന്നു.

മൂന്നാം അങ്കത്തിന് ഷംസുദീൻ

മൂന്നാം അങ്കത്തിന് ഷംസുദീൻ

ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ് വലിയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മണ്ണാർക്കാട്. അതുകൊണ്ട് തന്നെ ഷംസുദീനെയാണ് മൂന്നാം തവണയും മുസ്ലിം ലീഗ് സ്ഥാനാർഥിയായി യുഡിഎഫ് കളത്തിലിറക്കുന്നത്. മണ്ഡലത്തിൽ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങളും തുടങ്ങി വച്ചിരിക്കുന്ന വികസന പ്രവർത്തനങ്ങളും പ്രധാന പ്രചരണായുധമാക്കിയാണ് ഷംസുദീൻ വോട്ടർമാരെ കാണുന്നത്.

സുരേഷ് രാജിലൂടെ മണ്ഡലം തിരികെ പിടിക്കാൻ സിപിഐ

സുരേഷ് രാജിലൂടെ മണ്ഡലം തിരികെ പിടിക്കാൻ സിപിഐ

കഴിഞ്ഞ രണ്ട് തവണയും കൈവിട്ട മണ്ഡലം ഇത്തവണ ഇടത്തോട് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐ. സുരേഷ് രാജിന്റെ സ്ഥാനാർഥിത്വം അതിലെ ആദ്യ കടമ്പ മാത്രമാണ്. അട്ടപ്പാടി കൂടി ഉൾപ്പെടുന്ന മണ്ണാർക്കാട് മണ്ഡലത്തിൽ വന്യജീവി സാനിധ്യവും ബഫർ സോണും അടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണുമെന്ന ഉറപ്പിനൊപ്പം എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾകൂടി പ്രചരണ വിഷയമാക്കുന്നു സുരേഷ് രാജ്.

Recommended Video

cmsvideo
P K Krishnadas Exclusive Interview | Oneindia Malayalam
മണ്ഡല സ്ഥിതി വിവരം

മണ്ഡല സ്ഥിതി വിവരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര , പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണ്ണാർക്കാട് നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 189455 വോട്ടർമാരാണ് മണ്ഡലത്തിന്റെ ഭാഗമായുള്ളത്.

തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍

English summary
Mannarkkad constituency political background and election history CPI Muslim league rivalry in assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X